Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാമാരിയിലെ ജീവിതം സൊളസ് ആർട്ട് & ഫോട്ടോഗ്രാഫി മത്സരം

മഹാമാരിയിലെ ജീവിതം സൊളസ് ആർട്ട് & ഫോട്ടോഗ്രാഫി മത്സരം

ജോയിച്ചൻ പുതുക്കുളം

സാൻഫ്രാൻസിസ്‌ക്കോ ബേ ഏരിയ: മഹാമാരിയിലെ ജീവിതം (Life during the Pandemic) എന്ന വിഷയത്തെ ആധാരമാക്കി സൊളസ് ചാരിറ്റീസ് ഒരു ആർട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിൽ നിന്നുള്ള ആർക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പല വിഭാഗങ്ങളിൽ മത്സരം ഉണ്ട്. വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് - https://www.solacecharities.org/events-bay-area/art2020..

മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാം. ഫോട്ടോകളും ആർട്ട് വർക്കുകളും ഒക്ടോബർ 15ന് മുമ്പ് സമർപ്പിക്കണം. നവംബറിൽ ആണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്.

ദീഘകാലാടിസ്ഥാനത്തിൽ ചികിത്സ വേണ്ട കുട്ടികളുടെ പരിരക്ഷക്കുവേണ്ടി തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൊളസ് എന്ന ജീവകാരുണ്യസംഘടനയ്ക്ക് നോർത്ത് അമേരിക്കയിൽ നിന്ന് സഹായം ചെയ്തുവരുന്നവരുടെ കൂട്ടായ്മയാണ് സൊളസ് ചാരിറ്റീസ്. 501 (c)(3) ചാരിറ്റി ആയ സൊളസ് ചാരിറ്റീസിന് നോർത്ത് അമേരിക്കയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ചാപ്റ്ററുകളും മറ്റു മലയാളി സംഘടനകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങളും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ മത്സരത്തിന്റെ പ്രധാന കോർഡിനേറ്റർ സിന്ധു നായരുമായി ബന്ധപ്പെടുക. ഇമെയിൽ: [email protected].

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP