Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക സാക്ഷരത ദിനത്തെ അക്ഷരവെളിച്ചമെന്ന പേരിൽ മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചു

ലോക സാക്ഷരത ദിനത്തെ അക്ഷരവെളിച്ചമെന്ന പേരിൽ മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുന്നത്തൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം 2020 സെപ്റ്റംബർ 08 ലോക സാക്ഷരത ദിനം മുതൽ 14 ഗ്രന്ഥശാല ദിനം വരെ ഗ്രന്ഥശാല വാരാഘോഷമായി സംഘടിപ്പിക്കുകയാണ്. വിവിധ പരിപാടികളാണ് ഇതിനോടനുബദ്ധിച്ച് ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്നത്. ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക സാക്ഷരതാ ദിനം 'അക്ഷര വെളിച്ചം' എന്ന പേരിൽ സംഘടിപ്പിച്ചു.

അംഗത്വ വാരാചരണം, പുസ്തക സമാഹരണം, പുസ്തക ചർച്ച, പ്രദർശനങ്ങൾ, വെബ്‌സെമിനാറുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയ നിരവധി പരിപാടികളാണ് വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 ന് അക്ഷരദീപം തെളിയിച്ച് പരിപാടികൾക്ക് സമാപനം കുറിക്കും.കോവിഡ് 19 ന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്.

ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ലോക സാക്ഷരത ദിനം കൊണ്ടാടണമെന്നാണ് യുനെസ്‌കോ നിർദ്ദേശിക്കുന്നത്. 1965-ൽ ഇറാനിൽ നിരക്ഷരതാ നിർമ്മാർജ്ജനത്തെ സംബന്ധിച്ച് ലോകസമ്മേളനം നടന്നു. വിദ്യാഭ്യാസമന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളനം തുടങ്ങിയ സെപ്റ്റംബർ 8ന് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. 1966 മുതൽ യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. ഫോക് സ്‌കൂളിന്റെ സ്ഥാപകൻ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമാണ് ലോകസാക്ഷരതാ ദിനമായി തിരഞ്ഞെടുത്തത്. വ്യക്തികളുടെ മോചനത്തിനും ആന്തരികമായ വികാസത്തിനുമുള്ള മാർഗമാണ് സാക്ഷരത. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യൻ സാക്ഷരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം.

ദൃശ്യമാധ്യമങ്ങളുടെയും കംപ്യൂട്ടർ കീബോർഡുകളുടെയും യുഗത്തിൽ അക്ഷരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടാതെ എഴുതിയതും അച്ചടിക്കപ്പെട്ടതുമായ അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനമാണെന്നുമുള്ള തിരിച്ചറിവ് ഓരോ സാക്ഷരതാദിനത്തിലും ഓർമ്മപ്പെടുത്തുന്നു.

'പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത്' എന്ന വാക്കുകൾ തരുന്ന സന്ദേശം പട്ടിണിയെക്കാൾ അറിവിനുള്ള പ്രധാന്യം എത്രയെന്ന് ഓർമ്മിപ്പിക്കുന്നു. കേരളത്തിലും വളരെ വിപുലമായ നിലയിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.. എല്ലാ വിഭാഗം ആളുകളും, 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പൊയി.കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു. കേരളത്തിലൊട്ടാകെ കണ്ടെത്തിയ നിരക്ഷരരെ സാക്ഷരരാക്കാനായി മൂന്നു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരാണ് പ്രവർത്തിച്ചത്. അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.

ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനം അക്ഷരവെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ യോഗം ഉദ്ഘാടനം ചെയ്തു. സലീം എസ് വട്ടവിള അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ, മുജീബ് തട്ടേടയ്യത്ത്, എൻ.സോമരാജൻ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP