Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ എട്ടു റീജിയനുകളിൽ എതിരില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വെറും തള്ളു മാത്രം; സ്വന്തം റീജിയനിൽ വെള്ളാപ്പള്ളിക്ക് നേരിടേണ്ടി വരുന്നത് കാൽനൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി; 234 സ്ഥാനത്തേക്ക് 115 സ്ഥാനാർത്ഥികളുമായി എതിർ പക്ഷം; 60 പേരും ആലപ്പുഴക്കാർ; മഹേശന്റെ ഭാര്യയും അനന്തരവനും മത്സര രംഗത്ത്: പരേതരുടെ വോട്ട് തുണയാകുമെന്ന പ്രതീക്ഷയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ എട്ടു റീജിയനുകളിൽ എതിരില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വെറും തള്ളു മാത്രം; സ്വന്തം റീജിയനിൽ വെള്ളാപ്പള്ളിക്ക് നേരിടേണ്ടി വരുന്നത് കാൽനൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി; 234 സ്ഥാനത്തേക്ക് 115 സ്ഥാനാർത്ഥികളുമായി എതിർ പക്ഷം; 60 പേരും ആലപ്പുഴക്കാർ; മഹേശന്റെ ഭാര്യയും അനന്തരവനും മത്സര രംഗത്ത്: പരേതരുടെ വോട്ട് തുണയാകുമെന്ന പ്രതീക്ഷയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ എട്ട് റീജിയനുകളിൽ തനിക്കെതിരില്ലെന്ന് അഭിമാനിക്കുന്ന എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യഥാർഥ വെല്ലുവിളി നേരിടാൻ പോകുന്നത് ഇനിയാണ്. സ്വന്തം മേഖലയായ ചേർത്തലയിൽ 25 വർഷത്തിനിടെ ഇതാദ്യമായി വെള്ളാപ്പള്ളി പാനലിനെതിരേ 115 പേർ മത്സര രംഗത്ത് എത്തി.

ഇതിൽ 60 പേരും ആലപ്പുഴ ജില്ലയിൽ നിന്നാണ്. 2340 അംഗങ്ങളാണ് ചേർത്തല റീജിയനിലുള്ളത്. ഇതിന്റെ 10 ശതമാനമായ 234 പേരെയാണ് എസ്എൻ ട്രസ്റ്റിലേക്ക് തെരഞ്ഞെടുക്കേണ്ടത്. ഇതിനായി വെള്ളാപ്പള്ളി പക്ഷത്ത് നിന്ന് 234 പേർ പത്രിക നൽകിയിട്ടുണ്ട്. എതിർപക്ഷത്ത് നിന്ന് 115 പേരും പത്രിക നൽകി. കണിച്ചു കുളങ്ങര ഭാഗത്ത് നിന്നുള്ളവരാണ് ഏറെയും. ഇതാണ് വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്.

തിരുവായ്ക്ക് എതിർവായില്ലാത്ത ആലപ്പുഴ ജില്ലയിൽ നിന്ന് തന്നെയുള്ള എതിർപ്പ് വെള്ളാപ്പള്ളിക്കുള്ള ആദ്യ തിരിച്ചടിയാണ്. സ്ഥാനാർത്ഥികളിൽ 60 പേരും ആലപ്പുഴയിൽ നിന്നാണ്. 40 പേർ കൊല്ലത്ത് നിന്നുണ്ട്. ബാക്കി നങ്യാർകുളങ്ങര, കണ്ണൂർ, കോഴിക്കോട്, പാലക്കാട് റീജിയനിൽ നിന്നുള്ളവരാണ്. 5000 സംഭാവനയുള്ള 3 ഡി കാറ്റഗറിയിൽ നിന്നാണ് മത്സരമെന്നതും ശ്രദ്ധേയമാണ്. ജീവനൊടുക്കിയ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ അനന്തരവൻ എംഎസ് അനിൽകുമാർ, ബിജെപി ഓബിസി മോർച്ച സംസ്ഥാന നേതാവ് മധുപരുമല അടക്കമുള്ളവർ വെള്ളാപ്പള്ളി പാനലിനെതിരായി മത്സരിക്കുന്നു.

നേരത്തേ വെള്ളാപ്പള്ളിയുടെ കീഴിൽ തിരുവല്ല യൂണിയൻ പ്രസിഡന്റായിരുന്നു മധു. ഡി. പ്രഭ, പി.എസ്. രാജീവ്, മുൻ ട്രസ്റ്റ് സെക്രട്ടറി അഡ്വ. എസ്. കാർത്തികേയന്റെ മകൻ അഡ്വ. കെ. രാധാകൃഷ്ണൻ, സി.കെ. വിജയഘോഷ് ചാരങ്കാട്ട്, കെ.എൻ. ചന്ദ്രൻ, എംപി പരമേശ്വരൻ, ഉഷ മഹേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പാനൽ മത്സരിക്കുന്നത്.

എട്ടു റീജിയനുകളിൽ എതിരില്ലാതാക്കാൻ വെള്ളാപ്പള്ളി പക്ഷം കള്ളക്കളി നടത്തിയെന്നാണ് ആരോപണം. പത്രിക നൽകിയവരിൽ ചിലരെ ഔദ്യോഗിക പാനലിലേക്ക് മാറ്റി. മറ്റു ചിലരെ ചർച്ച ചെയ്ത് ഒഴിവാക്കി. സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെയാണ് മിക്കവരും നോമിനേഷൻ പിൻവലിച്ചത്. ഇതാണ് ആനക്കാര്യമായി വെള്ളാപ്പള്ളി അവതരിപ്പിക്കുന്നത്. അതോടൊപ്പം സ്വന്തം തട്ടകമായ കണിച്ചു കുളങ്ങരയിൽ എതിരുള്ള കാര്യം മിണ്ടുന്നുമില്ല. ഇക്കുറി ഇവിടെ നിന്ന് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പക്ഷത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. 60 ശതമാനം ആളുകൾ വെള്ളാപ്പള്ളിക്ക് എതിരായി വോട്ടു ചെയ്യും.

പതിവുപോലെ കള്ളവോട്ടിലാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. 1990 ൽ മരിച്ചു പോയവരുടെ വരെ പേരുകൾ ഇക്കുറിയും വോട്ടർ പട്ടികയിൽ ഉണ്ട്. ഇവരൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. ഇക്കുറിയും ഇവർ വോട്ട് ചെയ്യാൻ വന്നേക്കുമെന്നും അങ്ങനെ വന്നാൽ തന്റെ അപ്പൂപ്പനെ ഒന്നു കാണണമെന്നും സിഎസ് നിഷാന്ത് എന്ന സമുദായാംഗം പറയുന്നു.

വോട്ടിങ്ങിന് വേണ്ട സകല സൗകര്യങ്ങളും ഒരുക്കുന്നതും റിട്ടേണിങ്-പോളിങ് ഓഫീസർമാരെ നിയമിക്കുന്നതും വെള്ളാപ്പള്ളി തന്നെയാണ്. ട്രസ്റ്റിനും യോഗത്തിനും കീഴിലുള്ള സ്‌കൂൾ-കോളജ് അദ്ധ്യാപകരാകും മിക്കപ്പോഴും റിട്ടേണിങ് ഓഫീസർമാർ. ഇവരെ ഭീഷണിപ്പെടുത്തിയാകും കള്ളവോട്ട് ചെയ്യുക. ഇക്കുറിയും അതുണ്ടാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP