Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും; ഖത്തറിലെ പുതിയ തൊഴിൽ നിയമം ഇങ്ങനെ

തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും; ഖത്തറിലെ പുതിയ തൊഴിൽ നിയമം ഇങ്ങനെ

സ്വന്തം ലേഖകൻ

ത്തറിലെ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പുതിയ നിയമം വരുന്നു. പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവുമാണ് ലഭിക്കുക. ഭരണനിർവ്വഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ തൊഴിൽ പരിശോധന വിഭാഗം മേധാവി ഫഹദ് അൽ ദോസരിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തേ നിയമലംഘകർക്ക് 6000 റിയാൽ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.

നിയമപ്രകാരം അടിസ്ഥാന വേതനം 1000 റിയാലാണ്. ന്യായമായ താമസ സൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ ഹൗസിങ് അലവൻസ് ഇനത്തിൽ 500 റിയാലും ഭക്ഷണ അലവൻസായി 300 റിയാലും നൽകണം. വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുകയും സാമ്പത്തികനില ഉയർത്തുകയും സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമത ഉയർത്തുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിടുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP