Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാങ്ക് ജേതാവിന് അഭിനന്ദനവുമായി മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി

റാങ്ക് ജേതാവിന് അഭിനന്ദനവുമായി മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി

സ്വന്തം ലേഖകൻ

രാമപുരം: വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കോഴ്‌സുകൾ തെരഞ്ഞെടുത്താൽ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമിക്‌സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ രാമപുരം വാരിയാനിയിൽ അഞ്ജലി ബാബുവിന് എം എൽ എ എക്‌സലൻസ് അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ജേതാവിന്റെ വീട്ടിലെത്തിയാണ് എം എൽ എ അവാർഡ് സമ്മാനിച്ചത്.

അഡ്വ പയസ് രാമപുരം, എം പി കൃഷ്ണൻനായർ, ടി വി ജോർജ്, എബി ജെ ജോസ്, ഷിനു രാമപുരം, പി എ മുരളി, ജയൻ കെ ജെ, അഞ്ജലിയുടെ മാതാപിതാക്കളായ ബാബു ഡി, പ്രിയ ബാബു തുടങ്ങിയവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP