Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമപ്രവർത്തകന്റെ തലവെട്ടിമാറ്റി റയിൽവെ ട്രാക്കിൽ വെച്ചു; ജൂലിയോ വാൽഡിവിയ ഈ വർഷം മെക്സിക്കോയിൽ കൊല്ലപ്പെട്ട അഞ്ചാമത്തെ പത്രപ്രവർത്തകൻ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മാധ്യമപ്രവർത്തകന്റെ തലവെട്ടിമാറ്റി റയിൽവെ ട്രാക്കിൽ വെച്ചു; ജൂലിയോ വാൽഡിവിയ ഈ വർഷം മെക്സിക്കോയിൽ കൊല്ലപ്പെട്ട അഞ്ചാമത്തെ പത്രപ്രവർത്തകൻ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മെക്സിക്കോ സിറ്റി∙ മെക്സിക്കോയിൽ തല വെട്ടിമാറ്റിയ നിലയിൽ മാധ്യമപ്രവർത്തകന്റെ മൃതദേഹം റെയിൽപാളത്തിൽ കണ്ടെത്തി. എൽ മുൻഡോ ദെ വെറാക്രൂസ് എന്ന പത്രത്തിന്റെ മാധ്യമപ്രവർത്തകനായ ജൂലിയോ വാൽഡിവിയയ്ക്കാണ് ദാരുണാന്ത്യം. സംഘർഷ സാഹചര്യം നിലനിൽക്കുന്ന കിഴക്കൻ മെക്സിക്കോയിലെ ടെസോനാപ മുനിസിപ്പാലിറ്റിയിലെ മലനിരകളിലുള്ള റെയിൽപ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ‌

മാധ്യമപ്രവർത്തകർ ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. 2000മുതൽ 100ൽ അധികം മാധ്യമപ്രവർത്തകർക്കാണ് ഇവിടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്. ഈ വർഷം മെക്സിക്കോയിൽ കൊല്ലപ്പെട്ട അഞ്ചാമത്തെ പത്രപ്രവർത്തകനാണ് ജൂലിയോ വാൽഡിവിയയെന്ന് മീഡിയ വാച്ച് ഡോഗ് റിപ്പോർട്ടർസ് വിത്തൗട്ട് ബോർഡേഴ്സ് പറയുന്നു. മോട്‌സോറോംഗോ പട്ടണത്തിലെ റെയിൽ‌വേ ട്രാക്കുകളിൽ മോട്ടോർ സൈക്കിളിന് സമീപമാണ് 41 കാരന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പൊലീസും കുറ്റവാളികളെന്ന് സംശയിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടൽ നടത്തിയതായി അദ്ദേഹത്തിന്റെ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ക്രിമിനൽ ഗ്രൂപ്പുകളുള്ള ഒരു സങ്കീർണ്ണ പ്രദേശത്താണ് വാൽഡിവിയ പ്രവർത്തിച്ചതെന്ന് സർക്കാർ സംഘടനയായ ജേണലിസ്റ്റുകളുടെ സംരക്ഷണം സംബന്ധിച്ച സംസ്ഥാന കമ്മീഷനിലെ അന ലോറ പെരസ് പറഞ്ഞു. വെരാക്രൂസ് സംസ്ഥാനത്തെ സുരക്ഷാ മന്ത്രിയും പൊലീസ് മേധാവിയുമായ ഹ്യൂഗോ ഗുട്ടറസ് കൊലപാതകത്തെ അപലപിക്കുകയും ഉത്തരവാദികളെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും വിനിയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP