Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

14 വയസിനുള്ളിൽ ഖുർആൻ മന:പാഠമാക്കിയ മലപ്പുറത്തെ അപൂർവം വിദ്യാർത്ഥികളിൽ ഒരാൾ; പഠനത്തിന്റെ ഇടവേളയിൽ കുട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് കുളത്തിൽ മുങ്ങിത്താണു; നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ആദിലിന്റെ ജീവൻ രക്ഷിക്കാനായില്ല

14 വയസിനുള്ളിൽ ഖുർആൻ മന:പാഠമാക്കിയ മലപ്പുറത്തെ അപൂർവം വിദ്യാർത്ഥികളിൽ ഒരാൾ; പഠനത്തിന്റെ ഇടവേളയിൽ കുട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് കുളത്തിൽ മുങ്ങിത്താണു; നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ആദിലിന്റെ ജീവൻ രക്ഷിക്കാനായില്ല

ജംഷാദ് മലപ്പുറം

മലപ്പുറം: 14-ാംവയസ്സിനുള്ളിൽ ഖുർആൻ മന:പാഠമാക്കിയ അപൂർവ്വം വിദ്യാർത്ഥികളിൽ ഒരാൾ. മൂന്ന് പെൺമക്കളുള്ള കുടുംബത്തിലെ ഏക ആൺതരി. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതിവീണ കുളത്തിൽ വീണ മലപ്പുറത്തെ 14കാരൻ മരിച്ചു. മലപ്പുറം കിഴിശ്ശേരിയിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ മുങ്ങി താഴ്ന്ന 14കാരനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ഇന്നാണ് മരിച്ചത്.

കിഴിശ്ശേരി ബാലത്തിൽപുറായ വളപ്പിൽ വീട്ടിൽ സൈനുദ്ധീന്റെ മകൻ ഹാഫിള് മുഹമ്മദ് ആദിൽ(14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കിഴിശ്ശേരിയിലെ പഞ്ചായത്ത് കുളത്തിൽവെച്ച് അബദ്ധത്തിൽ കാൽവഴുതിവീണ് മുങ്ങിയത്. മുങ്ങിത്താഴുന്നത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കണ്ടതോടെ നിലവിളിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ഓടിയെത്തിയാണ് ഓടിയെത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആദ്യം കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെ മരിച്ചു.

പൊന്മുണ്ടം ഹിഫ്ളുൽ ഖുർആൻ കോളജിൽ നിന്ന് ഖുർആൻ മനപാഠമാക്കിയ മുഹമ്മദ് ആദിൽ ഉപരിപഠനാത്ഥം നന്തി ജാമിഅ ദാറുസലാം തർഖിയ്യയിൽ ചേർന്നിരുന്നു.അവിടെ ഒന്നാംവർഷ വിദ്യാർത്ഥിയാണ്.മാതാവ്.ആസൂറ.സഹോദരങ്ങൾ:സഹല,ശംന,ആദില.പോസ്റ്റുമോർട്ടത്തിന് ശേഷം കിഴിശ്ശേരി ചക്കുംകുളം ജുമുഅത്ത് പള്ളി കബർസ്ഥാനിൽ മറവു ചെയ്യും.

മുഹമ്മദ് ആദിലിന്റെ മരണത്തെ കുറിച്ച് നന്തി ജാമിഅ ദാറുസലാം തർഖിയ്യയിലെ പ്രിൻസിപ്പൽ സക്കീർ ഹൈത്തമി കീച്ചേരി തന്റെ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് താഴെ:

അവൻ പോയി...

ആയിരക്കണക്കിനാളുകളെ കൊണ്ട് പതിനായിരക്കണക്കിന് സ്വലാത്തുകൾ ചൊല്ലിച്ച് ഒരു യാത്ര....
പിന്നീട് വരുന്ന തന്റെ മാതാപിതാക്കളെ സ്വർഗ്ഗത്തിലേക്ക് സ്നേഹത്തോടെ വരവേൽക്കാൻ കുറച്ച് നേരത്തേ ഒരു പോക്ക്.. അല്ലെങ്കിലും ആ മാതാപിതാക്കളെന്തൊരു ഭാഗ്യവാന്മാരാണ്..
മൂന്ന് പെൺകുട്ടികളോടൊപ്പം അല്ലാഹു അവർക്ക് നൽകിയ ഏക ആൺതരി..
അവനവരെ ശുപാർശചെയ്തു സ്വർഗ്ഗത്തിൽ എത്തിക്കണം എന്ന മോഹത്താലാണല്ലോ അവരവനെ ഹാഫിളാക്കിയത്..പിന്നീട് മുന്നൂറോളം ഹാഫിലുകളായ സഹപാഠികളോടൊപ്പം
ഉപരിപഠനത്തിന് വേണ്ടി നന്തി ദാറുസ്സലാം തർഖിയ കോളേജിൽ ചേർത്തത്...
ആദിൽ കുളത്തിൽ വീണ് അപകടത്തിൽപെട്ടു എന്ന വാർത്ത കേട്ട മുതൽ അവന്റെ തർഖിയയിലെ കൂട്ടുകാർ 4444 നാരിയത്ത് സ്വലാത്ത് ചൊല്ലാൻ തുടങ്ങി.. അത് പിന്നെ ദാറുസലാം മുഴുവനായി ഏറ്റെടുത്തു.

പിന്നീട് ദാരിമി കളായ ആയിരക്കണക്കിന് പണ്ഡിതന്മാർ...അവരുടെ കുടുംബക്കാർ..
അങ്ങിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കിടന്നു മൂന്ന് ദിവസത്തോളം ആയിരക്കണക്കിന് ആളുകളെ കൊണ്ട് പതിനായിരക്കണക്കിന് നാരിയത്ത് സ്വലാത്തുകൾ ചൊല്ലിച്ച് ഹാഫിള് ആദിൽ കിഴിശ്ശേരി എന്ന ആ ഭാഗ്യനക്ഷത്രം അസ്തമിച്ചു.....സ്വർഗ്ഗീയ താരകങ്ങൾക്കിടയിൽ തിളക്കമുള്ള നക്ഷത്രമായി ഉദയം ചെയ്യാൻ....അല്ലാഹു അവനോടൊപ്പം സ്വർഗ്ഗത്തിൽ നമ്മെയും ഒരുമിപ്പിക്കട്ടെ.. ആമീൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP