Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി, കോൺഗ്രസ്, സിപിഎം പരസ്പര വിശ്വാസ സഹകരണ സംഘമായ പഴകുളം സഹകരണ ബാങ്കിൽ നടന്നത് 60 ലക്ഷത്തിന്റെ തട്ടിപ്പ്; കേസ് കൊടുത്തത് 45 ലക്ഷത്തിന് മാത്രം; കോൺഗ്രസുകാരിയായ മാനേജരും ബിജെപിക്കാരനായ പ്യൂണും മാത്രം പ്രതികൾ; സിപിഎമ്മുകാരനായ സെക്രട്ടറി പ്രതിപ്പട്ടികയിലില്ല: സിപിഎമ്മിന്റെ ഒരു തട്ടിപ്പ് കൂടി പുറത്തു വരുമ്പോൾ

ബിജെപി, കോൺഗ്രസ്, സിപിഎം പരസ്പര വിശ്വാസ സഹകരണ സംഘമായ പഴകുളം സഹകരണ ബാങ്കിൽ നടന്നത് 60 ലക്ഷത്തിന്റെ തട്ടിപ്പ്; കേസ് കൊടുത്തത് 45 ലക്ഷത്തിന് മാത്രം; കോൺഗ്രസുകാരിയായ മാനേജരും ബിജെപിക്കാരനായ പ്യൂണും മാത്രം പ്രതികൾ; സിപിഎമ്മുകാരനായ സെക്രട്ടറി പ്രതിപ്പട്ടികയിലില്ല: സിപിഎമ്മിന്റെ ഒരു തട്ടിപ്പ് കൂടി പുറത്തു വരുമ്പോൾ

ശ്രീലാൽ വാസുദേവൻ

അടൂർ: ബിജെപി, കോൺഗ്രസ്, സിപിഎംമുന്നണികളുടെ പരസ്പര വിശ്വാസ സഹകരണ സംഘമായ പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ പ്യൂൺ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ നിന്ന് സിപിഎമ്മുകാരനായ സെക്രട്ടറി ഇൻ ചാർജിനെ ഒഴിവാക്കി. ബാങ്കിന്റെ അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ നിന്നുള്ള ശാഖയിൽ നിന്ന് പ്യൂൺ മുൻകൈയെടുത്ത് തട്ടിയത് 60 ലക്ഷത്തിൽപ്പരമാണെങ്കിലും ഭരണ സമിതി കേസു കൊടുത്തത് 45 ലക്ഷത്തിന്റെ മാത്രം.

ബിജെപിക്കാരനായ പൂൺ മുകേഷ് ഗോപിനാഥിനെയും കോൺഗ്രസുകാരിയായ ബ്രാഞ്ച് മാനേജർ എസ് ഷീലയെയും മാത്രം പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ കൂട്ടുത്തരവാദിത്തമുള്ള സെക്രട്ടറി ഇൻ ചാർജ് കെ പ്രസന്നനെ ഒഴിവാക്കിയും സിപിഎമ്മിന്റെ കളി. ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നും വ്യാജവായ്പയെടുത്തും പണം തട്ടിയിട്ടുണ്ട്. അതു കൊണ്ടാണ് തട്ടിപ്പിന്റെ വ്യാപ്തി 60 ലക്ഷമാകാം എന്ന് പറയുന്നത്.

സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ രാധാകൃഷ്ണ കുറുപ്പിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളായ ബ്രാഞ്ച് മാനേജർ എസ് ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവർ സസ്പെൻഷനിലാണ്. പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിട്ടുള്ളത്. 2017-20 കാലഘട്ടത്തിൽ ഇടപാടുകാരുടെ എസ്ബി അക്കൗണ്ടിൽ കൃത്രിമം നടത്തിയും വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും വ്യാജലോൺ തരപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയത്.

പത്തനംതിട്ട സഹകരണ സംഘം അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് 45 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. രഹസ്യമാക്കി വച്ചിരുന്ന തട്ടിപ്പ് മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നതോടെയാണ് പരാതി നൽകാൻ ഭരണ സമിതി നിർബന്ധിതരായത്. സിപിഎം നിയന്ത്രണത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണ കാലത്താണ് തട്ടിപ്പ് നടന്നത്. ഇവരുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ക്രമക്കേട് പുറത്തു വന്നത്. സഹകരണ സംഘം അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പ്യൂൺ മുകേഷ് തട്ടിപ്പ് നടത്തിയ വിവരം അറിയാമായിരുന്നുവെന്നും അത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാൻ സാധിച്ചില്ലെന്നാണ് ഷീല മൊഴി നൽകിയത്. പ്യൂൺ തട്ടിയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് വാങ്ങിയെടുത്ത ശേഷം മുകേഷിനെ ജോലിയിൽ നിന്ന് പുറത്താക്കാനായിരുന്നു ഭരണ സമിതിയുടെ തീരുമാനം.

തന്റെ തട്ടിപ്പിനെ കുറിച്ച് ബാങ്ക് സെക്രട്ടറി പ്രസന്നന് അടക്കം അറിയാമായിരുന്നുവെന്ന് മുകേഷ് പറയുന്നത്. താൻ എടുത്ത തുകയിൽ കുറച്ച് സിപിഎമ്മിന്റെ ചില നേതാക്കൾക്ക് നൽകിയെന്നും അങ്ങനെ ചെയ്യാൻ നിർബന്ധിച്ചത് സെക്രട്ടറി പ്രസന്നൻ ആണെന്നും മുകേഷ് പറയുന്നുണ്ട്. 31.50 ലക്ഷം താൻ എടുത്തതിൽ 20 ലക്ഷവും മറ്റുള്ളവർ വാങ്ങിയെടുത്തെന്നും അത് തിരികെ കിട്ടിയാൽ ബാങ്കിന് നൽകുമെന്നുമാണ് മുകേഷ് പറഞ്ഞത്. പ്രമുഖ സിപിഎം നേതാക്കളുടെ അടക്കം പേര് മുകേഷ് പരാമർശിച്ചിട്ടുണ്ട്.

സ്വന്തം ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയ സെക്രട്ടറി പ്രസന്നൻ കുറ്റം മുഴുവൻ ബ്രാഞ്ച് മാനേജരുടെ തലയിൽ കെട്ടി വയ്ക്കുകയാണ്. കാൽ നൂറ്റാണ്ടിലധികമായി കോൺഗ്രസിന്റെ കൈവശം ഇരുന്ന ഭരണം പിടിച്ചെടുക്കാൻ വേണ്ടിയാണ് ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ഇടതുസർക്കാർ ഡയറക്ടർ ബോർഡ് പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. ഇതിന്റെ തണലിൽ ഭരണം പിടിച്ചെടുക്കാനുള്ള സാഹചര്യം മുഴുവൻ ഒരുക്കുന്നതിനുള്ള ശ്രമമാണ് നടന്നിരുന്നത്. അതിനിടെയാണ് തിരിച്ചടിയായി രണ്ട് തട്ടിപ്പുകൾ ഒന്നിന് പിറകേ ഒന്നായി വന്നത്. ആദ്യം മിത്രപുരം ശാഖയിൽ നിന്ന് ഗിരീഷ് എന്ന ക്ലാർക്ക് 60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തൊട്ടു പിന്നാലെയാണ് പ്യൂൺ മുകേഷ് ഹൈസ്‌കൂൾ ജങ്ഷനിൽ 45 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. പ്യൂൺ ആണ് ഇവിടെ കാഷ്യറായി പ്രവർത്തിച്ചിരുന്നത്.

തട്ടിപ്പ് നടത്തിയത് ബിജെപിക്കാരനും കോൺഗ്രസുകാരിയും മാത്രമാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ് സി.പിഎമ്മുകാരനായ സെക്രട്ടറിയെ കേസിൽ നിന്നൊഴിവാക്കിയിരിക്കുന്നത്. സഹകരണ നിയമപ്രകാരം കേസിന്റെ ഉത്തരവാദിത്വത്തിൽ നിന്നു, ഒഴിഞ്ഞു മാറാൻ സെക്രട്ടറിക്ക് കഴിയില്ലെന്നാണ് പറയുന്നത്.

തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടായേക്കാമെന്നാണ് പൊലീസ് പറയുന്നത്. പരാതി കിട്ടി ദിവസങ്ങളായിട്ടും അന്വേഷണം പൊലീസ് കാര്യക്ഷമമായി നടത്തുന്നില്ല എന്നാണ് പരാതി. ഓണത്തിന് മുൻപ് തന്നെ ബാങ്ക് ഭരണ സമിതി കൺവീനർ രാധാകൃഷ്ണ കുറുപ്പ് നൽകിയ പരാതിയിൽ വ്യാഴാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കൺവീനർ മൊഴി നൽകാൻ തയാറായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്ന തരത്തിലാണ് മുകേഷിന്റെ വെളിപ്പെടുത്തൽ. പണം താൻ എടുത്തുവെന്ന് മാത്രമേയുള്ളൂ ഭൂരിഭാഗവും മറ്റുള്ളവർ കൊണ്ടു പോവുകയാണുണ്ടായത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാങ്ക് സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകാണ് മുകേഷ് നടത്തിയത്. എന്നിട്ടും, പരാതി നൽകിയപ്പോൾ സെക്രട്ടറിയെ ഒഴിവാക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ശ്രദ്ധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP