Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ആയുഷ് മന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടു; ശ്രീപദ് നായിക് രോ​ഗമുക്തനായത് ഒരുമാസത്തെ ചികിത്സക്ക് ശേഷം

കേന്ദ്ര ആയുഷ് മന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടു; ശ്രീപദ് നായിക് രോ​ഗമുക്തനായത് ഒരുമാസത്തെ ചികിത്സക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

പനാജി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് രോ​ഗമുക്തനായി. ഒരു മാസമായി ചികിത്സയിലായിരുന്ന ആദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗോവയിലെ പനാജിയിലുള്ള മണിപ്പാൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 12നാണ് മന്ത്രിയുടെ പരിശോധനാ ഫലം പോസിറ്റീവായത്. വീട്ടിൽ ക്വാറന്റൈനിൽ തുടരുകയായിരുന്ന അദ്ദഹത്തെ പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വടക്കൻ ഗോവയിൽ നിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപിയിലെ മുതിർന്ന നേതാവാണ്. യോഗ ചെയ്താൽ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചർച്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP