Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം മനുഷ്യന് ദോഷം ചെയ്‌തെങ്കിലും പരിസ്ഥിതിക്കു ഗുണം ചെയ്തു; മസ്‌കത്തിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്

കോവിഡ് വ്യാപനം മനുഷ്യന് ദോഷം ചെയ്‌തെങ്കിലും പരിസ്ഥിതിക്കു ഗുണം ചെയ്തു; മസ്‌കത്തിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മസ്‌കത്തിലെ അന്തരീക്ഷ മലിനീകരണം കുറച്ചതായി പഠന റിപ്പോർട്ട്. മസ്‌കത്തിലെ മൂന്നിടങ്ങളിലെ വായുമലിനീകരണം കുറഞ്ഞതായാണ് പരിസ്ഥിതി അഥോറിറ്റി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. അൽ ഖുവൈർ, മവേല, വതയ്യ മേഖലകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 2019 ജൂലൈയിലും ഇക്കഴിഞ്ഞ ജൂലൈയിലും നടത്തിയ പഠന റിപ്പോർട്ടുകൾ താരതമ്യം ചെയ്തുള്ള അന്തിമ റിപ്പോർട്ടാണ് പുറത്തിറക്കിയത്.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്തെ വീടുകളിൽതന്നെ തുടരാനുള്ള നിർദേശവും സഞ്ചാരവിലക്കുമടക്കം നടപടികളാണ് വായുമലിനീകരണം കുറയാൻ വഴിയൊരുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസാന്ദ്രത, വാഹനഗതാഗതം, സാമ്പത്തിക -വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ ആസ്പദമാക്കിയാണ് പഠനം നടത്തിയത്.

പ്രധാന മലിനീകരണ വസ്തുക്കളായ സൾഫർ ഡയോക്‌സൈഡ്, നൈട്രജൻ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്, കണികാ പദാർഥങ്ങൾ തുടങ്ങിയവയുടെ അളവിൽ കാര്യമായ കുറവാണ് ഉണ്ടായത്. കാർബൺ, ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിലും കാര്യമായ കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP