Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കരപ്പച്ച എന്ന മലയാള സിനിമയിലൂടെ ജയഭാരതിയുടെ കാമുകനായി അരങ്ങേറ്റം; വേഷമിട്ടത് അയൽക്കാരി, വിളക്കും വെളിച്ചവും തുടങ്ങി 30ഓളം സിനിമകളിൽ: നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി: അന്തരിച്ച ആദ്യകാല ചലച്ചിത്രതാരം കെ.സി.കെ ജബ്ബാറിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

അക്കരപ്പച്ച എന്ന മലയാള സിനിമയിലൂടെ ജയഭാരതിയുടെ കാമുകനായി അരങ്ങേറ്റം; വേഷമിട്ടത് അയൽക്കാരി, വിളക്കും വെളിച്ചവും തുടങ്ങി 30ഓളം സിനിമകളിൽ: നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി: അന്തരിച്ച ആദ്യകാല ചലച്ചിത്രതാരം കെ.സി.കെ ജബ്ബാറിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

സ്വന്തം ലേഖകൻ

കണ്ണൂർ: വെള്ളിയാഴ്ച അന്തരിച്ച ആദ്യകാല ചലച്ചിത്രതാരം കെ.സി.കെ. ജബ്ബാറിന് (സുനിൽ-73) ആദരാഞ്ജലികളുമായി സിനിമാ ലോകം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച മംഗളൂരുവിലായിരുന്നു അന്ത്യം. സത്യൻ അഭിനിയിച്ചതും സത്യന്റെ സഹോദരൻ സംവിധാനം ചെയ്തതുമായ 'അക്കരപ്പച്ച' എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയ അദ്ദേഹം നിരവധി സിനിമകളിൽ വേഷമിട്ടു.

അക്കരപ്പച്ചയിൽ ജയഭാരതിയുടെ കാമുകനായി നായകപ്രാധാന്യമുള്ള വേഷത്തിലായിരുന്നു. സിനിമകൾക്കുവേണ്ടി കഥയും തിരക്കഥയും എഴുതി. സ്‌കൂൾനാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. അയൽക്കാരി, വിളക്കും വെളിച്ചവും, ആനന്ദം പരമാനന്ദം തുടങ്ങി മുപ്പതോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കെ.പി. ജയൻ സംവിധാനം ചെയ്ത ഉരുക്കുമുഷ്ടികൾ, ബേബി സംവിധാനം ചെയ്ത ശരവർഷം, അനന്തം അജ്ഞാതം അവർണനീയം തുടങ്ങിയ സിനികൾക്ക് കഥയും തിരക്കഥയും രചിച്ചത് അബ്ദുൾ ജബ്ബാറാണ്. സത്യൻ, സസീർ, കെ.പി. ഉമ്മർ, സുകുമാരൻ, കമൽ ഹാസൻ, ജനാർദനൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചു. അഭിനയമികവിന്‌ േപ്രംനസീർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ചിറക്കൽ കെ.സി.കെ. ഹൗസിൽ പഴയ മലഞ്ചരക്ക് വ്യാപാരി പരേതനായ കെ.എസ്. മൊയ്തുവിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സഫിയ. മകൻ: ജംഷീർ (അക്‌ബർ ട്രാവൽസ്, ദുബായ്). സഹോദരി: കദീജ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP