Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസുകാരുടെ മുണ്ട് മാറ്റിയാൽ കാവി നിക്കർ കാണാമെന്ന് കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ; പറഞ്ഞ് തീരേണ്ട താമസം വഴിയിൽ തടഞ്ഞ് നിർത്തി മുണ്ടുരുഞ്ഞ് കാട്ടി യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം; എംഎ‍ൽഎയെ മുണ്ടുരിഞ്ഞ് കാട്ടിയ സംഭവത്തിൽ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കോവൂർ കുഞ്ഞുമോൻ എം എൽ എയെ വഴിയിൽ തടഞ്ഞ് യൂത്ത്‌കോൺഗ്രസുകാരുടെ വേറിട്ട പ്രതിഷേധം. ഉടുതുണി അഴിച്ചായിരുന്നു യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം നടത്തിയത്. ഇതിനൊപ്പം കരിങ്കൊടിയും കാണിച്ചു.

യൂത്ത്‌കോൺഗ്രസുകാരുടെ മുണ്ട് നീക്കിനോക്കിയാൽ കാവിനിക്കർ കാണാമെന്ന എം എൽ എയുടെ നിയമസഭയിലെ പരാമർശമാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്. ശാസ്താം കോട്ടയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

പൊടുന്നനെ എം എൽ എയുടെ കാറിന് മുന്നിലേക്ക് ചാടി അദ്ദേഹത്തെ വഴിയിൽ തടഞ്ഞശേഷം യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ ഉടുതുണി അഴിച്ചിടുകയായിരുന്നു.കുന്നത്തൂർ എം എൽ എയാണ് കോവൂർ കുഞ്ഞുമോൻ. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP