Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ'; 'ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല'; അൽപവസ്ത്രം അണിഞ്ഞ തണ്ണീർ മത്തൻ താരത്തിന് പൊങ്കാല; നടി അനശ്വര രാജന് നേരെ സൈബർ ആക്രമണം

മറുനാടൻ ഡെസ്‌ക്‌

ണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രശസ്തതയായ നടി അനശ്വര രാജന് നേരെ സൈബർ ആക്രമണം. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. 'പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ' എന്നെല്ലാം പറഞ്ഞുകൊണ്ടാണ് സൈബർ ആക്രമണം.

അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ളതിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്.

'18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ' 'ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല', 'അടുത്തത് എന്ത് വസ്ത്രമാണ്..' ഇങ്ങനെ പോകുന്ന കമന്റുകൾ. നാടൻ വേഷങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേൺ ലുക്കാണ് സോഷ്യൽ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.

നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP