Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്

ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; അപകടത്തെത്തുടർന്ന് ചികത്സയിലിരിക്കെ സ്റ്റീഫൻദേവസി ഡോക്ടറുടെ അനുമതിയില്ലാതെ ഐ സി യുവിൽക്കയറി ബാലഭാസ്‌കറിനെ സന്ദർശിച്ചെന്നും 43 -മിനിട്ടോളം ഇവർ സംസാരിച്ചെന്നും ഇതിനുശേഷമാണ് സുഖം പ്രാപിച്ചുവരികയായിരുന്ന ബാലഭാസ്‌കർ മരിച്ചതെന്നും കലാഭവൻ സോബി ജോർജ്ജ്.

ഏറ്റവും ഒടുവിൽ ബാലഭാസ്‌കറിനെ സന്ദർശിച്ചത് സ്റ്റീഫൻ ദേവസിയാണ്. ഇവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചികത്സിക്കുന്ന ഡോക്ടറുടെ അനുമതിയില്ലാതെ മറ്റാരുവഴിയെ സമ്മർദ്ദം ചെലത്തിയാണ് സ്റ്റീഫൻ ദേവസി ഐ സി യു വിൽക്കടന്ന് ബാലഭാസ്‌കറിനെ കണ്ടെതെന്നാണ് മനസ്സിലായിട്ടുള്ളത്.

ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് സ്റ്റീഫൻദേവസി ഐ സി യുവിൽക്കയറി ബാലഭാസ്‌കറിനെ സന്ദർശിച്ചത്. വീട്ടുകാർക്കുപോലും ഐ സി യു വിൽ ബാലഭാസ്‌കറിനെ സന്ദർശിക്കാൻ ആശുപത്രി അധികൃതർ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സ്റ്റീഫൻ ദേവസി ഐ സി യൂവിൽക്കടന്നതും ബാലഭാസ്‌കറിനെ സന്ദർശിച്ചതും ബാഹ്യസമ്മർദ്ദത്തിലൂടെയാണെന്ന് വ്യക്തമാണ്.

എന്തെങ്കിലും കാര്യത്തിൽ ഭീഷിണിപ്പെടുത്തിയതിന്റെ ആഘാതം താങ്ങാനാവാതെയാണോ ബാലഭാസ്‌കർ മരണപ്പെട്ടതെന്ന സംശയിക്കാവുന്ന സാഹചര്യവും നിലവിലുണ്ട്. അതിനാലാണ് സ്റ്റീഫൻ ദേവസിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുന്നത്. ബാലഭാസ്‌കറിന്റെ മരണം സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തരുതെന്ന് പിതാവ് ഉണ്ണിയെ വിളിച്ച് സ്റ്റീഫൻ ദേവസി പറഞ്ഞിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമിയുടെ മൗനവും സംശയകരമാണ്. ഡ്രൈവർ അർജ്ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സി ബി ഐ തീരുമാനിച്ചിട്ടുണ്ട്്. ലക്ഷമിയും അർജ്ജുനും പറയുന്നതിൽ പൊരുത്തക്കേട് കണ്ടതിനാലാണ് അർജ്ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സി ബി ഐ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ലക്ഷമിയും തുല്യപങ്കാളിയാണ്. ഈ സാഹചര്യത്തിൽ ലക്ഷമിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിൽ മാത്രമെ നിജ സ്ഥിതി പുറത്തുവരു എന്നാണ് വിശ്വസിക്കുന്നത്. സോബി കൂട്ടിച്ചേർത്തു.

ബ്രെയിൻ മാപ്പിംഗിന് തയ്യാറാണെന്നാണ് സി ബി ഐ യെ അറിയിച്ചിരുന്നത്.നുണ പരിശോധന മതിയെന്ന് അവർ ഇങ്ങോ്ട്ട് അറിയിക്കുകയായിരുന്നു.ഇതിന് സമ്മതമാണെന്ന് കോടതിയെക്കൂടി അറിയിക്കേണ്ടതുണ്ട്.ഈ മാസം 16-ന് ഇതുസംബന്ധിച്ച സത്യാവാംങ് മൂലം കോടതിക്ക് കൈമാറും-സോബി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP