Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദും സംഘവും ബംഗളൂരുവിലേക്ക് കടന്നു; കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്ന് സൂചന; രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഭരണത്തിൽ സ്വാധീനമുള്ള രാഷ്ട്രീയ ഉന്നതൻ; റംസിയുടെ ആത്മഹ്യാ കേസിൽ ആരോപണ നിഴലിലുള്ള സീരിയൽ നടിക്കും കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലീസിന്റെ അലംഭാവമെന്ന് വിമർശനം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ കുടുംബം വീണ്ടും രംഗത്ത്

അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദും സംഘവും ബംഗളൂരുവിലേക്ക് കടന്നു; കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്ന് സൂചന; രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഭരണത്തിൽ സ്വാധീനമുള്ള രാഷ്ട്രീയ ഉന്നതൻ; റംസിയുടെ ആത്മഹ്യാ കേസിൽ ആരോപണ നിഴലിലുള്ള സീരിയൽ നടിക്കും കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലീസിന്റെ അലംഭാവമെന്ന് വിമർശനം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ കുടുംബം വീണ്ടും രംഗത്ത്

ആർ പീയൂഷ്

കൊല്ലം: റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബംഗളൂരുവിലേക്ക് കടന്നതായി വിവരം. കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്നാണ് സൂചന. ഇതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് ഭരണത്തപക്ഷത്തിൽ ഉന്നത സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പൊലീസ് അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചു.

ബെഗളൂരു സിറ്റി പൊലീസിന്റെ സഹായവും പൊലീസ് തേടിയിരിക്കുകയാണ്. ഇതോടെ ബംഗളൂരുവിലെ ലക്ഷ്മി പ്രമോദിന്റെ സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചാലുടൻ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് താരവും കുടുംബവും. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനാൽ ഒളിവിൽ കഴിയുന്നിടത്തു നിന്നും തിരികെ കേരളത്തിലേക്ക് വരാനും സാധ്യതയുണ്ട്. അതിനാൽ അതിർത്തികളിലും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

റംസിയുടെ ആത്മഹത്യയിൽ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയേയും കുടുംബത്തേയും കേസിൽ പ്രതി ചേർത്തിരുന്നു. ഇതോടെയാണ് കുടുംബ സമേതം ഇവർ ഒളിവിൽ പോയത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്കാണ് ആദ്യം പോയതെങ്കിലും അവിടെ സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ മറ്റൊരിടത്തേക്ക് മാറി. ഇതിന് പിന്നാലെ പൊലീസ് കരുനാഗപ്പള്ളിയിലെത്തിയരുന്നു. പൊലീസ് തൊട്ടു പിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് പത്തനാപുരം വഴി സംസ്ഥാനം വിടാൻ തീരുമാനിച്ചത്. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുത്തതും രാഷ്ട്രീയ നേതാവാണ്. ഇതോടെ സീരിയൽ നടിയെ രക്ഷിക്കാൻ രാഷ്ട്രീയക്കാർ ഒന്നിച്ചു നിൽക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.

നടിയും കുടുംബവും ഒളിവിൽ പോകാൻ കാരണം പൊലീസിന്റെ വഴിവിട്ട സഹായമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രഥമിക ചേദ്യം ചെയ്യലിന് ശേഷം പ്രതികളെ നിരീക്ഷിക്കാൻ ഷാഡോ പൊലീസിനെ നിയോഗിക്കാതിരുന്നതാണ് പൊലീസിന്റെ വീഴ്ചയെന്നാണ് ആരോപണം. അതിനാൽ നിലവിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് റംസിയുടെ കുടംുബത്തിന്റെ ആവിശ്യം. ഇത് സംബന്ധിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയും ചെയ്തു. റംസിയുടെ ഘാതകരായ സീരിയൽ നടിയേയും കുടുംബത്തെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ റംസി' എന്ന വാട്ട്സാപ്പ് കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്. കൂട്ടു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത സമപരപരിപാടികൾ ആരംഭിക്കുമെന്നാണ് കൂട്ടായ്മയുടെ നേതൃത്വം മറുനാടനോട് പ്രതികരിച്ചത്. കൂടാതെ സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലേയും കളക്റ്റ്രേറ്റിന് മുന്നിൽ നീതി ലഭിക്കണമെന്നാവിശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുമെന്നും അറിയിച്ചു.

റംസിയുടെ ആത്മഹത്യയിൽ ഹാരിഷിന്റെ വീട്ടുകാർക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വരൻ ഹാരിഷ് മുഹമ്മദിന്റെ സഹോദരന്റ ഭാര്യയാണ് സീരിയൽ നടിലക്ഷ്മി പ്രമോദ്. ഇവരുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർക്കൊപ്പം സീരിയൽ സെറ്റുകളിൽ റംസി പോയിരുന്നു. ലക്ഷ്മിയുടെ കൂടി സഹായത്തോടെയാണ് റംസിക്ക് ഗർഭഛിദ്രം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സീരിയൽ നടിയെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ഒളിവിൽ പോയതും.

വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസി (24) കഴിഞ്ഞ മൂന്നിനാണ് കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്‌ബാൽ നഗർ 155ൽ ഹാരിഷ് മൻസിലിൽ ഹാരിഷ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരിഷുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും. ഒന്നര വർഷം മുൻപ് വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാരിഷ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണവും സ്വർണവും ആൾ സഹായവുമായി റംസിയും വീട്ടുകാർ സഹകരിച്ചിരുന്നു. എന്നാൽ ഹാരിഷ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ റംസി മാനസികമായി തളർന്നു.

പല കാരണങ്ങൾ പറഞ്ഞ് ഹാരീസും കുടുംബവും റംസിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫോൺ വിളികൾ തെളിവായി ലഭിച്ചിട്ടുണ്ട്. ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയുമായും റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹ മാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമായേക്കാം. ഇവർ തമ്മിൽ നടന്ന ഫോൺ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്. ഇതിനിടെ റംസിയുടെ ഫോൺ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് റംസി ഹാരിഷിനേയും ഹാരിഷിന്റെ മാതാവിനേയും വിളിച്ചിരുന്നു. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പല കാരണങ്ങൾ പറഞ്ഞ് ഹാരിഷും കുടുംബവും തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിരുന്നു.

ഹാരിഷ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഹാരിഷ് ഇപ്പോൾ റിമാൻഡിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. നിശ്ചയം കഴിഞ്ഞ ശേഷം വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വരന്റെ വീട്ടുകാരാണ് റംസിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയെങ്കിലും കൊട്ടിയം പൊലീസ് അന്വേഷണത്തിന് ആദ്യം തയാറായിരുന്നില്ല.

റംസി അവസാനമായി ഹാരിഷിയേും മാതാവിനേയും വിളിച്ച ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ ക്യാംപെയിൻ തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP