Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബികെഎസ്എഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ബികെഎസ്എഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിയുടെ വിപത്തിൽ തുടക്കം മുതൽ ബഹ്‌റൈൻ സമൂഹത്തിൽ വേറിട്ട സാമൂഹ്യസേവനങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി BKSF ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം BDF ബഹ്‌റൈൻ ഡിഫൻസ് ഹോസ്പ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി.

ക്യാമ്പിൽ അറുപതോളം സഹോദരി സഹോദരങ്ങൾ രക്തം ദാനം ചെയ്തു. പ്രവാസി കമ്മീഷൻ അംഗവും BKSF രക്ഷാധികാര്യ സമിതി അംഗവുമായ സുബൈർ കണ്ണുർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ കൺവീനർ ഹാരിസ് പഴയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗമായ നജീബ് കടലായി സ്വാഗതവും രക്തദാന പ്രവർത്തനങ്ങൾക്ക് ക്യാമ്പ് കോഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് BKSF കമ്യൂണിറ്റി സേവന ഭാരവാഹികളായ അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര, സലീന റാഫി, സലിം നമ്പ്ര, സൈനൽ കൊയിലാണ്ടി, കാസിം പാടത്തായിൽ, അജീഷ് കെ വി, ബഷീർ വാണിയക്കാട്, മൻസൂർ, നൗഷാദ് പൂനുർ, ഷിബു ചെറുതിരുത്തി എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP