Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ആസ്തി തികയില്ലെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റുമായി സ്വരൂപിച്ച് പരമാവധി ആറുമാസത്തിനകം ഖമറുദ്ദീൻ കടബാധ്യത തീർക്കണം; എംഎൽഎ ആവശ്യപ്പെട്ടത് നാലുമാസത്തെ സമയം; മുസ്ലിം ലീഗ് ഇടപെടൽ തട്ടിപ്പിന് ഇരയായവർ ഏറെയും പാർട്ടിക്കാരെന്ന തിരിച്ചറവിൽ; കമറൂദ്ദീൻ ചെയർമാനായി നാല് കമ്പനികൾ ഉണ്ടാക്കിയതും തട്ടിപ്പ് ഗൂഢാലോചനയുടെ ഭാഗമെന്നും വിലയിരുത്തൽ; പാവങ്ങളെ പറ്റിച്ചെടുത്തത് 140 കോടിയും; ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പും സമാനതകളില്ലാത്തത്  

സ്വന്തം ആസ്തി തികയില്ലെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റുമായി സ്വരൂപിച്ച് പരമാവധി ആറുമാസത്തിനകം ഖമറുദ്ദീൻ കടബാധ്യത തീർക്കണം; എംഎൽഎ ആവശ്യപ്പെട്ടത് നാലുമാസത്തെ സമയം; മുസ്ലിം ലീഗ് ഇടപെടൽ തട്ടിപ്പിന് ഇരയായവർ ഏറെയും പാർട്ടിക്കാരെന്ന തിരിച്ചറവിൽ; കമറൂദ്ദീൻ ചെയർമാനായി നാല് കമ്പനികൾ ഉണ്ടാക്കിയതും തട്ടിപ്പ് ഗൂഢാലോചനയുടെ ഭാഗമെന്നും വിലയിരുത്തൽ; പാവങ്ങളെ പറ്റിച്ചെടുത്തത് 140 കോടിയും; ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പും സമാനതകളില്ലാത്തത്   

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഫാഷൻ ജൂവലറി തട്ടിപ്പിലും നിറയുന്നത് പോപ്പുലർ ഫിനാൻസിന് സമാനമായ ആസൂത്രിത തട്ടിപ്പ്. ഇത് തിരിച്ചറിഞ്ഞ നിക്ഷേപകർ പ്രതിഷേധം ശക്തമാക്കുകയാണ്.. ജൂവലറികൾ പൂട്ടാൻ തുടങ്ങിയതിനുശേഷവും നിക്ഷേപ സമാഹരണം തകൃതിയായി നടന്നുവെന്നതാണ് വസ്തുത. മഞ്ചേശ്വരം എംഎൽഎയായ ഖമറൂദ്ദീനെ വിശ്വസിച്ചായിരുന്നു പാവങ്ങൾ പണം ഇട്ടത്. കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയതിനുശേഷവും ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത് പണം തട്ടിപ്പിനാണെന്ന വാദം സജീവമാണ്.

നാല് കമ്പനികളാണ് എം.സി.ഖമറുദ്ദീൻ എംഎ‍ൽഎ. ചെയർമാനായി രൂപവത്കരിച്ചത്. ചന്തേര മാണിയാട്ട് ആസ്ഥാനമാക്കി 2006-ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണലാണ് ആദ്യം രൂപവത്കരിച്ചത്. പിന്നെ 2008-ൽ ഖമർ ഫാഷൻ ഗോൾഡ്, 2009- നുജൂം ഗോൾഡ്, 2012-ൽ ഫാഷൻ ഓർണമെന്റ്‌സ് എന്നീ സ്ഥാപനങ്ങൾകൂടി രജിസ്ട്രാർ ഓഫ് കമ്പനീസിൽ (ആർ.ഒ.സി.) രജിസ്റ്റർചെയ്തു. ഈ നാല് കമ്പനികളിലായി 749 പേരാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ജൂവലറിയുടെ ചെറുവത്തൂർ ശാഖയിൽ 320, പയ്യന്നൂർ-187, കാസർകോട് -242 എന്നിങ്ങനെയാണ് നിക്ഷേപകരുടെ കണക്ക്. ഇവരിൽനിന്ന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുള്ള സ്വർണവും പണവുമാണ് നിക്ഷേപമായി സ്വീകരിച്ചത്.

ഇങ്ങനെ വിവിധ കമ്പനികൾ രൂപീകരിച്ചതും നിക്ഷേപകരെ വഞ്ചിക്കാനായിരുന്നു. എല്ലാ ഇടപാടും എംഎൽഎ വിശ്വാസത്തിൽ എടുത്തായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ വഞ്ചന അതിഭീകരമായിരുന്നു. കച്ചവടം പൊളിഞ്ഞതിനാലാണ് നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ സാധിക്കാതെ വന്നതെന്ന ന്യായീകരണമാണ് ജൂവലറി മാനേജ്‌മെന്റ് നിരത്തുന്നത്. കച്ചവടം പൊളിഞ്ഞ കാര്യം നിക്ഷേപകരിൽനിന്ന് മറച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് മറുപടിയുമില്ല. കമ്പനി നഷ്ടത്തിലാണെന്ന കാര്യം ഔദ്യോഗികമായി സർക്കാർ സംവിധാനങ്ങളെ അറിയിച്ചില്ല. ലാഭ-നഷ്ട കണക്കെടുത്ത് ബാധ്യതകൾ തീർക്കാനും ശ്രമിച്ചില്ല. ഇതെല്ലാം ദുരൂഹമാണ്.

നിക്ഷേപകർക്ക് നൽകിയ രേഖകളിലും ഈ നാല് കമ്പനികളുടെ പേരാണ് പരാമർശിച്ചിരിക്കുന്നത്. ഈ നാലു കമ്പനിയും ഒന്നാണെന്നാണ് നിക്ഷേപകരോട് പറഞ്ഞത്. എന്നാൽ ഈ നാലും കൂടാതെ 'ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന ഒരു കമ്പനിയുടെ പേരിലും ചിലർക്ക് മുദ്രക്കടലാസ് നൽകി. ഓരോവർഷവും കമ്പനിയുടെ വിറ്റുവരവ്, ലാഭം, ആസ്തി/ബാധ്യത കണക്ക്, ആദായനികുതി റിട്ടേൺ ഉൾപ്പെടെയുള്ള രേഖകൾ ആർ.ഒ.സി.ക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. 2017-നുശേഷം കമ്പനിയുമായി ബന്ധപ്പെട്ട ഒരു രേഖയും ആർ.ഒ.സി.ക്ക് സമർപ്പിച്ചിട്ടില്ല. ഓരോ വർഷവും നടക്കേണ്ട കമ്പനിയുടെ ജനറൽ ബോഡി യോഗവും 2017-നുശേഷം നടന്നിട്ടില്ല. കമ്പനിനിയമ പ്രകാരം ഓരോ നിക്ഷേപം സ്വീകരിക്കുന്നതിനും മുമ്പ് അധികൃതരെ അറിയിക്കണമെന്നും നിയമമുണ്ട്. അതും ലംഘിക്കപ്പെട്ടു.

ആർ.ഒ.സി.യുടെ വെബ്‌സൈറ്റ് പ്രകാരം കമ്പനിയുടെ പ്രവർത്തനമൂലധനം 9,41,86,000 ആണ്. എന്നാൽ നിക്ഷേപകരിൽനിന്ന് സ്വീകരിച്ചത് 150 കോടിയും. ബാക്കിയുള്ള 140 കോടി എവിടെപ്പോയി എന്നത് ദുരൂഹമാണ്. 150 കോടി രൂപയിലധികം നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചതായാണ് വിവരം. ഒരു ലക്ഷത്തിന് 14.4 ശതമാനം ലാഭവിഹിതം നൽകിയിരുന്നു. നിക്ഷേപകരിൽ ഭൂരിഭാഗവും മുസ്?ലിംലീഗ് പാർട്ടിക്കാരാണെങ്കിലും സാധാരണക്കാരാണ് അധികവും. ഇപ്പോൾ നഷ്ടത്തിലാണെന്ന് പറയുന്നു. എത്ര പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ചുവെന്നും നഷ്?ടം എത്രയാണെന്നും എത്ര പേർക്ക് എത്ര ലാഭവിഹിതം കൊടുത്തിരുന്നുവെന്നും കമ്പനിയുടെ ചെയർമാൻ എം.സി. ഖമറുദ്ദീൻ വെളിപ്പെടുത്താൻ തയാറാവണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ജൂവലറി ചെയർമാൻ കൂടിയായ ഖമറുദ്ദീൻ ആറുമാസത്തിനകം നിക്ഷേപകർക്ക് മുഴുവൻ പണവും തിരിച്ചുകൊടുക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകി. ഈ മാസം 30-നകം ആസ്തിയും ബാധ്യതയും സംബന്ധിച്ച് ഖമറുദ്ദീൻ പാർട്ടിക്ക് വിശദ കണക്ക് നൽകണം. അദ്ദേഹമടക്കം കേസിൽ പ്രതികളായ എല്ലാവരും പാർട്ടി ഭാരവാഹിസ്ഥാനത്തുനിന്ന് മാറിനിൽക്കാനും ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. യു.ഡി.എഫ്. കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനം ഖമറുദ്ദീൻ ഒഴിഞ്ഞതായും നേതൃത്വം വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലാണ് തീരുമാനം. നേരിട്ടെത്തി വിശദീകരണം നൽകാൻ അദ്ദേഹം ഖമറുദ്ദീനോടും ലീഗ് ജില്ലാ നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു. ജില്ലാ നേതാക്കൾ എത്തിയെങ്കിലും ഖമറുദ്ദീൻ ഫോണിലാണ് വിശദീകരണം നൽകിയത്. ഖമറുദ്ദീനും പുറപ്പെട്ടിരുന്നെങ്കിലും മാധ്യമശ്രദ്ധയിൽ പെടുന്നത് ഒഴിവാക്കാൻ നേരിട്ടുവരേണ്ടെന്ന് പിന്നീട് നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.

നിക്ഷേപകരുടെ പ്രശ്‌നം പരിഹരിക്കാനാണ് പാർട്ടി മുൻഗണന നൽകുന്നതെന്ന് ഹൈദരലി തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി., സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവർ പറഞ്ഞു. സ്വന്തം ആസ്തി തികയില്ലെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റുമായി സ്വരൂപിച്ച് പരമാവധി ആറുമാസത്തിനകം ഖമറുദ്ദീൻ കടബാധ്യത തീർക്കണം. ഖമറുദ്ദീൻ നാലുമാസമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കൂടുതൽ സമയം നൽകുകയായിരുന്നു. പാർട്ടിക്ക് കേസിൽ ധാർമിക ഉത്തരവാദിത്വം മാത്രമാണുള്ളത്. എങ്കിലും ഖമറുദ്ദീൻ പാർട്ടിയുടെ ഉത്തരവാദപ്പെട്ടയാളാണ് എന്നനിലയ്ക്ക് പ്രശ്‌നം ഗൗരവമായിത്തന്നെ കാണുന്നു. നിക്ഷേപകരുടെ പ്രശ്‌നം തീർപ്പാക്കാൻ ജില്ലാ ട്രഷറർ കല്ലട്ര മാഹീനെയും ചുമതലപ്പെടുത്തി. കേസുമായി മുന്നോട്ടുപോകുന്നവർക്ക് പോകാം. അതും ഖമറുദ്ദീൻ സ്വന്തംനിലയ്ക്ക് നേരിടണം.

താൻ യാതൊരു തട്ടിപ്പും നടത്തിയിട്ടില്ലെന്നും കച്ചവടം പൊളിഞ്ഞതാണ് പ്രശ്‌നമെന്നുമാണ് ഖമറുദ്ദീൻ നൽകിയ വിശദീകരണം. മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, എൻ.എ. നെല്ലിക്കുന്ന് എംഎ‍ൽഎ., കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP