Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നോവ ബുള്ളറ്റിൽ ഇടിച്ച് നീക്കി ഡിആർഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊടുവള്ളി സ്വർണക്കള്ളക്കടത്ത് സംഘം; സാഹസത്തിന് മുതിർന്നത് കരിപ്പൂരിൽ നിന്ന് വിജയകരമായി കടത്തിയ സ്വർണം എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ; സ്വർണം പുറത്തെത്തിക്കാൻ ഒത്താശ ചെയ്ത വിമാനത്താവളത്തിലെ നാല് ശുചീകരണ സൂപ്പർവൈസർമാർ പിടിയിൽ; ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കുന്നത്‌ കരിപ്പൂരിൽ പതിവെന്നും ഡിആർഐ

ഇന്നോവ ബുള്ളറ്റിൽ ഇടിച്ച് നീക്കി ഡിആർഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊടുവള്ളി സ്വർണക്കള്ളക്കടത്ത് സംഘം; സാഹസത്തിന് മുതിർന്നത് കരിപ്പൂരിൽ നിന്ന് വിജയകരമായി കടത്തിയ സ്വർണം എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ; സ്വർണം പുറത്തെത്തിക്കാൻ ഒത്താശ ചെയ്ത വിമാനത്താവളത്തിലെ നാല് ശുചീകരണ സൂപ്പർവൈസർമാർ പിടിയിൽ; ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കുന്നത്‌ കരിപ്പൂരിൽ പതിവെന്നും ഡിആർഐ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു കൊടുവള്ളി സ്വർണക്കടത്ത് സംഘമെന്ന് വിവരം. ഞായറാഴ്ച രാവിലെയാണ് വിമാനത്താവള റോഡിൽ പരിശോധനയ്ക്കായി ബൈക്കിലെത്തിയ രണ്ടു ഡിആർഐ ഉദ്യോഗസ്ഥരെ സംഘം ഇന്നോവ കാറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ കൊടുവള്ളി മാഫിയയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

അതേ സമയം ഈകേസിൽ സ്വർണം പുറത്തെത്തിച്ച സംഭവത്തിൽ നാലു ശുചീകരണ സൂപ്പർവൈസർമാരെ പിടികൂടി. ഇന്നലെ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സ്വർണക്കടത്ത് കേസിൽ സ്വർണം വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് എത്തിച്ചു നൽകിയ കേസിലാണ് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്.

ഇവർക്ക് വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥർ സഹായം നൽകിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച പുലർച്ചെ അഞ്ചിന് ദോഹയിൽ നിന്നെത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. നാലു കിലോയോളമുള്ള സ്വർണ മിശ്രിതം വിമാനമിറങ്ങി കാത്തിരിപ്പു മുറിയിലെ വേസ്റ്റ്‌ബോക്‌സിൽ ഒളിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവള ശുചീകരണ സൂപ്രവൈസർമാർ സ്വർണം പുറത്തെത്തിച്ച് കള്ളക്കടത്ത് സംഘത്തിന് കൈമാറിയത്.

കരിപ്പൂർ വിമാനത്താവള ശുചീകരണ തൊളിലാളികളെ ഇടനിലക്കാരാക്കി സ്വർണം കടത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഡിആർഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ട് നിന്നും കൊച്ചിയിൽ നിന്നുമായി ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി നിരീക്ഷണം നടത്തുന്നതിനിടയിലാണ് സ്വർണവുമായി ഇവർ കടന്നു കളഞ്ഞത്. പിന്നീട് വിമാനത്താവള റോഡിൽ വെച്ച് പിടികൂടുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കള്ളക്കടത്ത് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. ഡിആർഐ ഇൻസ്‌പെക്ടർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ മുക്കം പഴനിങ്ങൽ വീട്ടിൽ നിസാർ ആണ് പിടിയിലായത്. നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാനെ പിടികൂടാനായിട്ടില്ല. കള്ളക്കടത്തിന് കൂട്ട് നിന്ന ജീവനക്കാർ വിമാനത്താവളത്തിൽ നേരത്തേയും പിടിയിലായിട്ടുണ്ട്. വിമാന കമ്പനി മാനേജർ മുതൽ സൂപ്പർവൈസർ, തൊഴിലാളികൾ വരെ ഇവരിൽ പെടും.

ഡിആർഐ ഇൻസ്‌പെക്ടർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ മുക്കം പഴനിങ്ങൽ വീട്ടിൽ നിസാർ ആണ് പിടിയിലായത്.നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാൻ സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു.ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.സംഭവത്തിനു പിന്നിൽ കൊടുവള്ളി സ്വർണക്കടത്ത് സംഘമാണെന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവള ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കി സ്വർണം കടത്തുന്നതു സംബന്ധിച്ചു നേരത്തെ തന്നെ ഡിആർഐക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ടുനിന്നും കൊച്ചിയിൽനിന്നുമായി ഉദ്യോഗസ്ഥർ ഇതിനകം വിമാനത്താവളത്തിൽ എത്തിയിരുന്നു.

യാത്രക്കാരൻ കൊണ്ടുവരുന്ന സ്വർണം ശുചിമുറിയിൽ ഒളിപ്പിച്ച് ഇവ പിന്നീടു ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പുറത്തു കടത്തുകയാണ് പതിവ്.ഞായറാഴ്ച സ്വർണക്കൈമാറ്റം നടക്കുന്നതിനിടയിൽ പിടികൂടാനായിരുന്നു സംഘം ബുള്ളറ്റിലും കാറിലുമായി എത്തിയത്.

എന്നാൽ, ഇതിനു സാധിക്കാതെ വന്നപ്പോൾ സ്വർണം കൊണ്ടു പോകാനെത്തിയ സംഘത്തിന്റെ വാഹനങ്ങൾ നിരീക്ഷണത്തിലാക്കി. രണ്ട് വാഹനത്തിലായാണു കള്ളക്കടത്ത് സംഘമുണ്ടായിരുന്നത്. എന്നാൽ, അപകടം വരുത്തിയ വാഹനത്തിലായിരുന്നു സ്വർണമുണ്ടായിരുന്നത്. പിടിയിലായ നിസാറും പിടികൂടാനുള്ള ഫസലും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.വിമാനത്താവള റോഡ് അടിവാരം ബസ് സ്റ്റോപ്പിലെത്തെത്തിയപ്പോളാണ് കള്ളക്കടത്ത് വാഹനം ഡിആർഐ സംഘം തടഞ്ഞത്. കള്ളക്കടത്തുകാർ ഡിആർഐ സംഘമാണെന്ന് അറിഞ്ഞതോടെ വാഹനം വെട്ടിച്ച് ഉദ്യോഗസ്ഥരായ ആൽബർട്ട് ജോർജ്,നജീബ് എന്നിവരെത്തിയ ബുള്ളറ്റ് ഇടിച്ചിട്ടു കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

ഇടിച്ചിട്ട ബുള്ളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ച വാഹനം റോഡരികിൽ മരക്കുറ്റിയിലും ടെലിഫോൺ ബോക്‌സിലും ഇടിച്ചാണ് നിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP