Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരവേ കാറിന് പിന്നിൽ ഒരുബൈക്ക് വന്നിടിച്ചു; എന്താണ് സംഭവിച്ചതെന്ന് അറിയാൻ സലാഹുദ്ദീൻ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രണ്ടുപേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് കഴുത്തിൽ വെട്ടി; ബഹളം കേട്ട്‌നാട്ടുകാരെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു; കണ്ണൂരിൽ കൈച്ചേരിയിൽ 31 കാരനായ എസ്ഡിപിഐ പ്രവർത്തകന് നേരേയുണ്ടായത് ആസൂത്രിതാക്രമണം; കൊലയ്ക്ക് പിന്നിൽ ആർഎസ്എസെന്ന് എസ്ഡിപിഐ

സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരവേ കാറിന് പിന്നിൽ ഒരുബൈക്ക് വന്നിടിച്ചു; എന്താണ് സംഭവിച്ചതെന്ന് അറിയാൻ സലാഹുദ്ദീൻ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രണ്ടുപേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് കഴുത്തിൽ വെട്ടി; ബഹളം കേട്ട്‌നാട്ടുകാരെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു; കണ്ണൂരിൽ കൈച്ചേരിയിൽ 31 കാരനായ എസ്ഡിപിഐ പ്രവർത്തകന് നേരേയുണ്ടായത് ആസൂത്രിതാക്രമണം; കൊലയ്ക്ക് പിന്നിൽ ആർഎസ്എസെന്ന് എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണവം സ്വദേശിയായ എസ്ഡിപിഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ (31) കൊല്ലപ്പെട്ടത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ. ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്. സലാഹുദ്ദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ പൊലീസ് കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.

കണ്ണവത്തിന് അടുത്ത് കൈച്ചേരി എന്ന സ്ഥലത്താണ് സംഭവം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ് യാസീൻ തങ്ങൾ , മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്വ (4), ഹാദിയ (2) എന്നിവർ മക്കളാണ്.

2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാഫുദ്ദീൻ 2019 മാർച്ചിൽ പൊലീസ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ആക്രമണമുണ്ടായത്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കണ്ണവത്തെത്തി.

കൊലയ്ക്ക് പിന്നിൽ ആർഎസ്എസെന്ന് എസ്ഡിപിഐ

കണ്ണൂർ കണ്ണവത്ത് നിസാമുദ്ധീൻ മൻസിൽ സയ്യിദ് സലാഹുദ്ദീൻ (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അപലപിച്ചു. ആർ.എസ്.എസ്സാണ് കൊലപാതകത്തിനു പിന്നിൽ. കാറിനെ പിൻതുടർന്നെത്തിയ അക്രമികളാണ് സഹോദരിമാരുടെ കൺമുമ്പിൽ വെച്ച് കിരാതമായ കൊലപാതകം നടത്തിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ അക്രമികൾ കൊലപാതകം നടത്തിയിരിക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്.

അക്രമികളെ എത്രയും വേഗം അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറാവണം. കൊലപാതകത്തിനു പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും സത്വരമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. പ്രവർത്തകരെ സായുധമായി നേരിടാനാണ് സംഘി ഭീകരരുടെ ശ്രമമെങ്കിൽ അത് വിലപ്പോവില്ല. നിഷ്ഠൂരമായ കൊലപാതകത്തിലൂടെ ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തിൽ നിന്നു പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹമാണ്. കൊലപാതകത്തിനു പിന്നിൽ ബിജെപി, ആർ.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം.

കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമത്തിനുള്ള ആയുധശേഖരണം നടത്തിയിരിക്കുകയാണ് ആർ.എസ്.എസ്. പൊലീസ് സേനയിൽ നിന്നു തന്നെയുള്ള പിന്തുണയും സഹായവുമാണ് ആർ.എസ്.എസിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മജീദ് ഫൈസി വ്യക്തമാക്കി. സലാഹുദ്ദീന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP