Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌പി.ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി; ശ്വാസകോശരോഗമുള്ളതിനാൽ വെന്റിലേറ്ററിൽ തുടരുമെന്ന് മകൻ എസ്‌പി.ചരൺ; ഗായകൻ ചികിത്സയിൽ കഴിയുന്നത് ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ ആശുപത്രിയിൽ

എസ്‌പി.ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി; ശ്വാസകോശരോഗമുള്ളതിനാൽ വെന്റിലേറ്ററിൽ തുടരുമെന്ന് മകൻ എസ്‌പി.ചരൺ; ഗായകൻ ചികിത്സയിൽ കഴിയുന്നത് ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രശസ്ത ഗായകൻ എസ്‌പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. എസ്‌പിബിയുടെ മകൻ എസ്‌പി.ചരൺ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം വെന്റിലേറ്ററിൽ തുടരുമെന്നും ചരൺ അറിയിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്കെയർ ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യം.

ഓഗസ്റ്റ് 13ന് രാത്രിയോടെയാണ് ആരോഗ്യനില വഷളായത്. ഇതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 5 നാണ് കോവിഡ് ബാധിച്ചതായി എസ്‌പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്റൈൻ മതിയെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP