Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാലിയാർ പുഴയ്ക്കക്കരെ നിന്ന് വിളി വന്നപ്പോൾ ആകെയൊന്ന് പകച്ചു; കുത്തൊഴുക്കിൽ ചങ്ങാടത്തിൽ പുഴ കടക്കുന്നതും സാഹസം; രണ്ടും കൽപിച്ച് ചാലിയാറിലൂടെ റബർ ഡിങ്കി ബോട്ടിൽ അക്കരയ്ക്ക്; അമിതരക്തസ്രാവം മൂലം അപകടത്തിലായ ആദിവാസി യുവതിയെ ഇക്കരെ കടത്തി ഫയർഫോഴ്‌സ്; സാഹസികതയെ അഭിനന്ദിച്ച് നാട്ടുകാരും

ചാലിയാർ പുഴയ്ക്കക്കരെ നിന്ന് വിളി വന്നപ്പോൾ  ആകെയൊന്ന് പകച്ചു; കുത്തൊഴുക്കിൽ ചങ്ങാടത്തിൽ പുഴ കടക്കുന്നതും സാഹസം; രണ്ടും കൽപിച്ച് ചാലിയാറിലൂടെ റബർ ഡിങ്കി ബോട്ടിൽ അക്കരയ്ക്ക്; അമിതരക്തസ്രാവം മൂലം അപകടത്തിലായ ആദിവാസി യുവതിയെ ഇക്കരെ കടത്തി ഫയർഫോഴ്‌സ്; സാഹസികതയെ അഭിനന്ദിച്ച് നാട്ടുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ മുണ്ടേരിയിൽ പ്രസവശേഷം അമിതരക്തസ്രാവം ഉണ്ടായ ആദിവാസി യുവതിയെ അതിസാഹസികമായി ചാലിയാർ പുഴ കടത്തി ആശുപത്രയിലെത്തിച്ചു. കഴിഞ്ഞ ദിവസം ഗർഭം അലസിപ്പോയ യുവതിയെയാണ് രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിൽ പുഴ കടന്നുപോയി ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മുണ്ടേരി തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലെ സുനിലിന്റെ ഭാര്യ കാഞ്ചന (20) യെയാണ് കനത്ത കുത്തൊഴുക്കുള്ള ചാലിയാറിലൂടെ റബ്ബർ ഡിങ്കിയിൽ രക്ഷപ്പെടുത്തിയത്. 3 മാസം ഗർഭിണിയായ സ്ത്രീക്ക് കഴിഞ്ഞ ദിവസമാണ് ഗർഭം അലസിപ്പോയത്.

എന്നാൽ അമിത രക്തസ്രാവം മൂലം സ്ത്രീയുടെ നില വഷളാവുകയായിരുന്നു. ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ കോളനിയിലേക്ക് ചാലിയാറിന് കുറുകെ നിർമ്മിച്ച തൂക്കുപാലം തകർന്നു പോയിരുന്നു. മുള കൊണ്ടുള്ള ചങ്ങാടം ആയിരുന്നു ഏക ആശ്രയം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ പുഴയുടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത കുത്തൊഴുക്കും പാറക്കെട്ടുകളും മൂലം ചങ്ങാടം ഉപയോഗിച്ച് പുഴകടക്കുന്നത് ദുഷ്‌കരമായി. അതേതുടർന്ന് നിലമ്പൂർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം റബ്ബർ ഡിങ്കിയും ഔട്ട് ബോർഡ് എഞ്ചിനുമായി പോയി അതിസാഹസികമായി പുഴക്ക് കുറുകെ റോപ്പ് കെട്ടുകയും തുടർന്ന് സ്ത്രീയെ സ്‌ട്രെച്ചറിൽ കിടത്തി റബർ ഡിങ്കിയിൽ കരയിലെത്തിച്ചു ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി.കെ. നന്ദകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഇ. എം. ഷിന്റു, കെ. പി. അമീറുദ്ധീൻ, കെ. സഞ്ജു, വി. സലീം, ഐ. അബ്ദുള്ള, എസ്. സനന്ത്, എം. നിസാമുദ്ധീൻ, വി. അബ്ദുൽ മുനീർ, ആർ സുമീർ കുമാർ, സിവിൽ ഡിഫെൻസ് വണ്ടിയർമാരായ കെ. അബ്ദുൽ സലാം, എം. ഷൗക്കത്തലി, വി. ഷാഹുൽ ഹമീദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോത്തുകല്ല് പൊലീസ് സബ് ഇൻസ്‌പെക്ടർ കെ. അബ്ബാസ്, ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. ശശികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP