Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ വഴി നീളെ കനത്ത പ്രതിഷേധം; ആലപ്പുഴയിലും കൊല്ലത്തും വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചയും; പലയിടങ്ങളിലും കരിങ്കൊടി കാട്ടിയും ദേശിയ പാത ഉപരോധിച്ചും രോഷ പ്രകടനം; തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി പ്രതിഷേധം: യാത്രയിലുട നീളം പ്രതിഷേധിച്ചവരെ കൈ വീശി കാട്ടി മന്ത്രി ജലീൽ

വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ വഴി നീളെ കനത്ത പ്രതിഷേധം; ആലപ്പുഴയിലും കൊല്ലത്തും വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചയും; പലയിടങ്ങളിലും കരിങ്കൊടി കാട്ടിയും ദേശിയ പാത ഉപരോധിച്ചും രോഷ പ്രകടനം; തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി പ്രതിഷേധം: യാത്രയിലുട നീളം പ്രതിഷേധിച്ചവരെ കൈ വീശി കാട്ടി മന്ത്രി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടയിൽ മന്ത്രി കെ.ടി ജലീൽ വളാഞ്ചേരിയിലെ വസതിയിൽനിന്ന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. ചീമുട്ടയേറും കരിങ്കൊടി കാട്ടലുമായി യാത്രയിലുടനീളം കനത്ത പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ട് നാലിന് പുറപ്പെട്ട മന്ത്രി വൈകിട്ട് ഒൻപതരയോടെയാണ് തിരുവനന്തപുരത്തെ വസതിയിലെത്തിയിട്ടും അടങ്ങാത്ത പ്രതിഷേധങ്ങൾ തുടർന്നു. പലയിടങ്ങളിലും മന്ത്രിയുടെ വാഹനത്തിന് കുറുകെ വാഹനമിട്ടും വാഹനത്തിന് മുന്നിലേക്ക് ചാടിയും പ്രതിഷേധം കനത്തു. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് നന്നേ പണിപ്പെട്ടുയ

ഔദ്യോഗിക വസതിക്കുമുന്നിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ പ്രതിഷേധമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. എന്നാൽ തൊട്ടുപിന്നാലെ മറ്റൊരുസംഘം യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാത്രി വൈകിയും മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിലയുറപ്പിച്ചു.

മന്ത്രി വഴിയിൽ കുറിപ്പുറം കമ്യൂണിറ്റി സ്‌കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു. ശേഷം യാത്ര തുടർന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവിൽ വച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പിന്നീട് പാലിയേക്കരയിലും ഇരു സംഘടനകളും പ്രതിഷേധം നടത്തി.

കൊല്ലം പാരിപ്പള്ളിയിൽ പ്രതിഷേധക്കാർ വാഹനം കുറുകെയിട്ട് മന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു. വാഹനവ്യൂഹത്തിലെ പൊലീസ് വാഹനം പ്രതിഷേധക്കാരുടെ വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാർ മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനുനേരെ ചീമുട്ട എറിയുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. ആലപ്പുഴയിൽ വച്ചായിരുന്നു ആദ്യ ചീമുട്ടയേറ് കിട്ടിയത്. കരിങ്കൊടി വിശീയ പ്രതിഷേധക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ദേശീയപാാതയിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഹരിപ്പാട് കവല ജങ്ഷനിൽ വച്ചും മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞു. ഇവിടെ വച്ചും മന്ത്രിക്ക് നേരെ മുട്ടയെറിഞ്ഞു.

വാഹനത്തിനുനേരെ കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. കൊട്ടിയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് വാഹനത്തിനുനേരെ ചീമുട്ടയെറിഞ്ഞു, മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ആറ്റിങ്ങൾ, മംഗലപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലെല്ലാം മന്ത്രിക്കുനേരെ പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി കാണിച്ചു. സമാനമായ പ്രതിഷേധമാണ് മന്ത്രിക്ക് യാത്രയിലുടനീളം നേരിടേണ്ടിവന്നത്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി.

നേരത്തെ വളാഞ്ചേരിയിലെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് വാഹനവ്യൂഹം തടഞ്ഞത്. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി.

ഇഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഞായറാഴ്ച വൈകിട്ടാണ് വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് മന്ത്രി കെ.ടി.ജലീൽ യാത്ര തിരിച്ചത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. യാത്രയ്ക്കിടെ തവനൂരിലെ കൃഷിയിടം സന്ദർശിച്ച മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം ഫേസ്‌ബുക്കിൽ സംസാരിക്കുമെന്ന് പ്രതികരിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്‌തോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP