Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് രോഗികളുമായി ഇടപഴകിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പ്രവേളിക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം

കോവിഡ് രോഗികളുമായി ഇടപഴകിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പ്രവേളിക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം

സ്വന്തം ലേഖകൻ

കോവിഡ് പോസിറ്റീവ് ആയവരുമായി ഏതെങ്കിലും തരത്തിൽ ഇടപഴകിയവർ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന് ഇത് അനിവാര്യമാണ്.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കോവിഡ് പരിശോധനയിൽ 10% പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അത്യാവശ്യത്തിനു മാത്രം പുറത്തുപോകുക, പുറത്തുപോകുന്നവർ മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക തുടങ്ങിയവ പാലിക്കണമെന്നും ഓർമിപ്പിച്ചു. ചില ഷോപ്പിങ് മാളുകളും നിയമം ലംഘിച്ചതായി കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവർ രോഗം ഇല്ലാത്തയാളുകളുമായി ഇടകലർന്നു കഴിയുന്നതും രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി.

ക്വാറന്റീൻ നിയമം പാലിക്കാത്തതും വിവാഹം, മരണം ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ കൂട്ടം കൂടുന്നതുമെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. നിലവിലെ കണക്കനുസരിച്ച് രോഗം ബാധിച്ചവരിൽ 62% പുരുഷന്മാരും 38% വനിതകളുമാണ്. വിദേശത്തുനിന്ന് എത്തിയവർ ക്വാറന്റീൻ നിയമം പാലിക്കാത്തതാണ് കഴിഞ്ഞ 2 ആഴ്ച കോവിഡ് കേസുകളുടെ എണ്ണം 12% വർധിക്കാൻ കാരണമെന്നും അവർ സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP