Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടക്കാൻ കട്ടിലോ കാറ്റിന് ഫാനോ ഇല്ല; ജയിലിൽ നിലത്ത് പാ വിരിച്ച് ഉറങ്ങി റിയാ ചക്രവർത്തി; സഹതടവുകാർ അക്രമിച്ചേക്കുമോ എന്ന ഭയത്താൽ റിയയെ പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി സെല്ലിൽ; ബോളിവുഡും സിനിമാ ലോകവുമായി കാശിന്റെ പുറത്ത് ചക്രവർത്തിനിയായി ജീവിച്ച റിയയ്ക്ക് മുംബൈ ബാക്കുള ജയിലിൽ നരക ജീവിതം

കിടക്കാൻ കട്ടിലോ കാറ്റിന് ഫാനോ ഇല്ല; ജയിലിൽ നിലത്ത് പാ വിരിച്ച് ഉറങ്ങി റിയാ ചക്രവർത്തി; സഹതടവുകാർ അക്രമിച്ചേക്കുമോ എന്ന ഭയത്താൽ റിയയെ പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി സെല്ലിൽ; ബോളിവുഡും സിനിമാ ലോകവുമായി കാശിന്റെ പുറത്ത് ചക്രവർത്തിനിയായി ജീവിച്ച റിയയ്ക്ക് മുംബൈ ബാക്കുള ജയിലിൽ നരക ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രവർത്തിക്ക് ജയിലിൽ നരക ജീവിതം. സുഖലോലുപതയിൽ എ.സി മുറിയിൽ ആഡംബര കട്ടിലിൽ കിടന്നുറങ്ങിയിരുന്ന റിയ കൊതുകു കടിയും കൊണ്ട് നിലത്ത് പാ വിരിച്ചാണ് ജയിൽ മുറിയിൽ ഉറങ്ങുന്നത്. മുംബൈ ബൈക്കുള ജയിലിൽ റിയയ്ക്ക് അനുവദിച്ച മുറിയിൽ കിടക്കാൻ കട്ടിലോ കാറ്റിനായി ഫാനോ ഇല്ല. നിലത്ത് വിരിച്ച് കിടക്കാൻ ഒരു പാ മാത്രമാണ് റിയയ്ക്ക് ജയിലിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ഇതോടെ ബോളിവുഡിന്റെ മായാ ലോകത്ത് ചക്രവർത്തിനിയെ പോലെ ജീവിച്ച താര സുന്ദരി ആഡംബരമില്ലാതെ കിടക്കാൻ ഒരു കട്ടിൽ പോലുമില്ലാതെ തറയിൽ ചുരുണ്ട് കൂടി.

റിയയെ ജയിലിൽ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ എത്തിയതിനാൽ സഹതടവുകാർ ആക്രമിച്ചേക്കുമോ എന്ന ഭയത്താലാണ് റിയയെ ഒറ്റമുറി സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. മാത്രമല്ല മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖർജിയുടെ തൊട്ടടുത്ത സെല്ലിലാണ് റിയ ഉള്ളത്. സുശാന്തിന്റെ കാമുകിയായി ആഡംബരങ്ങൾക്ക് നടുവിലായിരുന്ന റിയ ജയിലിലെ വളരെ പരിമിതമായ സൗകര്യത്തിലേക്ക് ചുരുങ്ങി. വീട്ടിൽ പരിചാരകരും പഴ്‌സണൽ മാനേജരും പുറത്തിറങ്ങിയാൽ ചുറ്റിനും സെക്യൂരിറ്റിയും ഉണ്ടായിരുന്ന റിയ ചക്രവർത്തി ജയിലിൽ എത്തിയതോടെ തനിച്ചായി.

പുറം ലോകത്ത് സ്വന്തം കാശു മുടക്കിയാണ് സെക്യൂരിറ്റിയെ വെച്ചിരുന്നതെങ്കിൽ ജയിലിലും റിയയ്ക്ക് സെക്യൂരിറ്റിക്ക് കുറവൊന്നും ഇല്ല. മൂന്നു ഷിഫ്റ്റുകളിലായി രണ്ടു പൊലിസ് കോൺസ്റ്റബിൾമാർ വീതം റിയക്ക് കാവലുണ്ടാകും. എന്നാൽ റിയക്ക് കിടക്കാനായി കിടക്കയും തലയിണയും അനുവദിച്ചിട്ടില്ല. പായ മാത്രമാണ് നൽകിയിട്ടുള്ളതെന്നുമാണ് വിവരം. ഫാൻ നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞാൽ ടേബിൾ ഫാൻ അനുവദിക്കാമെന്നും അധികൃതർ അറിയിച്ചു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകൾ സംബന്ധിച്ച് ചൊവ്വാഴ്ചയാണ് റിയയെ മുംബൈ പൈലീസ് അറസ്റ്റു ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു എന്ന ആരോപണവും റിയയ്‌ക്കെതിരെ ഉണ്ട്. ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റിയയും സഹോദരൻ ഷോവിക്കും സമർപ്പിച്ച ജാമ്യഹർജി കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ അറസ്റ്റ് ചെയ്യണമെന്ന് ഏറെ നാളായി സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് മയക്കു മരുന്ന് കേസിൽ റിയ അറസ്റ്റിലാവുന്നത്.

സുശാന്തിന് മയക്കു മരുന്ന് എത്തിച്ച് നൽകിയത് റിയ ആയിരുന്നു. റിയയുടെ മയക്കു മരുന്ന് ബന്ധം തെളിഞ്ഞതോടെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് കേസിൽ റിയ അറസ്റ്റിലായത്. ഇതോടെ സുഖലോലുപതയിൽ കഴിഞ്ഞിരുന്ന നടിയുടെ ഉറക്കം ജയിലിൽ വെറും നിലത്ത് പായ വിരിച്ചായി മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP