Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് ടു ക്ലാസിലെ കാമുകി മറ്റൊരുവനുമായി പ്രണയത്തിലായി; കാമുകന്റെ വിഷമം കണ്ട് സഹിക്കാതെ ഇതേപ്പറ്റി ചോദിക്കാൻ പോയത് ഉറ്റ സുഹൃത്ത്; ചങ്കിനെ തേച്ച അവളോട് രണ്ടു പറഞ്ഞിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് പോയ സുഹൃത്തിനെ കാമുകിയും കൂട്ടുകാരും ചേർന്ന് പഞ്ഞിക്കിട്ടു: പലകക്കീറിന് തലയ്ക്കിട്ട് കീറിയപ്പോൾ പയ്യന്റെ തലയിൽ മൂന്ന് തുന്നലും; ഒരു അഡാർ ലവ് പത്തനംതിട്ടയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്ലസ്ടുവിന് പഠിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയുമായി പൊരിഞ്ഞ പ്രണയം. നീയില്ലെങ്കിൽ ഞാനില്ല എന്നതാണ് അവസ്ഥ. കുറേ നാൾ കഴിഞ്ഞപ്പോൾ കാമുകനൊരു സംശയം. കാമുകി അകലുന്നുവോ? അന്വേഷിച്ചപ്പോൾ ശരിയാണ്. കാമുകിക്ക് ഒരു പുതിയ ലവർ. അയാളെപ്പറ്റി അന്വേഷിച്ച കാമുകന്റെ ചങ്ക് പൊടിഞ്ഞു.

പുതിയ പയ്യനുമായി സ്വന്തം കാമുകി കൊണ്ടു പിടിച്ച് പ്രണയിക്കുന്നു. ആദ്യത്തെ കാമുകൻ ആകെ തകർന്നു. എന്തു പറ്റി രമണാ? എന്ന് കൂട്ടുകാരൻ ചോദിച്ചപ്പോൾ അതൊരു തമാശയായി ആസ്വദിക്കാൻ നിരാശാ കാമുകന് കഴിഞ്ഞില്ല. പ്രണയം പൊളിഞ്ഞതും കാമുകി തേച്ചതും കാമുകൻ ഉറ്റ സുഹൃത്തിനോട് പറഞ്ഞു.

ചങ്കിനെ തേച്ച അവളോട് രണ്ടു പറഞ്ഞിട്ടു തന്നെ കാര്യമെന്ന് സുഹൃത്ത് കരുതി. തേപ്പിനെപ്പറ്റി ചോദിക്കാൻ ചെന്ന സുഹൃത്തിനെ കാത്ത് കാമുകിയുടെ ചെറിയ ക്വട്ടേഷൻ സംഘം നിൽക്കുന്നുണ്ടായിരുന്നു. അവന്മാരെല്ലാം ചേർന്ന് ചോദിക്കാൻ ചെന്നവനെ പഞ്ഞിക്കിട്ടു. പലകക്കീറിന് തലയ്ക്കിട്ടായിരുന്നു കീറ്. തലയിൽ മൂന്നു കുത്തിക്കെട്ടുമായി പയ്യനിപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടക്കുന്നുണ്ട്.

നഗരമധ്യത്തിൽ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്‌കൂളിലാണ് സംഭവം. പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല എന്നാണ് അറിയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP