Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴാമത് ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനം: ഒക്ടോബർ 16 മുതൽ 19 വരെ

ഏഴാമത് ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനം: ഒക്ടോബർ 16 മുതൽ 19 വരെ

ഡോ. മാത്യു ജോയിസ്

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇൻഡോ- അമേരിക്കൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ- അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ ഏഴാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം 2020 ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ 19 തിങ്കളാഴ്ചവരെ നടത്താൻ ഐഎപിസി ഡയറക്ടർ ബോർഡിന്റെയും നാഷ്ണൽ എക്‌സിക്യൂട്ടീവിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള സമ്മേളനമാണ് ഇത്തവണത്തേതെന്ന് ചെയർമാൻ ഡോ. ജോസഫ്.എം. ചാലിലും പ്രസിഡന്റ് ഡോ.എസ്.എസ്.ലാലും പറഞ്ഞു. അമേരിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റാണ് ഇത്തവണത്തെ കോൺഫ്രൻസിന്റെ പ്രധാന ആകർഷണം. ഇതു കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ നയിക്കുന്ന സെമിനാറുകളും വർക്ക്ഷോപ്പുകളും നടക്കും.

ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2013 ൽ രുപീകരിച്ച സംഘടനയായ ഐഎപിസിയുടെ ആദ്യസമ്മേളനം ന്യൂജേഴ്സിൽവച്ചായിരുന്നു. നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ മികവ് വർധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവർഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെ ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിന്റെ ഭാഗമാക്കുന്നത്. മാധ്യമ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകൾ തങ്ങളുടെ അംഗങ്ങൾക്കു ലഭ്യമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരായ അമേരിക്കയിലെ ഇന്ത്യൻവംശജരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കാനാണ് ശ്രമിക്കുന്നതെന്നു സ്ഥാപക ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ പറഞ്ഞു.

ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് നോർത്ത് അമേരിക്കയിൽ മികച്ച പിന്തുണയാണ് ഐഎപിസി നൽകുന്നതെന്നു ജനറൽ സെക്രട്ടറി ബിജു ചാക്കോ പറഞ്ഞു. ഐഎപിസിയുടെ ഏഴാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണവേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മാധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. വളർന്നു വരുന്ന മാധ്യമപ്രവർത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കർമ്മനിരതമാണ് ഐഎപിസിയെന്ന് ഡയറക്ടർ ബോർഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ പറഞ്ഞു.

രൂപീകൃതമായി മാസങ്ങൾക്കുള്ളിൽ തന്നെ ഇൻർനാഷ്ണൽ മീഡിയ കോൺഫ്രൻസ് നടത്തിക്കൊണ്ട് സമൂഹത്തിൽ മികച്ച സാന്നിധ്യം അറിയിക്കാൻ സാധിച്ച ഐഎപിസി അതിന്റെ ഏഴാം സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതിൽ സന്തോഷമുണ്ടെന്നു ട്രഷറർ റെജി ഫിലിപ്പ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മികവുറ്റ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ പരിഷ്‌കർത്താക്കളും അഭിസംബോധനം ചെയ്യുന്ന ഈ അന്താരാഷ്ട്ര മീഡിയാ കോൺഫറൻസ് മികവുറ്റതായിരിക്കാൻ കർമ്മപദ്ധതികൾ ആവിഷ്‌കരിക്കാൻ വിവിധ കമ്മറ്റികൾ നിയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP