Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മംഗളുരു സ്വദേശി ഇബ്രാഹിം ഖലീലിനെ കണ്ണൂരുകാരി ശാന്തി വിവാഹം ചെയ്തത് ഇസ്ലാമായി മതം മാറിയ ശേഷം; മതംമാറി ആസിയ ആയതോടെ മകളിൽ നിന്നും മൂന്നര കോടിയുടെ സ്വത്തുക്കൾ തിരികെ വാങ്ങി മാതാപിതാക്കൾ; സ്വത്തുക്കൾ പോയതോടെ ഭർതൃവീട്ടുകാരുടെയും മനസ്സു മാറി; ഒറ്റപ്പെടുത്തി ഭർത്താവിൽ നിന്നും അകറ്റി; ഖലിലീനെ തിരക്കി സുള്യയിൽ എത്തിയിട്ടും കാണാൻ സമ്മതിച്ചില്ല; ഭർത്താവിനെ തിരികെ കിട്ടാൻ പൊലീസ് സഹായം തേടി ആസിയ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മംഗളുരു സ്വദേശി ഇബ്രാഹിം ഖലീലിനെ കണ്ണൂരുകാരി ശാന്തി വിവാഹം ചെയ്തത് ഇസ്ലാമായി മതം മാറിയ ശേഷം; മതംമാറി ആസിയ ആയതോടെ മകളിൽ നിന്നും മൂന്നര കോടിയുടെ സ്വത്തുക്കൾ തിരികെ വാങ്ങി മാതാപിതാക്കൾ; സ്വത്തുക്കൾ പോയതോടെ ഭർതൃവീട്ടുകാരുടെയും മനസ്സു മാറി; ഒറ്റപ്പെടുത്തി ഭർത്താവിൽ നിന്നും അകറ്റി; ഖലിലീനെ തിരക്കി സുള്യയിൽ എത്തിയിട്ടും കാണാൻ സമ്മതിച്ചില്ല; ഭർത്താവിനെ തിരികെ കിട്ടാൻ പൊലീസ് സഹായം തേടി ആസിയ

ആർ പീയൂഷ്

മംഗളൂരു: ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടുകാർ ഉപേക്ഷിച്ചതായി പരാതി. കണ്ണൂർ സ്വദേശിനിയായ ശാന്തി എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ൽ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട മംഗളൂരു സുള്യ സ്വദേശിയായ ഇബ്രാഹിം ഖലീൽ എന്നയാളുമായി 2017ൽ ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചിരുന്നു. ആസിയ എന്ന പേരിലാണ് ഇപ്പോൾ ശാന്തി അറിയപ്പെടുന്നത്. മറ്റൊരു വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ഇബ്രാഹിമുമായി ആസിയയുടെ വിവാഹം നടക്കുന്നത്.

മാതാപിതാക്കൾക്ക് ഒറ്റ മകളായിരുന്ന ആസിയക്ക് മൂന്നരക്കോടി രൂപയോളം സ്വത്തുണ്ടായിരുന്നു. എന്നാൽ വിവാഹ ശേഷം ഈ സ്വത്തുക്കൾ ആസിയയുടെ മാതാപിതാക്കൾ തിരികെ വാങ്ങിയതോടെയാണ് ഭർതൃ വീട്ടുകാർ ആസിയയെ ഉപേക്ഷിച്ചത്. ഭർത്താവ് ഇബ്രാഹിം കലീലിനെ തടവിലാക്കി വച്ചിരിക്കുകയുമാണ്. സംഭവത്തിൽ മംഗളൂരു പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ആസിയ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവാഹിതയായ ശാന്തി 2014ലാണ് ഇബ്രാഹിമുമായി ഫെയ്സ് ബുക്ക് വഴി അടുപ്പത്തിലാകുന്നത്.

അടുപ്പം വളരുകയും നിരന്തരമായി ഫോൺവിളികളും മറ്റുമായി ബന്ധം മുന്നോട്ട് പോയി. ഇതിനിടയിൽ സംഭവം ഭർത്താവറിയുകയും വലിയ പ്രശ്നങ്ങളായിത്തീർന്നു. ഒടുവിൽ വിവാഹ മോചനത്തിലേക്ക് വഴിവയ്ക്കുകയും ചെയ്തു. തുടർന്ന് ഇബ്രാഹിം ശാന്തിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു കൊടുത്തു. അങ്ങനെ 2017 ജൂണിൽ ശാന്തി മംഗളൂരുവിലെ ഒരു പള്ളിയിൽ വച്ച് ഇസ്ലാം മതം സ്വീകരിച്ച് ആസിയയായി. ജൂലൈയിൽ ഇരുവരും നിക്കാഹ് കഴിക്കുകയും ബംഗളൂരുവിൽ ഒന്നിച്ച് കഴിയുകയുമായിരുന്നു.

ശാന്തിയുടെ കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. കണ്ണൂർ സ്വദേശികളായ ഇവർ ബംഗളൂരുവിൽ സ്ഥിര താമസക്കാരാണ്. ഒറ്റ മകളായിരുന്നതിനാൽ മൂന്നരക്കോടിയോളം രൂപയുടെ സ്വത്ത് ശാന്തിയുടെ പേരിലായിരുന്നു. വിവാഹം കഴിഞ്ഞതറിഞ്ഞതോടെ സ്വത്തുക്കൾ തിരികെ വേണമെന്ന് മാതാവ് ശാന്തിയോട് ആവശ്യപ്പെട്ടു. ഇതോടെ മുഴുവൻ സ്വത്തുക്കളും മാതാവിന് തിരികെ എഴുതിക്കൊടുത്തു. അത്രയും നാൾ സുഖസൗകര്യത്തോടെ ജീവിക്കുകയായിരുന്നു ഇരുവരും. സ്വത്തുക്കൾ നഷ്ടപ്പെടുംന്നതിന് മുൻപുവരെ ശാന്തി എന്ന ആസിയയെ ഇബ്രാഹിമിന്റെ വീട്ടുകാർക്ക് ജീവനായിരുന്നു. സ്വത്തുക്കളെല്ലാം തിരികെ എഴുതിക്കൊടുത്തു എന്നറിഞ്ഞതോടെ ഇവർ ആസിയയെ ഒറ്റപ്പെടുത്താൻ തുടങ്ങി.

പതിയെ ഭർത്താവ് ഇബ്രാഹിമിനെ അകറ്റി. പിന്നീട് ഇയാളെ വീട്ടുകാർ തടവിലാക്കി. പലവട്ടം ആസിയ ഭർത്താവിനെ തിരക്കി മംഗളൂരുവിലെ സുള്യയിൽ എത്തിയെങ്കിലും കാണാൻ സമ്മതിച്ചില്ല. ഇയാളുടെ ഫോൺ ഉൾപ്പെടെ സഹോദരനും പിതാവും വാങ്ങി വച്ചിരിക്കുകയാണ്. അതിനാൽ ഇബ്രാഹിമുമായി ബന്ധപ്പെടാൻ ഇവർക്ക് യാതൊരു മാർഗ്ഗവുമില്ല. അങ്ങനെയാണ് മംഗളൂരു സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം തന്റെ ഭർത്താവിനെ കിരികെ കിട്ടണമെന്നാണ് ആസിയയുടെ ആവിശ്യം. ഇസ്ലാം മതം ഇഷ്ടപ്പെട്ട് തന്നെയാണ് സ്വീകരിച്ചതെന്നും അതിനാൽ ഇക്കാരണത്താൽ മതം ഉപേക്ഷിക്കാൻ തയ്യാറല്ല എന്നുമാണ് ആസിയ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP