Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോഡഫോൺ ഐഡിയ ബ്രാൻഡുകൾ ഇപ്പോൾ വി

വോഡഫോൺ ഐഡിയ ബ്രാൻഡുകൾ ഇപ്പോൾ വി

സ്വന്തം ലേഖകൻ

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും വി എന്ന ഏകീകൃത ബ്രാൻഡ് ആയി മാറി. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഈ ബ്രാൻഡുകൾ തങ്ങളുടെ സംയോജന പ്രക്രിയ പൂർത്തിയാക്കിയത്. ഇതോടു കൂടി പുതിയ വി ബ്രാൻഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്. ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്പെക്ട്രം, 5ജി നടപ്പാക്കാൻ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡൽഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാൻഡിനു സ്വന്തമാണ്.

രണ്ടു വർഷം മുൻപ് വോഡഫോൺ ഐഡിയ ഏകീകൃത ബ്രാൻഡിലേക്കു കടന്നപ്പോൾ മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ടു വൻകിട നെറ്റ്‌വർക്കുകളുടെ സംയോജനത്തിനു ശേഷം വി ബ്രാൻഡ് പ്രഖ്യാപിക്കുന്നതിൽ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് വോഡഫോൺ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദർ തക്കർ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന് പ്രധാനപ്പെട്ട അർത്ഥം നൽകുന്നതായിരിക്കും വി ബ്രാൻഡ് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നൂറു കോടി ഇന്ത്യക്കാർക്ക് ലോകോത്തര ഡിജിറ്റൽ അനുഭവങ്ങളിലൂടെ അവരുടെ ഭാവിയിലേക്കുള്ള യാത്ര കൂടിയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഭാവിയിലേക്കു മാറാൻ സാധിക്കുന്ന ശൃംഖലയാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താക്കളും രണ്ടാമത്തെ ടെലികോം വിപണിയുമായ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിർള ഗ്രൂപ്പിന്റേയും വോഡഫോൺ ഐഡിയയുടേയും ചെയർമാനായ കുമാർ മംഗളം ബിർള പറഞ്ഞു. ഡിജിറ്റൽ വിപ്ലവത്തിലൂടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കാനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനും വി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംയോജനം പൂർത്തിയായതോടെ ഇന്ത്യയിലെ ജനങ്ങൾക്കും ബിസിനസിനും കൂടുതൽ മികച്ച നെറ്റ്‌വർക്ക് അനുഭവങ്ങൾ പ്രധാനം ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വോഡഫോൺ ഗ്രൂപ്പിന്റെ സിഇഒ നിക് റീഡ് ചൂണ്ടിക്കാട്ടി.

പുതുയുഗത്തിനായാണ് വി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനായുള്ള യാത്രയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയാണെന്നും വോഡഫോൺ ഐഡിയയുടെ ചീഫ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ബ്രാൻഡ് ഓഫീസർ കവിതാ നായർ പറഞ്ഞു.

വി ആപ്പിലൂടെ പുതിയ ലോഗോ ദർശിക്കുകയും ആശംസിക്കുകയും ചെയ്യുന്നവർക്ക് പ്രതിദിന സമ്മാനങ്ങൾ നൽകുന്ന ഹാപ്പി സർപ്രൈസും ഇതോടൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP