Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം

ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം

സ്വന്തം ലേഖകൻ

ഒമാനിൽ ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ജെൽ, സ്‌പ്രേ വിഭാഗത്തിൽപ്പെടുന്നവയ്ക്ക് ഇത് ബാധകമാണ്. നിയമലംഘകർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അഥോറിറ്റി അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതിയിലുള്ള നടപടികൾ കൂടാതെ വിപണിയിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഉൽപ്പന്നങ്ങൾ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നെന്ന് വിതരണക്കാർ ഉറപ്പുവരുത്തണമെന്ന് അഥോറിറ്റി അറിയിച്ചു.

നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവർ ഇത് ലഭിച്ച് 15 ദിവസത്തിനകം ഉൽപ്പന്നത്തിന്റെ നിയമപരമായ അവസ്ഥ ശരിയായ രീതിയിൽ മാറ്റേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP