Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്വാസകോശത്തിൽ ദന്തൽ ക്യാപ്പുമായി യുവാവ് ജീവിച്ചത് ആറുമാസം, ആംസ്റ്ററിലെത്തിയ രോഗിക്ക് ഇത് പുതുജീവൻ

സ്വന്തം ലേഖകൻ

കൊച്ചി: രോഗിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ദന്തൽ ക്യാപ്പ് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. കടുത്ത ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമായി ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ച കൊങ്ങോർപ്പിള്ളി സ്വദേശി വിനോജ് (43)-ന്റെ ശ്വാസകോശത്തിൽ നിന്നാണ് ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. പ്രവീൺ വൽസലന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ദന്തൽ ക്യാപ്പ് നീക്കം ചെയ്തത്.

ആറ് മാസം മുമ്പാണ് വിനോജിന് തുടരെ തുടരെയുള്ള ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. വിവിധ ഡോക്ടർമാരെ കണ്ട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അത് ന്യുമോണിയയായി മാറിയപ്പോഴാണ് ആസ്റ്റർ മെഡ്സിറ്റിയിലെ പൾമണറി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ കഫക്കെട്ടും ന്യുമോണിയയും കാരണമാണ് ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമെന്ന് കണ്ടെത്തി. സിടി സ്‌കാൻ പരിശോധനയിൽ രോഗിയുടെ ശ്വാസകോശത്തിൽ എന്തോ വസ്തു കുടുങ്ങി കിടക്കുന്നതായി സംശയം തോന്നിയതിനെ തുടർന്ന് എൻഡോസ്‌കോപ്പി നിർദ്ദേശിക്കുകയായിരുന്നുവെന്ന് ഡോ. പ്രവീൺ വൽസലൻ പറഞ്ഞു. എൻഡോസ്‌കോപ്പിയിൽ ശ്വാസകോശത്തിൽ ദന്തൽ ക്യാപ്പ് കുടുങ്ങിയതായി കണ്ടെത്തി. കഫക്കെട്ടിനും ന്യുമോണിയക്കും കാരണം ഇതായിരുന്നുവെന്ന് ഡോ. പ്രവീൺ വൽസലൻ പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ ക്യാപ്പ് നീക്കം ചെയ്തു. ഏതാനും ദിവസത്തിന് ശേഷം പൂർണമായി സുഖം പ്രാപിച്ച വിനോജ് ആശുപത്രി വിട്ടു. ദന്തൽ ക്യാപ്പ് അപ്പോൾ നീക്കം ചെയ്തില്ലായിരുന്നെങ്കിൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലായേനെയെന്നും ഡോ. പ്രവീൺ വൽസലൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP