Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിരാളി കണ്ണടയ്ക്കും മുൻപ് കത്തി തീരുന്ന ഉഗ്രരൂപിയായ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകി അമേരിക്ക; ചൈനയെ തീർക്കാൻ ഇന്ത്യയെ മുൻപിൽ നിർത്തി ട്രംപ് കളിക്കുന്നു എന്ന് പാശ്ചാത്യ മാധ്യമങ്ങൾ; ഇന്ത്യൻ അതിർത്തി മാന്താൻ എത്തിയ ചൈനക്ക് അമേരിക്കൻ പിന്തുണയോടെ ഉഗ്രൻ അടികൊടുക്കാൻ ഒരുങ്ങി ഇന്ത്യൻ കരുത്ത്

എതിരാളി കണ്ണടയ്ക്കും മുൻപ് കത്തി തീരുന്ന ഉഗ്രരൂപിയായ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകി അമേരിക്ക; ചൈനയെ തീർക്കാൻ ഇന്ത്യയെ മുൻപിൽ നിർത്തി ട്രംപ് കളിക്കുന്നു എന്ന് പാശ്ചാത്യ മാധ്യമങ്ങൾ; ഇന്ത്യൻ അതിർത്തി മാന്താൻ എത്തിയ ചൈനക്ക് അമേരിക്കൻ പിന്തുണയോടെ ഉഗ്രൻ അടികൊടുക്കാൻ ഒരുങ്ങി ഇന്ത്യൻ കരുത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ചൈനയും പാക്കിസ്ഥാനുമായുള്ള അതിർത്തികളിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുതിയ ഫൈറ്റർ ജറ്റുകൾ വാഗ്ദാനം നൽകി അമേരിക്ക രംഗത്തെത്തുന്നു. എഫ്- 15 എക്സ് എന്നറിയപ്പെടുന്ന ഈ പുതിയതരം യുദ്ധവിമാനങ്ങൾ വിമാന നിർമ്മാണരംഗത്തെ ഭീമന്മാരായ ബോയിങ് ആണ് നിർമ്മിക്കുന്നത്. കഴിഞ്ഞ 50 വർഷങ്ങളായി, വിവിധ യുദ്ധങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്‌ച്ചവച്ച എഫ് -15 ഈഗിൾ യുദ്ധവിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണ് എഫ്-15 എക്സ്. എഫ്-15 ഫൈറ്റർ വിമാനങ്ങളുടെ , ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ആധുനികമായ മോഡലാണിത്.

വ്യത്യസ്തമായ സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള കഴിവുള്ള ഈ വിമാനത്തിൽ അടുത്ത തലമുറ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ബോയിങ് കമ്പനി വക്താക്കൾ പറയുന്നു. നിലവിലുള്ളതും ഇനി വരാൻ പോകുന്നതുമായ വെല്ലുവിളികളെ സുശക്തമായി നേരിടാൻ ഈ അത്യാന്താധുനിക വിമാനങ്ങൾക്കാകും. അപകട സാധ്യത തീരെ കുറയ്ക്കുന്ന സാങ്കേതിക വിദ്യ ഈ വിവിധോദ്ദേശവിമാനങ്ങളെ ഉപയോഗിക്കുവാൻ എളുപ്പമാക്കുന്നു. വേഗത, സ്ഥിരത, കമ്പ്യുട്ടിങ് ശക്തി, കൂടുതൽ ആയുധങ്ങൾ വഹിക്കുവാനുള്ള കഴിവ് തുടങ്ങിയവയോടൊപ്പം മറ്റു പലകാര്യങ്ങളിലും ഇതിന്റെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധ നയത്തിന്റെ ഭാഗമായി എല്ലാ വർഷവും അമേരിക്കൻ വ്യോമസേന 72 കൊമ്പാറ്റ് എയർക്രാഫ്റ്റുകൾ വാങ്ങണം.

വ്യോമസേനയുടെ പോരാട്ടശക്തി വർദ്ധിപ്പിക്കുവാൻ ഉതകുന്ന ഫൈറ്റർ ജറ്റുകളാണിവ. വിവിധ മേഖലകളിൽ കൊണ്ടുവന്നിട്ടുള്ള നവീകരണവും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇതിനെ ഇതേ തരത്തിൽ പെട്ട, എഫ്-35 പോലുള്ള മറ്റ് യുദ്ധവിമാനങ്ങളിൽ നിന്നും മേന്മയേറിയതാക്കുന്നു. എഫ്-15 എക്സും സാധാരണ എഫ്-15 നുമായുള്ള പ്രധാന വ്യത്യാസം ഓപ്പൺ മിഷൻ സിസ്റ്റം അഥവാ ഓ എം എസ് ആണെന്നാണ് ബോയിങ് പറയുന്നത്. ഇതിനാൽ, പുതിയ പുതിയ സാങ്കേതിക വിദ്യകൾ വികസിച്ചു വരുമ്പോൾ അവയും ഇതിനോട് ചേർക്കുവാൻ സാധിക്കും.

ഈ അത്യാധുനിക പോർ വിമാനമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം അമേരിക്കൻ വ്യോമസേന ഇത്തരത്തിലുള്ള എട്ട് വിമാനങ്ങൾക്കുള്ള കരാറിൽ ഇപ്പോൾ തന്നെ ബോയിംഗുമായി കരാർ ഒപ്പു വച്ചിട്ടുണ്ട്.ഏകദേശം 1.2 മില്ല്യൺ ഡോളറിന്റേതാണ് ഈ കരാർ. എന്നാൽ, ഈ കരാർ തുക വർദ്ധിക്കാനും ഇടയുണ്ട്. ഇത്തരത്തിൽ ആധുനികമായ 144 വിമാനങ്ങൾ കരസ്ഥമാക്കുവാനാണ് ഉദ്ദേശിക്കൂന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ വ്യോമസേന വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പഴയ എഫ് 15 വിമാനങ്ങൾക്ക് പകരമായിട്ടായിരിക്കും പുതിയവ വാങ്ങുക.

അതേസമയം, കഴിഞ്ഞ ആഴ്‌ച്ച മോസ്‌കോയിൽ വച്ച് ഇരുരാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്‌ച്ചക്ക് ശേഷം നയതന്ത്ര ബന്ധത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞയാഴ്‌ച്ച നിയന്ത്രണരേഖയിൽ പാക് പട്ടാളം വെടിയുതിർത്തത് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സംഘർഷം വർദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലും, യഥാർത്ഥ നിയന്ത്രണ രേഖയെ ചൊല്ലി ചെറിയതോതിൽ സംഘർഷം ഉയർന്നു വന്നിരുന്നു.

കൊറോണാനന്തര കാലഘട്ടത്തിൽ ലോകത്തിനു മുന്നിൽ തന്നെ പ്രതിഛായ നഷ്ടപ്പെട്ട ചൈനക്ക് എതിരെ ഇന്ത്യയെ ഉപയോഗിച്ച് നീക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ട്രംപ് എന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഫാർമസ്യുട്ടിക്കൽ രംഗത്തെ ഭീമന്മാരായ അബോട്ട് ലാബ് ഉൾപ്പടെയുള്ള പല വമ്പന്മാരും ചൈനയിലെ നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. അവരെല്ലാം ഇപ്പോൾ ലക്ഷ്യമിടുന്നത് ഇന്ത്യയേയണ്. കൂടുതൽ സുതാര്യമായ നിയമസംവിധാനവും ജനാധിപത്യവും നിലനിൽക്കുന്ന ഇന്ത്യയായിരിക്കും കൂടുതൽ സുരക്ഷിതമെന്ന് പല അമേരിക്കൻ കമ്പ്നികളും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സുരക്ഷിതത്വം ഇപ്പോൾ അമേരിക്കയുടെ ബാദ്ധ്യതയാവുകയാണെന്നും അവർ പറയുന്നു.

ഏതായാലും ഇനി വരാനിരിക്കുന്ന ദിവസങ്ങൾ എറെ നിർണ്ണായകമാണ്. ഇന്ത്യൻ അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചൈന ദക്ഷിണ ചൈനാക്കടലിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അമേരിക്കൻ നാവികസേന വർദ്ധിച്ച ശക്തിയോടെ തന്നെ അവിടെ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സൈനിക പരിശീലന പരിപാടികളിൽ പങ്കെടുത്തുകോണ്ട് ഇന്ത്യയും ജപ്പാനും സജീവമായി രംഗത്തുള്ളതും ചൈനക്ക് ഭീഷണിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP