Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ തന്നു; കോളേജ് കേറിയപ്പോ മാമൻ തന്നത് മൊബൈൽ ഫോൺ എന്നും അഭയ ഹിരണ്മയി; മാമനോടൊന്നും തോന്നല്ലേ മക്കളേ എന്ന് ആരാധകരും

ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ തന്നു; കോളേജ് കേറിയപ്പോ മാമൻ തന്നത് മൊബൈൽ ഫോൺ എന്നും അഭയ ഹിരണ്മയി; മാമനോടൊന്നും തോന്നല്ലേ മക്കളേ എന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

താൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്ന അമ്മാവനെ കുറിച്ചായിരുന്നു ഇക്കുറി ഗായിക അഭയ ഹിരണ്മയിയുടെ കുറിപ്പ്. പത്താം ക്ലാസ് ജയിച്ചപ്പോ പിന്നെയും ആ മാമൻ കമ്മൽ നൽകി. അമ്മാവന്റെ സമ്മാനങ്ങളെ കുറിച്ചും സ്നേഹത്തെ കുറിച്ചുമാണ് അഭയ എഴുതിയതെങ്കിലും അമ്മാവൻ ആരെന്നറിഞ്ഞ് ആരാധകർ അമ്പരന്നു. മലയാളികളുടെ പ്രിയ സിനിമാതാരമായ കൊച്ചുപ്രേമനെ കുറിച്ചായിരുന്നു അഭയയുടെ പോസ്റ്റ്. കാരണം അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമൻ എന്നത് പലർക്കും പുതിയ അറിവായിരുന്നു.

കൊച്ചുപ്രേമന്റെ സഹോദരി ലതിയുടെ മകളാണ് അഭയ. കൊച്ചുപ്രേമനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് കണ്ട് ആരാധകരും ഞെട്ടി. അഭയയുടെ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ചിത്രത്തിലുണ്ട്. ഇത് പുതിയ അറിവായിപ്പോയെന്നും കൊച്ചുപ്രേമൻ അമ്മാവനാണെന്ന കാര്യം അറിഞ്ഞില്ലെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മാമനോടൊന്നും തോന്നല്ലേ മക്കളേ എന്നുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

കുട്ടിക്കാലം മുതൽ തങ്ങളുടെ എല്ലാമായിരുന്ന അമ്മാവനെ കുറിച്ചാണ് ഹിരണ്മയി കുറിച്ചിരിക്കുന്നത്. താൻ ഋതുമതി ആയപ്പോൾ ആദ്യമായി ഒരു സ്വർണക്കമ്മൽ തനിക്ക് സമ്മാനിച്ചത് അമ്മാവനായിരുന്നെന്നും പത്താം ക്ലാസിൽ വിജയിച്ചപ്പോഴും കോളേജിൽ എത്തിയപ്പോഴും തനിക്ക് സമ്മാനങ്ങൾ കൊണ്ടു തരാറുള്ളത് അദ്ദേഹമായിരുന്നെന്നും അഭയ ഹിരണ്മയി കുറിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട സഹോദരിയുടെ മക്കളായതുകൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രസ്സും വാച്ചും ഒക്കെ കൊണ്ടുതരുന്ന, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ കാശ് തരുന്ന ഞങ്ങളുടെ ഗിഫ്റ്റ് ബോക്‌സ് ആണ് അദ്ദേഹം എന്നാണ് അഭയ ഹിരണ്മയി ട്വിറ്ററിൽ കുറിച്ചത്.

മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് താരത്തിന്റെ പാട്ടുകൾക്കുള്ളത്. സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം. അത്തരത്തിൽ ട്വിറ്ററിൽ അഭയ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

അഭയ ഹിരണ്മയിയുടെ കുറിപ്പ് ഇങ്ങനെ..

ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു
പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ
കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ
പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..??ഞങ്ങള് പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ്റ് ബോക്‌സ് ‘ ആണ് മാമൻ..

 

      View this post on Instagram

The accuracy of the nose says everything ! K.S.Raju with his niece Abhaya Hiranmayi ☺️☺️ ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മൾ കൊണ്ട് തന്നു പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..❤️ഞങ്ങള് പെണ്കുട്ടികള് ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ....ഞങ്ങടെ "ഗിഫ്റ് ബോക്സ് " ആണ് മാമ്മൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP