Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൽഡിഎഫ് സർക്കാർ എന്നും എം. ശിവശങ്കറിന് ഒപ്പം; സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ ശിവശങ്കറിനെ തിരിച്ചെടുക്കാൻ നീക്കം തകൃതി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി രൂപീകരിച്ചു; ചീഫ് സെക്രട്ടറി ചെയർമാനായ മൂന്നംഗ പുനഃ പരിശോധനാ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കി; സർക്കാരിന്റെ നീക്കം എൻഐഎ അടക്കം കേന്ദ്ര ഏജൻസികൾ ക്ലീൻചിറ്റ് നൽകാത്ത പശ്ചാത്തലത്തിലും

എൽഡിഎഫ് സർക്കാർ എന്നും എം. ശിവശങ്കറിന് ഒപ്പം; സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ ശിവശങ്കറിനെ തിരിച്ചെടുക്കാൻ നീക്കം തകൃതി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി രൂപീകരിച്ചു; ചീഫ് സെക്രട്ടറി ചെയർമാനായ മൂന്നംഗ പുനഃ പരിശോധനാ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കി; സർക്കാരിന്റെ നീക്കം എൻഐഎ അടക്കം കേന്ദ്ര ഏജൻസികൾ ക്ലീൻചിറ്റ് നൽകാത്ത പശ്ചാത്തലത്തിലും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് സർവീസിൽ നിന്ന് സർക്കാർ സസ്‌പെൻഡ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാൻ തകൃതിയായ നീക്കം. കേസിൽ അന്വേഷണം പുരോഗമിക്കവേ, ശിവശങ്കറിന് എൻഐഎയോ, കസ്റ്റംസോ, ഇഡിയോ ക്ലീൻ ചിറ്റ് നൽകിയതായി വ്യക്തമാക്കിയിട്ടില്ല. മാരത്തോൺ സമയമാണ് ഈ ഏജൻസികൾ ശിവശങ്കറിനെ ചോദ്യം ചെയ്തത്. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ വിശ്വസ്തനെ സംരക്ഷിച്ച് കൂടെകൂട്ടാൻ തന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും വഞ്ചിച്ചുവെന്നൊക്കെയുള്ള മന്ത്രി ജി.സുധാകരന്റെ രോഷം കൊള്ളൽ ഇതോടെ നനഞ്ഞ പടക്കമായി മാറും. ശിവശങ്കറിന്റെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ ചീഫ് സെക്രട്ടറി ചെയർമാനായി ഒരു റിവ്യു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി.

1969 ലെ അഖിലേന്ത്യ സിവിൽ സർവീസ് റൂൾ 3(8)സി പ്രകാരം അച്ചടക്ക നടപടിക്കെതിരെ അപ്പീലിനാണ് പുനഃ പരിശോധനാ കമ്മിറ്റി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയടക്കം മൂന്നു പേരാണ് കമ്മിറ്റിയിലുള്ളത്. തൊഴിൽ-നൈപുണി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യരാജൻ ഐഎഎസ്, ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് എന്നിവരാണ് മറ്റ് രണ്ടംഗങ്ങൾ. ഇന്നാണ് കമ്മിറ്റി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഗവർണർക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി ഹരിത വി കുമാറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ടവർക്ക് അയച്ചിട്ടുമുണ്ട്.

ജൂലൈ 17 നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിലാണ് സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തത്. ഐടി മേഖലയുമായി ബന്ധപ്പെട്ടു ശിവശങ്കർ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. സ്വർണക്കടത്തു കേസ് പോലെ ഗുരുതര വിഷയത്തിൽ കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലാകുന്നത് ആദ്യമായിരുന്നു. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.നടപടി.

ബന്ധങ്ങളിൽ ശിവശങ്കർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്ടക്കാരെ ഐടി വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിയമിച്ചതുമെല്ലാം വീഴ്ചകളായി കണ്ടെത്തി. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന്റെ ബന്ധം കസ്റ്റംസ് കണ്ടെത്തിയിരുന്നു

സർണക്കടത്തിൽ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂർ ദീർഘിച്ച ചോദ്യംചെയ്യലിലും എൻ.ഐ.എയ്ക്ക് കണ്ടെത്താനായിരുന്നില്ല. ഇതോടെ ചോദ്യംചെയ്യലിനു ശേഷം അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP