Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്റെ യഥാർത്ഥ മരണകാരണം എന്ത്? അധികൃതരുടെ കഥ വിശ്വസിക്കാതെ നീതി തേടി കുടുംബം നടത്തുന്ന സമരം പത്ത് നാൾ പിന്നിട്ടപ്പോൾ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം; കേസന്വേഷണ ചുമതല ആലുവ ഡി.വൈ. എസ്‌പി.ക്ക്

നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്റെ യഥാർത്ഥ മരണകാരണം എന്ത്? അധികൃതരുടെ കഥ വിശ്വസിക്കാതെ നീതി തേടി കുടുംബം നടത്തുന്ന സമരം പത്ത് നാൾ പിന്നിട്ടപ്പോൾ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം; കേസന്വേഷണ ചുമതല  ആലുവ ഡി.വൈ. എസ്‌പി.ക്ക്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരൻ യഥാർത്ഥ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ടതോടെ കൂടുതൽ പരിശോധന നടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അധികൃതരുടെ തീരുമാനം.
കേസന്വേഷണ ചുമതല ആലുവ ഡി.വൈ. എസ്. പി.ക്ക് നൽകി. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.

കുഞ്ഞിന്റെ മരണകാരണം അറിയാൻ മാതാവ് നന്ദിനി നടത്തുന്ന നീതിക്കുവേണ്ടിയുള്ള സമരം പിന്തുണ ഏറിയതോടെ ഇന്നലെ വൈകിട്ട് 8 മണിക്ക് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ആലുവയിൽ എത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു .
സ്വതന്ത്ര അംഗത്തെ കൂടി ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്ന ആവശ്യം അധികൃതർ തള്ളിക്കളഞ്ഞതായും കോവിഡ് പ്രോട്ടോകോൾ അനുസരിക്കാതെ സമരം തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതായും മരിച്ച കുട്ടിയുടെ അമ്മ നന്ദിനി പറ ഞ്ഞു.

മരണകാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ മരണപ്പെട്ട പൃഥ്വിരാജിന്റെ അമ്മ നന്ദിനി മാതൃ പിതാവ് യശോധ അടക്കമുള്ള ബന്ധുക്കൾ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP