Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാ സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റിൽ; യുവാവ് അറസ്റ്റിൽ

സിനിമാ സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റിൽ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

വട്ടിയൂർക്കാവ്: മലയാള സിനിമാ-സീരിയൽ നടിമാരുടെയും വനിതാ അവതാരകരുടെയും മോർഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത് പണം സമ്പാദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനിൽ സൂരജ് ദിനേഷ്(25) ആണ് അറസ്റ്റിലായത്. സിനിമാ-സീരിയൽ-അവതാരക രംഗത്തെ 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവ അശ്‌ളീല വെബ്‌സൈറ്റിൽ നൽകിയ ശേഷം ഈ ദൃശ്യങ്ങൾ കാണുന്നവരിൽനിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ നന്നായി ഇംഗ്ലീഷ് സംസാരിച്ചാണ് കരാർ ഉറപ്പിക്കുന്നത്. വട്ടിയൂർക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ വട്ടിയൂർക്കാവ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.എസ്.ശാന്തകുമാർ, എഎസ്ഐ. കെ.ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്ദീപ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ പി.എസ്.രവി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP