Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ? മരണ കാരണമായത് 'ദുരൂഹ ഉമ്മ'; ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു

ഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ? മരണ കാരണമായത് 'ദുരൂഹ ഉമ്മ'; ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു

എം മനോജ് കുമാർ

തിരുവനന്തപുരം: ദുരൂഹമായ വാഹനാപകടത്തിൽ പരുക്കേറ്റ് അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലഭാസ്‌ക്കറിന് മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് ഐസിയുവിൽ എന്ത് സംഭവിച്ചു? ദുരൂഹമായ വാഹനാപകടത്തെ തുടർന്ന് അനന്തപുരിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലുവിനു ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയാത്ത വിധത്തിൽ ചില സംഭവവികാസങ്ങൾ ഐസിയുവിൽ നടന്നു എന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. സാധാരണ ഗതിയിലുള്ള ഒരു കാർഡിയാക് അറസ്റ്റ് അല്ല ഐസിയുവിൽ നിന്ന് ബാലുവിൽ സംഭവിച്ചത് എന്നാണ് കുടുംബം സിബിഐയെ ധരിപ്പിച്ചിരിക്കുന്നത്.

ശ്വാസം മുട്ടിയാണ് ബാലു മരിച്ചിരിക്കുന്നത് അല്ലാതെയുള്ള സാധാരണ കാർഡിയാക് അറസ്റ്റ് അല്ല. ഈ സംഭവത്തിൽ വില്ലൻ പ്രകാശ് തമ്പിയാണ് സംശയ നിഴലിൽ നിർത്തുന്നത്. ബാലുവുമായും പ്രകാശ് തമ്പിയുമായി ഉറ്റബന്ധം പുലർത്തിയിരുന്ന സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാൻ കാരണവും പ്രകാശൻ തമ്പിയെ കുടുംബത്തിന്റെ സംശയമാണ്. ബാലുവിന് സംഭവിച്ച കാർഡിയാക് അറസ്റ്റിനു പ്രേരകമായ വിധത്തിലാണ് 'ദുരൂഹ' ഉമ്മ നടന്നിരിക്കുന്നത്. ഇതാണ് സിബിഐയെ കുടുംബം ധരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ വാഹനാപകടത്തോടൊപ്പം ബാലുവിന്റെ മരണവും വിവാദത്തിന്റെ നിറംപുരണ്ടു കൂടുതൽ കറുത്ത് ഇരുളുകയാണ്. കേരളത്തെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് കുടുംബം മറുനാടന് മുന്നിൽ നടത്തിയത്.

അനന്തപുരി ആശുപത്രിയിൽ നിന്ന് ബാലു മരണപ്പെടുകയല്ല കൊല്ലപ്പെടുകയാണ് എന്ന വെളിപ്പെടുത്തലാണ് വിവാദത്തിന്റെ നിറംപുരണ്ട് ബാലുവിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ പുറത്തേക്ക് വരുന്നത്. വാർഡിലേക്ക് കൊണ്ട് പോകാൻ കഴിയും എന്ന് ഉറപ്പായ സമയത്താണ് ബാലുവിന്റെ മരണം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ സംഭവിച്ചത് സാധാരണ കാർഡിയാക് അറസ്റ്റ് അല്ല. കൊലപാതകമാണെന്ന് സംശയമുള്ളതായി ബാലുവിന്റെ കുടുംബത്തിലെ മുതിർന്ന അംഗം പറയുന്നു. സ്റ്റീഫൻ ദേവസിയും ബാലുവിന് ഉമ്മ കൊടുത്തിരുന്നുവെന്നാണ് സൂചന. അതിന് ശേഷം പ്രകാശ് തമ്പിയും ഉമ്മ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. ഈ ഉമ്മയിലാണ് ദൂരഹത നിറഞ്ഞിരിക്കുന്നത്.

ബാലുവിന്റെ മാനേജർ പ്രകാശ് തമ്പിയുമായി അടുപ്പമുള്ള ഒരു ഡോക്ടറെ സ്വാധീനിച്ചാണ് സ്റ്റീഫൻ ഐസിയുവിലെക്ക് കയറിയത്. അതിന് ശേഷം മിനിറ്റുകളോളം സ്റ്റീഫൻ ദേവസി അവിടെ തങ്ങി. പിന്നീട് പ്രകാശ് തമ്പിയും. അതിന് ശേഷമാണ് ബാലഭാസ്‌കർ മരിച്ചത്. ഈ സമയം ഉമ്മ വയ്ക്കാൻ എന്ന രീതിയിൽ ബാലുവിലെക്ക് കുനിഞ്ഞപ്പോൾ എന്തോ സംഭവിച്ചു. ഇത് ഒരു ഉമ്മ വയ്ക്കൽ ആയിരുന്നില്ല. കൊലപാതകത്തിലേക്ക് വഴിവെച്ച എന്തോ ഒന്ന് നടന്നു. ഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ പ്രകാശൻ തമ്പി വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തു. ഉമ്മ വയ്ക്കാൻ എന്ന രീതിയിൽ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമരുകയോ അല്ലെങ്കിൽ ഓക്സിജൻ ട്യൂബിൽ നിന്ന് ബാലുവിന് ഓക്സിജൻ ലഭിക്കാതിരിക്കാനുള്ള എന്തോ ഒരു നീക്കമോ അവസാനം കണ്ട ആളുടെ ഭാഗത്ത് നിന്നും വന്നു-ഇതാണ് കുടുംബാഗം മറുനാടനോട് പങ്കുവച്ച വിവരം.

ശ്വാസം മുട്ടി പിടഞ്ഞു മരിച്ച ബാലുവിന്റെ മുഖമാണ് മരിച്ച സമയത്ത് കയറിക്കണ്ടപ്പോൾ കുടുംബത്തിനു കാണാൻ കഴിഞ്ഞത്. ആശുപത്രിയിൽ വെച്ച് ബാലു കൊലചെയ്യപ്പെട്ടതാണ് എന്ന പ്രബല സൂചനകളാണ് കുടുംബം സിബിഐയ്ക്ക് നൽകിയത് എന്നാണ് മറുനാടനു ലഭിച്ച വിവരം. കരിക്കകം ക്ഷേത്രത്തിൽ ഒരു വഴിപാട് കഴിക്കേണ്ട കാര്യം കുടുംബാംഗങ്ങൾ ഓർമ്മപ്പെടുത്തിയിരുന്നു. അതെല്ലാം ഞങ്ങൾ കഴിപ്പിച്ചു എന്നാണ് തമ്പി മറുപടി പറഞ്ഞത്. വളരെ ധൃതിയിൽ ഉള്ള ഈ മറുപടിയിലും അസ്വാഭാവികത മുഴച്ചു നിന്നിരുന്നു. ഈ സൂചനകളുടെ പുറത്താണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതും. ഈ ഡോക്ടറെ സിബിഐ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

സ്വർണ്ണക്കടത്തുമായി ബാലുവിനെ ബന്ധിപ്പിക്കരുത് എന്നാണ് ബാലുവിന്റെ മരണത്തിനു ശേഷം ബാലുവിന്റെ അച്ഛൻ സി.കെ.ഉണ്ണിയെ വിളിച്ച് സ്റ്റീഫൻ ദേവസി പറഞ്ഞത്. സംശയം ജനിപ്പിക്കുന്ന ചുവടാണ് ബാലുവിന്റെ മരണ ശേഷം സ്റ്റീഫൻ നടത്തിയത്. സ്റ്റീഫന് ബാലുവിന്റെ അച്ഛനെ ഉപദേശിക്കേണ്ട കാര്യമെന്താണ്? എന്നും കുടുംബം ചോദിക്കുന്നു. ബാലുവിന്റെ മരണത്തെ തുടർന്ന് വിവാദം കത്തിപ്പടർന്നപ്പോൾ സ്വർണ്ണക്കടത്തുമായി ബാലുവിനെ ബന്ധിപ്പിക്കരുത് എന്ന് ബാലുവിന്റെ അച്ഛനോട് സ്റ്റീഫൻ പറയുന്നതിൽ തന്നെ ദുരൂഹതയുണ്ട്. എന്തൊക്കെയോ മറച്ചു വയ്ക്കാൻ ഉള്ള ശ്രമങ്ങളാണ് സ്റ്റീഫൻ നടത്തിയത്. ബാലുവിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്ത ശേഷമാണ് സ്റ്റീഫൻ ബാലുവിന്റെ അച്ഛനെ വിളിച്ച് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ബാലുവിന്റെ പേര് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇതിൽ നിന്ന് ഞങ്ങൾ എന്താണ് മനസിലാക്കേണ്ടത്. ഇതാണ് സ്റ്റീഫനെ ചോദ്യം ചെയ്യൻ പ്രധാന കാരണം.

ബാലു മരിച്ചത്തിനു ശേഷം ബാലുവിന്റെ ഫ്ളോർ മാനേജർ ആയിരുന്ന ജലാലിനെക്കുറിച്ച് ഒരുപാട് പൊക്കിപ്പറഞ്ഞു. ജലാലിനെപോലെ ഒരാളെ കാണാൻ കഴിയില്ല എന്ന് വരെ പറഞ്ഞു. ജലാലിനെപോലുള്ള സ്നേഹമുള്ള ഒരാളെ ലോകത്ത് വേറെ കാണാൻ കഴിയില്ല എന്നാണ് സ്റ്റീഫൻ ജലാലിനെക്കുറിച്ച് പറയുന്നത്. ജലാൽ എന്ന് പറയുന്നത് സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത ബാലുവിന്റെ മാനേജർ പ്രകാശൻ തമ്പിയുടെ അടുത്ത ആളാണ്. സ്വർണ്ണക്കടത്ത് കേസിൽ ജലാലിനെ ഡിആർഐ ചോദ്യം ചെയ്തിരുന്നു. ബാലു മരിച്ച ദുഃഖം നിലനിൽക്കുമ്പോഴാണ് സ്റ്റീഫന്റെ ഈ പൊക്കിപ്പറയൽ നടക്കുന്നത്. അത് ആ സന്ദർഭത്തിനു യോജിച്ച വിധത്തിൽ ആയിരുന്നില്ലെന്നും കുടുംബം സംശയിക്കുന്നു.

വാഹനാപകട സമയത്ത് ചിലർ കരുതിയതുപോലെ സംഭവിക്കാതിരുന്ന മരണമാണ് ആശുപത്രിയിൽ വെച്ച് ബാലുവിന് നേരിട്ടത് എന്നും അത് സ്വാഭാവികമായ മരണമല്ല, മറിച്ച് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് എന്നാണ് കുടുംബം സിബിഐയോട് പറഞ്ഞത്. സ്വർണ്ണ കടത്തുമായി ബാലുവിന്റെ മരണത്തെ ചുറ്റിക്കെട്ടരുതെന്ന സ്റ്റീഫന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് ബാലുവിന്റെ ഉറ്റസുഹൃത്ത് എന്നറിയപ്പെടുന്ന സ്റ്റീഫൻ ദേവസ്യയ്ക്ക് നേരെയാണ് എന്നതാണ് ഞെട്ടിക്കുന്ന സംഭവവികാസം. വാഹനാപകടത്തിൽപ്പെട്ടു അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ തുടർന്നിരുന്ന ബാലു ശബ്ദമില്ലാതെ സംസാരിച്ചിരുന്നു. അവ്യക്തമായ ഭാഷയിൽ ഉള്ള ഈ സംഭാഷണം മനസിലാക്കാൻ കുടുംബത്തിനു കഴിയുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാലുവിനെ വാർഡിലേക്ക് മാറ്റാൻ കഴിയും എന്ന അനുമാനം ചില ഡോക്ടർമാർ പങ്കുവെച്ചത്. ഇവിടെവച്ചാണ് സംഭവങ്ങൾ കീഴ്മേൽ മറിയുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐയുടെ പിടിയിലായ മാനേജർ പ്രകാശ് തമ്പിക്ക് അനന്തപുരി ആശുപത്രിയിലെ ചില ഡോക്ടർമാരുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിക്കപ്പെട്ടപ്പോൾ ഐസിയുവിൽ വച്ച് ഏതോ രീതിയിൽ ബാലു കൊല്ലപ്പെടുകയാണുണ്ടായത്. ഇതാണ് കുടുംബം സിബിഐയ്ക്ക് മുൻപിൽ ഉയർത്തുന്ന സംശയം. പ്രകാശൻ തമ്പിയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നതിന്റെ തെളിവായും ഇത് മാറുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP