Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴവെള്ളപാച്ചിലിൽ പുഴയിലെ കുത്തൊഴുക്കിൽ വീണ ആനക്കുട്ടിയെ സാഹസികമായി രക്ഷിച്ച് വനം വകുപ്പും നാട്ടുകാരും; മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ കാട്ടിലേക്ക് തിരിച്ചയച്ചു; നാട്ടുകാരെ കണ്ട് പരിഭ്രമിച്ച കുട്ടികുറുമ്പനെ കരയ്‌ക്കെത്തിച്ചത് ഏറെ പണിപ്പെട്ട്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മഴവെള്ളപാച്ചിലിൽ പെട്ട ആനക്കുട്ടിയെ രക്ഷപ്പെടുത്തി വനം വകുപ്പും നാട്ടുകാരും. മലപ്പുറം നിലമ്പൂരിലെ ചോക്കാടിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ആനക്കുട്ടിയെ ഒഴുക്കിൽ പെട്ടനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വലിയൊരു ശബ്ദം കേട്ട പ്രദേശവാസികളാണ് നദിയിൽ ഒഴുകി നടക്കുന്ന ആനക്കുട്ടിയെ കണ്ടെത്തിയത്.

ഒട്ടും താമസിക്കാതെ ഇവർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തേക്ക് പാഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ആനക്കുട്ടിയെ വടവും മറ്റ് രക്ഷാസംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് കരയ്ക്കെത്തിച്ചത്. നദിയിൽ വീണത് ആനക്കുട്ടി ഏറെ പരിഭ്രമത്തിലും അങ്കലാപ്പിലുമായിരുന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.

സഹായിക്കാനെത്തിയ നാട്ടുകാരെ തന്റെയടുത്തേക്ക് അടുപ്പിക്കാൻ ആനക്കുട്ടി കൂട്ടാക്കായിരുന്നില്ല.ഏകദേശം ഒരു കിലോമീറ്ററോളം ആനക്കുട്ടി നദിയിലൂടെ ഒഴുകി നടന്നുവെന്നും അതിന് ശേഷമാണ് മൃഗം നാട്ടുകാരുടെ കണ്ണിൽപ്പെട്ടതെന്നും നിലമ്പൂർ സൗത്ത് ഡിവിഷന് കീഴിലുള്ള കളിക്കാവ് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

രക്ഷിക്കാനായി വന്ന നാട്ടുകാരുടെ മുന്നിൽ നിന്നും ആനക്കുട്ടി ആദ്യം ഓടി രക്ഷപ്പെടാനാണ് നോക്കിയതെന്നും ലോറിയിൽ കയറ്റിയ ശേഷം അതിൽ നിന്നും ചാടാൻ പോലും അത് ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൃഗം അതിവെപ്രാളം കാണിച്ചതുകാരണം വേണ്ടവിധം പരിശോധനകൾ നടത്താതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അതിനെ കാട്ടിലേക്ക് വിട്ടത്. എന്നാൽ ആനക്കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP