Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാമ്പു പിടുത്തം: ആദ്യഘട്ട പരിശീലനം പൂർത്തിയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പുപിടുത്തതിൽ പ്രത്യേക മാനദണ്ഢങ്ങളും മാർഗനിർദ്ദേശങ്ങളും ഏർപ്പെടുത്തി സർക്കാർ നടപ്പിലാക്കുന്ന പരിശീലനപരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ 23 വനിതകളടക്കം 318 വനപാലകരാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്.ഏറെ പാരിസ്ഥിതിക പ്രാധാന്യം അർഹിക്കുന്നതും വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയിൽ വരുന്നതുമായ പാമ്പുകളെ മനുഷ്യവാസപ്രദേശങ്ങളിൽ നിന്ന് പിടികൂടി വനമേഖലകളിൽ വിട്ടയ്ക്കുന്ന പ്രക്രിയ കൃത്യവും കുറ്റമറ്റകതും ഉത്തരവാദിത്തപരവുമായ ഒന്നാക്കുകയാണ് പരിശീലനപരിപാടിയുടെ ലക്ഷ്യം.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തിൽ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി പരിശീലനം നൽകുന്നത്.പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സർപ്പ എന്ന മൊബൈൽ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം നടന്ന പരിശീലനപരിപാടികളുടെയും വിജയകരമായി പൂർത്തിയാക്കിയവരുടെയും വിശദാംശങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രി അഡ്വ കെ രാജു പ്രകാശനം ചെയ്തു.മുഖ്യവനം മേധാവി പി കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരീന്ദ്രകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

പാമ്പുകളെ പിടികൂടി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പാമ്പു പിടുത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വർഷക്കാലത്തിനുള്ളിൽ 2194 പേർക്ക് പാമ്പ് കടിയേറ്റിരുന്നു. അതിൽ 1860പേരെയും രക്ഷിക്കാനായി. ജനവാസമേഖലകളിലെ പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. പാമ്പുകളാകട്ടെ പാരിസ്ഥിതികസംതുലനാവസഥ നിലനിർത്തുന്നതിൽ അതീവ പ്രാധാന്യമുള്ള ജീവികളും. ഈ സാഹതര്യത്തിൽ ശാസ്ത്രീയമായ ഇടപെടലുകളോടെ അവയെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നില നിർത്തുന്ന ശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ജീവനക്കാരെ രണ്ടാംഘട്ടത്തിൽ പരിശീലകരായി ഉപയോഗിക്കുമെന്നും പാമ്പുപിടിക്കാൻ താൽപര്യമുള്ള 21നും 65 വയസ്സിനുമിടക്കുള്ള പൊതുജനങ്ങൾക്ക് പിരശീലനപരിപാടിയിൽ പങ്കെടുക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവിധ ജില്ലകളിലായി 17 സ്ഥലങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. പാമ്പുകളുടെ വർഗ്ഗീകരണം,ആവാസവ്യവസ്ഥ,ആഹാര രീതികൾ, തിരിച്ചറിയേണ്ടുന്ന വിധം,സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു പരിശീലനം. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധി ജോസ് ലൂയിസ്,അരിപ്പ വനപരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ,ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സന്ദീപ് ദാസ്, തൃശ്ശൂർ എ സ് ഐ പി യൂണിറ്റിലെ സി റ്റി ജോജു, കാസർഗോഡ് മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ്‌കൂമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP