Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സാപ്സിയുടെ പ്രതിഷേധ ധർണ്ണ

മൊറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സാപ്സിയുടെ പ്രതിഷേധ ധർണ്ണ

സ്വന്തം ലേഖകൻ

കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ ഗുരുതര പ്രതിസന്ധിയിലായ സ്വകാര്യ സുരക്ഷാ ഏജൻസികളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയ അവസ്ഥയാണ് നിലവിലുള്ളതെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി). രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയായ സ്വകാര്യ സുരക്ഷാ വിഭാഗത്തെ നിലനിർത്തുക എന്നത് ഈ രാജ്യത്തിന്റെ തന്നെ ആവശ്യമാണ്. ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഏജൻസികൾ. ഇതിന് പുറമെയാണ് ബാങ്ക് ലോൺ, ചിട്ടി പോലുള്ള മറ്റ് ബാധ്യതകൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് ഈ മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

എറണാകുളം നോർത്ത് സബ് ഇൻസ്പെക്ടർ അനസിന്റെ നിർദേശപ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്. ബാങ്ക് ലോണുകൾക്കുള്ള മൊറട്ടോറിയം ഒരു വർഷം കൂടി നീട്ടുക എന്ന ആവശ്യം ഉന്നയിച്ചാണ് സാപ്സി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. മറ്റ് ബിസിനസ് തൊഴിൽ മേഖലകൾ പ്രതിസന്ധിയിൽ ആയത് മൂലം അനേകായിരം സ്വകാര്യ സുരക്ഷാ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിൽ കഴിയേണ്ട സാഹചര്യമുള്ളത്. രാജ്യത്തെ മറ്റ് മേഖലകൾ ഈ മഹാമാരിയെ നേരിടാൻ ഭയപ്പെട്ട് മാറി നിന്ന സമയത്ത് ആരോഗ്യ പ്രവർത്തകരോടും പൊലീസിനോടും ഒപ്പം സ്വന്തം ജീവൻ പോലും പണയം വച്ച് പ്രവർത്തിച്ച സ്വകാര്യ സുരക്ഷാ ഏജൻസികളെ അവഗണിക്കാതെ ഈ മേഖലക്ക് പ്രതേക പാക്കേജ് പ്രഖ്യാപിച്ചു നിലനിർത്താൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. സാപ്സി സംസ്ഥാന പ്രസിഡന്റ് മുരളീധര കുറുപ്പ്, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, കെ പത്മരാജൻ, കെ ജി വിനോദ് കുമാർ, മാത്യു വി വി, സതീഷ്‌കുമാർ, ജോണി, സഞ്ജു സുകുമാരൻ, ചന്ദ്രബോസ്, ജോൺഫി തുടങ്ങിയവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP