Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൺലോക്കിന് പിന്നാലെ സ്ഥലമാറ്റ ഉത്തരവ്; ഓണം നാളിൽ പെട്ടിയും കിടക്കയും എടുത്ത് കാനറാ ബാങ്ക് ഓഫീസർമാരിൽ പലരും യാത്രയായത് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക്; കോവിഡ് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമില്ല; ജൂണിനു മുൻപ് നടപ്പിലാക്കേണ്ട സ്ഥലംമാറ്റമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്ന് ബാങ്കിങ് വൃത്തങ്ങൾ; തീരുമാനം റദ്ദാക്കൽ പ്രായോഗികമല്ലെന്ന് എഐബിഒഎ മറുനാടനോട്; കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർ

അൺലോക്കിന് പിന്നാലെ സ്ഥലമാറ്റ ഉത്തരവ്; ഓണം നാളിൽ പെട്ടിയും കിടക്കയും എടുത്ത് കാനറാ ബാങ്ക് ഓഫീസർമാരിൽ പലരും യാത്രയായത് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക്; കോവിഡ് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമില്ല; ജൂണിനു മുൻപ് നടപ്പിലാക്കേണ്ട സ്ഥലംമാറ്റമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്ന് ബാങ്കിങ് വൃത്തങ്ങൾ; തീരുമാനം റദ്ദാക്കൽ പ്രായോഗികമല്ലെന്ന് എഐബിഒഎ മറുനാടനോട്; കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർ

എം മനോജ്കുമാർ

തിരുവനന്തപുരം: നിനച്ചിരിക്കാതെ കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫർ ബാങ്കിങ് മേഖലയിലെ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. കോവിഡ് കാരണം ട്രാൻസ്ഫർ ഉണ്ടാകില്ലെന്ന് കരുതി സ്വസ്ഥതയോടെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ആണ് പൊടുന്നനെ ഈ ഓണം നാളുകളിൽ പെട്ടിയും കിടക്കയും എടുത്ത് കോവിഡ് പടരുന്ന സംസ്ഥാനങ്ങളിലേക്ക് തന്നെ ട്രാൻസ്ഫർ ലഭിച്ചത്. ഓണം നാളുകളിൽ കനറാ ബാങ്ക് ഏർപ്പെടുത്തിയ പൊടുന്നനെയുള്ള ട്രാൻസ്ഫർ കാരണം ഓഫീസർമാരാണ് വെള്ളം കുടിച്ചത്. കുട്ടികളെയും ഭർത്താവിനെയും തനിച്ചാക്കി പെട്ടെന്ന് തന്നെ ഇവർക്ക് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക് തിരിക്കേണ്ടി വന്നു. കുട്ടികളുടെ പഠന കാര്യത്തിലും സ്‌കൂൾ മാറ്റത്തിലുമൊക്കെ പ്രശ്‌നങ്ങൾ വന്നു പെടുകയും ചെയ്തു. ഇതാണ് ജീവനക്കാരെ വിഷമിപ്പിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കും എസ്‌ബിഐയുമൊക്കെ അൺ ലോക്ക് ഫോർ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ സ്ഥലംമാറ്റങ്ങൾ നടത്തിയിരുന്നു. പൊതുമേഖലയിലെ വൻകിട ബാങ്കായ കാനറാ ബാങ്ക് ഈ സ്ഥലം മാറ്റം നടത്തിയിരുന്നില്ല. എന്നാൽ അൺലോക്ക് ഫോർ പ്രഖ്യാപിച്ചതിനെ തുടർന്ന് ബാങ്ക് ഓഫീസർമാർക്കുള്ള ട്രാൻസ്ഫർ ബാങ്ക് ധൃതി പിടിച്ച് നടപ്പിലാക്കുകയായിരുന്നു. ഇതാണ് ഓഫീസർമാർക്ക് വിനയായത്. ഓഫീസർമാർ ആയതിനാൽ അന്തർ സംസ്ഥാന ട്രാൻസ്ഫർ ആണ് നടന്നത്. അതിനാൽ തന്നെ ഒരു മുന്നൊരുക്കവും കൂടാതെ ഇവർക്ക് യാത്ര തിരിക്കുകയും താമസസ്ഥലം ഉൾപ്പെടെയുള്ളവ ധൃതി പിടിച്ച് കണ്ടെത്തുകയും ചെയ്യേണ്ടി വന്നു. രണ്ടു വശത്തേക്കുമായി പതിനായിരത്തോളം പേർക്കാണ് മാറ്റം വന്നത്. പലർക്കും സംസ്ഥാനം വിട്ടു പോകേണ്ടി വന്നപ്പോൾ പലർക്കും സംസ്ഥാനത്തിനകത്തേക്ക് തിരികെ വരാനും കഴിഞ്ഞിട്ടുണ്ട്..

മറ്റു പൊതുമേഖലാ ബാങ്കുകൾ ജൂലൈ മുതൽ തന്നെ ട്രാൻസ്ഫർ നടത്തിയിരുന്നു. പക്ഷെ കാനറാ ബാങ്ക് ട്രാൻസ്ഫർ വൈകിപ്പിച്ചു. അതുകൊണ്ട് തന്നെ വർഷം കഴിയാനായ വേളയിൽ ഇനി ട്രാൻസ്ഫർ വരില്ലെന്നാണ് ജീവനക്കാർ കരുതിയത്. ട്രാൻസ്ഫർ വന്നപ്പോൾ കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ളവർ വിഷമത്തിലായി. ചിലർക്ക് ഭർത്താവിനെയും കുട്ടിയെയും വീട്ടിൽ നിർത്തി ഒറ്റയ്ക്ക് ഇതര സംസ്ഥാനത്തേക്ക് പോകേണ്ട അവസ്ഥ. ചിലർക്ക് ഭാര്യമാരെയും കുട്ടികളെയും വിട്ടു പോകേണ്ട അവസ്ഥ. കോവിഡ് ശക്തമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് ഇവർക്ക് ട്രാൻസ്ഫർ ലഭിച്ചത്. അതുകൊണ്ട് തന്നെ ജീവനക്കാർ മിക്കവരും ആശങ്കയിലായി. പക്ഷെ ജൂൺ മുപ്പതിന് മുൻപ് നടക്കേണ്ട ട്രാൻസ്ഫർ ആണിത്.ഞങ്ങൾ നടത്തിയത് സെപ്റ്റംബറിൽ അതും അൺ ലോക്ക് ഫോർ പ്രഖ്യാപനം വന്നതിനു ശേഷമാണ് എന്നാണ് കനറാ ബാങ്ക് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചത്.

ഓൾ ഇന്ത്യ തലത്തിലുള്ള പ്രോസസ് ആണ്. മറ്റു ബാങ്കുകൾ തീരുമാനം നടപ്പിലാക്കിയിട്ടും കനറാ തീരുമാനം വൈകിപ്പിച്ചു. പക്ഷെ ഇപ്പോൾ അൺലോക്ക് പ്രഖ്യാപനം വന്നിരിക്കുന്നു. വീണ്ടും ലോക്ക് ചെയ്യണം എന്ന് ആവശ്യപ്പെടുക പ്രായോഗികമല്ല-ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അഞ്ചു ആറും വർഷം മുൻപ് സംസ്ഥാനം വിട്ടവരുണ്ട്. അവർക്ക് മടങ്ങി വരാൻ ലഭിക്കുന്ന അവസരം കൂടിയാണിത്. ഇതിൽ പകുതി പേർക്ക് എങ്കിലും സംസ്ഥാനത്തിനകത്തെക്ക് വരാൻ കഴിയും. ഇപ്പോൾ ഇത് നടപ്പാക്കിയില്ലെങ്കിൽ കൂട്ടത്തോടെ അടുത്ത വർഷം ജീവനക്കാർക്ക് കേരളം വിടേണ്ടി വരും. അത് ലഘൂകരിക്കുന്ന നടപടികൂടിയാണിത്. മുൻപ് ബാങ്കിങ് ട്രാൻസ്ഫർ എന്ന് പറഞ്ഞാൽ വളരെ റൂറൽ ഏരിയകളിൽ ആയിരുന്നു. ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം വിരമിക്കുന്നവരുണ്ട്. ആ രീതിയിൽ തിരികെ വരുന്നവരുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കേരളത്തിലേക്ക് തിരികെ വരേണ്ടവരുണ്ട്. ഇത്തരം ഘടകങ്ങളും ട്രാൻസ്ഫറിനു പിന്നിലുണ്ട്.

കോവിഡ് ആയതിനാൽ അനുകൂല അന്തരീക്ഷം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പലർക്കും ഇതര സംസ്ഥാനങ്ങളിൽ പോയാൽ വീട് കിട്ടാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ പകുതി വാടകയ്ക്ക് തന്നെ വീട് ലഭിക്കും. ഇങ്ങനെയുള്ള കാര്യങ്ങളും കണക്കിൽ എടുക്കണം. മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ കേരളത്തിൽ നിന്നുമാണ് ജീവനക്കാരെ അയക്കുന്നത്. ഇങ്ങനെ വർഷങ്ങൾക്ക് മുൻപ് അവിടെ പോയി ജോലി ചെയ്യുന്നവരുണ്ട്. അവർക്കും കേരളത്തിലേക്ക് തിരികെ എത്തണം. അതിനാൽ ഈ ട്രാൻസഫർ പലർക്കും സഹായകരമാണ്. രണ്ടു വശത്ത് നിന്നും ട്രാൻസ്ഫർ നോക്കി കാണേണ്ടതുണ്ട്. ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇവിടം വിടുന്നവരിൽ ചിലർക്ക് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ട്രാൻസ്ഫറിനെ അപ്പാടെ തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ അസിസ്റ്റന്റ്‌റ് സെക്രട്ടറി എച്ച്. വിനോദ് കുമാർ മറുനാടനോട് പറഞ്ഞു.

ഇതിന്റെ പോസിറ്റീവ് വശം കൂടി മനസിലാക്കണം. പലർക്കും തിരികെ വരാനുള്ള അവസരം കൂടി വന്നിട്ടുണ്ട്. ബാങ്കിങ് മേഖല മുഖ്യധാരയിലാണ്. അൺലോക്ക് ഫോർ വന്നത് ഞങ്ങളുടെ മുന്നിലുണ്ട്. പിന്നെ വർഷങ്ങൾക്ക് മുൻപ് സംസ്ഥാനം വിട്ടവർക്ക് തിരികെ വരേണ്ടതും കൂടിയുണ്ട്. ഇതും പരിഗണിക്കണം. കനറാ ബാങ്കിൽ ഓഫീസർ കൂടിയായ വിനോദ് പറയുന്നു. കോവിഡ് കാലം പരിഗണിക്കാതെ ഇതേ കനറാ ബാങ്കിന് കീഴിലുള്ള കേരള ഗ്രാമീണ ബാങ്കിൽ കഴിഞ്ഞ മാസം കൂട്ട സ്ഥലംമാറ്റം നടത്തിയത് വിവാദമായിരുന്നു. പക്ഷെ അത് സംസ്ഥാനത്തിനകത്തേക്ക് മാത്രമായിരുന്നു. ക്ലറിക്കൽ തസ്തികയിലുള്ള 464 പേരെയാണ് ദൂരദിക്കുകളിലേക്ക് മാറ്റിയത്. കോവിഡ് കാലം ആയതിനാൽ ഇതു ജീവനക്കാർക്ക് പലവിധ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. തെക്കൻ ജില്ലകളിൽ ഉള്ളവരെ വടക്കൻ ജില്ലകളിലേക്കും വടക്കൻ ജില്ലകളിൽ ഉള്ളവർക്ക് തെക്കൻ ജില്ലകളിലേക്കുമാണ് ട്രാൻസ്ഫർ നൽകിയത്.

കോവിഡ് കാലത്ത് ജീവനക്കാരെ ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റരുതെന്ന നിർദ്ദേശമൊന്നും പാലിക്കാതെയാണ് സംസ്ഥാന സർക്കാറിന് ഓഹരി പങ്കാളിത്തമുള്ള ബാങ്ക് ട്രാൻസ്ഫർ നടപ്പിലാക്കിയത്. പലരേയും ഫോണിൽ വിളിച്ചാണ് സ്ഥലംമാറ്റ വിവരം അറിയിച്ചത്. കോവിഡ് കാലത്ത് മുൻകുട്ടി അറിയിക്കുകയോ മതിയായ സമയം അനുവദിക്കുകയോ ചെയ്യാതെ ഏറെ ദൂരത്തേക്ക് സ്ഥലം മാറ്റുന്നത് അനീതിയാണെന്നാണ് ജീവനക്കാർ പരാതിപ്പെട്ടിരുന്നത്. കോവിഡ് കാലത്തെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ യൂനിയനുകൾ പ്രതിഷേധം അറിയിച്ചെങ്കിലും അനുകൂല നടപടിയൊന്നും വന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP