Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അമേരിക്കക്കാരനാകാൻ അലി ഖാൻ; 29കാരനായ താരം കളിക്കുക കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി: ഐപിഎല്ലിലേക്ക് അമേരിക്കക്കാരൻ എത്തുന്നത് ഇംഗ്ലിഷ് താരം ഹാരി ഗുർണിക്ക് പകരക്കാരനായി

ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അമേരിക്കക്കാരനാകാൻ അലി ഖാൻ; 29കാരനായ താരം കളിക്കുക കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി: ഐപിഎല്ലിലേക്ക് അമേരിക്കക്കാരൻ എത്തുന്നത് ഇംഗ്ലിഷ് താരം ഹാരി ഗുർണിക്ക് പകരക്കാരനായി

സ്വന്തം ലേഖകൻ

ദുബായ്: ഐപിഎല്ലിൽ കളിക്കാൻ അമേരിക്കൻ താരം എത്തുന്നു. 29കാരനായ അലി ഖാനാണ് 13-ാം സീസണിലേക്ക് കാലൂന്നുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ എത്തുന്ന ആദ്യ അമേരിക്കൻ താരമാകാൻ ഒരുങ്ങുന്നത്. ഐപിഎൽ അധികൃതരുടെ അംഗീകാരം ലഭിച്ചാൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിലാവും അലി ഖാൻ അരങ്ങേറ്റം കുറിക്കുക. ഇംഗ്ലിഷ് താരം ഹാരി ഗുർണിക്ക് പകരക്കാരനായാണ് അലി ഖാൻ ടീമിലെത്തുക. തോളിനേറ്റ പരുക്കു മൂലം ഹാരി ഗുർണി ഈ സീസണിൽനിന്ന് പിന്മാറിയിരുന്നു.

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് അലി ഖാൻ. കഴിഞ്ഞ ദിവസം സമാപിച്ച കരീബിയൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പേസ് ബോളർമാരുടെ ഗണത്തിൽ അലി ഖാനും ഇടം നേടിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കരീബിയൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് അലി ഖാന്റേത്. എട്ടു മത്സരങ്ങളിൽനിന്ന് 7.43 ശരാശരിയിൽ എട്ടു വിക്കറ്റാണ് ഈ സീസണിലെ സമ്പാദ്യം.

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥരാണ് ട്രിൻബാഗോയുടെയും ഉടമസ്ഥർ. ഈ വഴിയാണ് അലിഖാന് ഐപി എല്ലിലലേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ ദിവസം അവസാനിച്ച പുതിയ സീസണിൽ എല്ലാ മത്സരവും ജയിച്ച് കിരീടം ചൂടിയ ട്രിൻബാഗോയ്ക്കായി അലി ഖാൻ എട്ടു വിക്കറ്റും വീഴ്‌ത്തിയിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോയുടെ താരമായിരുന്ന വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ഒരു ചിത്രത്തിൽ അലി ഖാനും ഉൾപ്പെട്ടതോടെയാണ് താരം ഐപിഎല്ലിൽ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

'അടുത്ത സ്റ്റോപ്പ് ദുബായ്' എന്ന ക്യാപ്ഷൻ സഹിതമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീബിയൻ ലീഗിൽ ട്രിൻബാഗോയുടെ താരമാണെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ് ബ്രാവോ. 2018ൽ കാനഡയിലെ ഗ്ലോബൽ ട്വന്റി20 ലീഗിൽ കളിക്കുമ്പോൾ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ഡ്വെയിൻ ബ്രാവോയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അലി ഖാന്റെ കരിയർ മാറിമറിഞ്ഞത്. തുടർന്ന് ബ്രാവോ അദ്ദേഹത്തെ കരീബിയൻ ലീഗിലെത്തിച്ചു.

ആദ്യ സീസണിൽ 12 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റ് വീഴ്‌ത്തി കയ്യടി നേടി. പേസ് ബോളർമാരുടെ ഗണത്തിൽ കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ താരമായിരുന്നു. പിന്നീട് ബംഗ്ലാദേശ് പ്രീമിയർ ലീഗ്, പാക്കിസ്ഥാൻ സൂപ്പർ ലീഗ് എന്നിവിടങ്ങളിലും കളിച്ചു. ഒയിൻ മോർഗൻ, ടോം ബാന്റൻ, ആന്ദ്രെ റസ്സൽ, സുനിൽ നരൈൻ, ക്രിസ് ഗ്രീൻ, പാറ്റ് കമിൻസ്, ലോക്കി ഫെർഗൂസൻ എന്നിവരാണ് നിലവിൽ കൊൽക്കത്ത നിരയിലെ വിദേശ താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP