Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അൽഫോൻസ് പുത്രനെയൊർത്ത് ലജ്ജിക്കുന്നു എന്ന് വി കെ പ്രകാശ്; പഴയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാദവും കനക്കുന്നു

അൽഫോൻസ് പുത്രനെയൊർത്ത് ലജ്ജിക്കുന്നു എന്ന് വി കെ പ്രകാശ്; പഴയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാദവും കനക്കുന്നു

മറുനാടൻ ഡെസ്‌ക്‌

സംവിധായകൻ അൽഫോൻസ് പുത്രനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വികെ പ്രകാശ്. അൽഫോൻസ് പുത്രന്റെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി അദ്ദേഹം എത്തിയത്. ന്യൂജനറേഷൻ സിനിമകളിലെ അശ്ലീലത്തെക്കുറിച്ച് 2013ൽ നടത്തിയ പ്രതികരണമാണ് ഇപ്പോൾ വിവാദമാകുന്നത്. വികെ പ്രകാശും അനൂപ് മേനോനും ഒന്നിച്ച സിനിമകളെക്കുറിച്ചായിരുന്നു അൽഫോൻസിന്റെ പ്രതികരണം. അൽഫോൻസ് പുത്രനെയൊർത്ത് ലജ്ജിക്കുന്നു എന്നാണ് ഇതിന് മറുപടിയായി വികെപി കുറിച്ചത്.

വികെ പ്രകാശിന്റെ കുറിപ്പ് ഇങ്ങനെ..

വലിയൊരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളിൽ ഞാൻ പ്രതികരിക്കാറില്ല. പക്ഷേ ഇതിൽ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളിൽ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകർക്ക് വേണ്ടിയാണിത്. ഇവിടെ ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകൾക്കുള്ള മറുപടിയാണ്. ട്രിവാൻഡ്രം ലോഡ്ജിൻ ലഭിച്ചത് യുഎ സർട്ടിഫിക്കറ്റാണ്, യു സർട്ടിഫിക്കറ്റല്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആ സമയത്ത് തന്നെ സെൻസർ ഓഫീസർ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശത്തോടും ഞാൻ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകൾ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുള്ള അനാദരവ്ആണ്. ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോൾ പുറത്തുവന്നതാണെന്ന് അറിയില്ല, എപ്പോഴായാലും അത് മോശമായിപ്പോയി.

അൽഫോൻസ് പുത്രൻ ന്യൂജനറേഷൻ സിനിമകളിലെ അശ്ലീലത്തെക്കുറിച്ചാണ് 2013ൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. കുറച്ച് സിനിമകളിൽ മാത്രമാണ് അശ്ലീലമുള്ളതെന്നു പറഞ്ഞ അൽഫോൻസ് ചൂണ്ടിക്കാട്ടിയത് അനൂപ് മേനോൻ- വികെപി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ യു സർട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടൽ കാലിഫോർണിയ- എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് വികെ പ്രകാശാണെങ്കിലും അനൂപ് മേനോൻ ചിത്രങ്ങൾ എന്നാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്. കൂടാതെ ആഷിഖ് അബുവിന്റേയോ സമീർ താഹിറിന്റേയോ വിനീത് ശ്രീനിവാസന്റേയോ ചിത്രങ്ങളിൽ അശ്ലീലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് വികെപിയെ പ്രകോപിപ്പിച്ചത്. അടുത്തിടെ അൽഫോൻസിനെ പുകഴ്‌ത്തിക്കൊണ്ട് അഭിമുഖം വൈറലായതിന് പിന്നാലെയാണ് മറുപടിയുമായി സംവിധായകൻ രം​ഗത്തെത്തിയത്.

 

Just saw one interview of this great man... I don’t know wn it has com out .. on surfing I saw this...felt I shd...

Posted by Vk Prakash on Friday, September 11, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP