Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഒട്ടേറെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ചുമതലക്കാരനും; സഭാ മിഷനറി ജ്യോതിസ്സ് സ്ഥാനം നൽകി ആദരിച്ച വ്യക്തിത്വം: സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ കെ.ഐ.ഫിലിപ് റമ്പാന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് വിശ്വാസികൾ

മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഒട്ടേറെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ചുമതലക്കാരനും; സഭാ മിഷനറി ജ്യോതിസ്സ് സ്ഥാനം നൽകി ആദരിച്ച വ്യക്തിത്വം: സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ കെ.ഐ.ഫിലിപ് റമ്പാന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് വിശ്വാസികൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: പുതുപ്പാടി സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ കെ.ഐ.ഫിലിപ് റമ്പാന്റെ (86) വിയോഗത്തിൽ കണ്ണീർ പൊഴിച്ച് വിശ്വാസികൾ. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ചുമതലക്കാരനുമായിരുന്നു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ ബിലാത്തിക്കുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പുതുപ്പാടി സെന്റ് പോൾസ് ആശ്രമത്തിലും പൊതുദർശനത്തിനു വയ്ക്കും. 10നു രാവിലെ 9.30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.

കുഷ്ഠരോഗികളുടെ മക്കൾക്കായി തെലങ്കാനയിലെ യാച്ചാരം, മഹാരാഷ്ട്രയിലെ പുണെ, മധ്യപ്രദേശിലെ ഇറ്റാർസി എന്നിവിടങ്ങളിൽ ബാലമന്ദിരങ്ങൾ സ്ഥാപിച്ചു. ആദിവാസി കുട്ടികൾക്കായി ഒഡീഷയിലെ കലഹണ്ടിയിലും എയ്ഡ്‌സ് രോഗികളുടെ ക്ഷേമത്തിനായി ബെംഗളൂരുവിലെ കുനിഗലിലും സ്ഥാപനങ്ങൾ ആരംഭിച്ചു. ബെംഗളൂരുവിലെ ജലാഹള്ളി നാംസ് സ്‌നേഹസദൻ, വയോജന മന്ദിരം, പാലിയേറ്റിവ് കെയർ സെന്റർ എന്നിവയുടെ ഡയറക്ടറും ബെംഗളൂരു ട്രിനിറ്റി കോളജ്, ട്രിനിറ്റി സ്‌കൂൾ എന്നിവയുടെ സെക്രട്ടറിയുമാണ്.

മലബാർ, ബത്തേരി ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽ വികാരിയായിരുന്ന അദ്ദേഹത്തിന് മലങ്കര ഓർത്തഡോക്‌സ് സഭാ മിഷനറി ജ്യോതിസ്സ് സ്ഥാനം നൽകി സഭ ആദരിച്ചിട്ടുണ്ട്. 1977ൽ ആന്ധ്രയിൽ ചുഴലിക്കാറ്റിൽ നശിച്ച 2 ഗ്രാമങ്ങൾ, 1999ൽ ഒഡീഷയിലെ ചുഴലിക്കാറ്റിൽ നശിച്ച 8 ഗ്രാമങ്ങൾ, 2000ലെ ഗുജറാത്ത് ഭൂകമ്പത്തിൽ തകർന്ന ഒരു ഗ്രാമം, സൂനാമി തകർത്ത ആലപ്പുഴയിലെയും കായംകുളത്തെയും 2 ഗ്രാമങ്ങൾ എന്നിവ മലങ്കര ഓർത്തഡോക്‌സ് സഭ പുനർനിർമ്മിച്ചു നൽകിയത് ഫിലിപ് റമ്പാന്റെ നേതൃത്വത്തിലായിരുന്നു.

ഈ പ്രവർത്തനങ്ങൾക്ക് ആന്ധ്ര, ഒഡീഷ, ഗുജറാത്ത് സർക്കാരുകൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്തനംതിട്ട വയലത്തല പാറമേൽ കരിമ്പനേത്ത് കെ.പി.ഐപ്ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കെ.ഐ.തോമസ്, കെ.ഐ.ജോസഫ്, ഏലിയാമ്മ തോമസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP