Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടന്നത് നിരവധി തട്ടിപ്പുകൾ; ഭക്ഷ്യ മന്ത്രി പി തിലോത്തമൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടന്നത് നിരവധി തട്ടിപ്പുകൾ; ഭക്ഷ്യ മന്ത്രി പി തിലോത്തമൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് വിജിലൻസ് ഡയറക്ടർക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ഏഴ് കരാറുകാരുമുണ്ട്.

ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടി. ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതിയുണ്ട്. തൂക്കം, നിലവാരമില്ലായ്മ, ടെൻഡറിൽ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. ഇതേ വിതരണക്കാർക്ക് തന്നെ വീണ്ടും കരാർ നൽകാൻ നീക്കം നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാർ നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ഇത്തരത്തിൽ നിരവധി ക്രമക്കേട് നടന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP