Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ കട്ടയ്ക്ക് ആണുങ്ങളെപോലെയാണ് ചോദിക്കുന്നത്..എനിക്ക് ഗൗരിയെ കെട്ടിച്ച് തരണം; ഞാൻ കെട്ടും....സീരിയസ് ആയിട്ട് പറയുകയാണ്; പതിമൂന്നുകാരിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു പിതാവിന് ഗുണ്ട ശങ്കർ നൽകിയ ഓഡിയോ സന്ദേശം ഇങ്ങനെ'; ഗൗരിയുടെ മാതാപിതാക്കളെ ശങ്കറും കൂട്ടാളികളും രാത്രി ആക്രമിച്ചത് തലസ്ഥാനത്തെ പേട്ട പൊലീസ് സ്റ്റേഷന് അകത്ത് വെച്ച്; ഗൗരി നന്ദന പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പിന്നിലുള്ളത് ഞെട്ടിക്കുന്ന സംഭവങ്ങൾ; ത്രില്ലർ സിനിമ പോലും തോറ്റുപോകുന്ന കഥ ഇങ്ങനെ

ഞാൻ കട്ടയ്ക്ക് ആണുങ്ങളെപോലെയാണ് ചോദിക്കുന്നത്..എനിക്ക് ഗൗരിയെ കെട്ടിച്ച് തരണം; ഞാൻ കെട്ടും....സീരിയസ് ആയിട്ട് പറയുകയാണ്; പതിമൂന്നുകാരിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു പിതാവിന് ഗുണ്ട ശങ്കർ നൽകിയ ഓഡിയോ സന്ദേശം ഇങ്ങനെ'; ഗൗരിയുടെ മാതാപിതാക്കളെ  ശങ്കറും കൂട്ടാളികളും രാത്രി ആക്രമിച്ചത് തലസ്ഥാനത്തെ പേട്ട പൊലീസ് സ്റ്റേഷന് അകത്ത് വെച്ച്; ഗൗരി നന്ദന പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പിന്നിലുള്ളത് ഞെട്ടിക്കുന്ന സംഭവങ്ങൾ; ത്രില്ലർ സിനിമ പോലും തോറ്റുപോകുന്ന കഥ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: തന്റെ മാതാപിതാക്കൾ കഴിഞ്ഞ 23 നു രാത്രി ഒരു സംഘം ഗുണ്ടകളാൽ തലസ്ഥാന നഗരിയിലെ പേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് ആക്രമിക്കപ്പെട്ടപ്പോൾ ഇവരുടെ പതിമൂന്നു വയസുള്ള ഗൗരി നന്ദന പ്രധാനമന്ത്രിക്ക് പരാതി നൽകിയത് വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കി. തന്റെ മാതാപിതാക്കൾക്ക് എതിരെ കേരളത്തിലെ ഉന്നത പൊലീസ് ഓഫീസർമാരും ഒരു പറ്റം ഗുണ്ടകളും റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വീരന്മാരും കൈകോർത്തപ്പോൾ നിസ്സഹായയായ ഗൗരി നന്ദന മാതാപിതാക്കൾ പോലും അറിയാതെയാണ് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയത്. മാതാപിതാക്കൾക്ക് നേരെ നടന്ന ആക്രമണം തന്നിലേക്ക് കൂടി തിരിഞ്ഞതോടെയാണ് പ്രധാനമന്ത്രിക്ക് പരാതി നൽകാൻ ഗൗരി തയ്യാറായത്. പതിമൂന്നു വയസുള്ള തന്നെ വിവാഹം കഴിച്ച് നൽകാനാണ് തന്റെ പിതാവിനോടു ഗുണ്ട ശങ്കർ ആവശ്യപ്പെട്ടത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് കൂടി ഗൗരിക്ക് ലഭിച്ചതോടെയാണ് മുൻപിൻ നോക്കാതെ ഗൗരി പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. തലസ്ഥാനത്ത് കയറാൻ തന്നെ അനുമതിയില്ലാത്ത കാപ്പ ചുമത്തപ്പെട്ട ഗുണ്ട ശങ്കറും കൂട്ടാളികളും പേട്ട സ്റ്റേഷന് അകത്ത് വെച്ച് തന്റെ മാതാപിതാക്കളെ ആക്രമിച്ച സംഭവമാണ് ഗൗരി നന്ദനയെ ഞെട്ടിച്ചത്. ഗൗരിയുടെ അച്ഛനും അമ്മയുമാണ് പേട്ട പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് കഴിഞ്ഞ മാസം ഒടുവിൽ ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തെ തുടർന്ന് ഗുണ്ടകളെ പേട്ട എസ്‌ഐ ഗോപകുമാർ പിടിച്ച് അകത്തിട്ടു. എന്നാൽ ഞെട്ടിക്കുന്ന ഈ ആക്രമണത്തെ തുടർന്ന് വന്ന ഇവർ നൽകിയ പരാതിയിൽ പൊലീസ് ആക്രമണം മറച്ചുവെച്ചു. പിറ്റേന്നുള്ള തീയതി വെച്ചുള്ള എഫ്‌ഐആർ വന്നപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ചിലരെ അറസ്റ്റ് ചെയ്തു എന്നാണ് എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ഗുണ്ടകളെ പൊലീസ് നിരുപാധികം വിട്ടയക്കുകയും ചെയ്തു. മാതാപിതാക്കളെ സ്റ്റേഷന് അകത്ത് വെച്ച് ഗുണ്ടകൾ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ചോദിച്ചാൽ അത് കൈവശമില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതോടെ ആക്രമിക്കപ്പെട്ട മാതാപിതാക്കളുടെ പരാതി പൂഴ്‌ത്തപ്പെട്ട അവസ്ഥയിലുമായി. നീതി നിഷേധിക്കപ്പെട്ടു എന്ന് മനസിലായതോടെയാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത് എന്നാണ് ഗൗരി നന്ദന മറുനാടനോട് പറഞ്ഞത്.

പതിമൂന്നു വയസുള്ള തന്നെ ഗുണ്ട ശങ്കർ വിവാഹം കഴിക്കണമെന്നു പിതാവിനോടു ആവശ്യപ്പെടുന്ന ഓഡിയോ സംഭാഷണവും ഗൗരി മറുനാടനു നൽകി. എന്തുകൊണ്ട് ചില പൊലീസ് ഓഫീസർമാരും ഗുണ്ടകളും റിയൽ എസ്റ്റേറ്റ് മാഫിയയും നിങ്ങളെ ആക്രമിക്കുന്നു എന്ന ചോദ്യത്തിനു ഗൗരിയുടെ പിതാവ് സുജിത്ത് കൃഷ്ണനാണ് മറുപടി നൽകിയത്. സിനിമാക്കഥകളെ ഞെട്ടിക്കുന്ന സ്വന്തം ജീവിതാനുഭവങ്ങളാണ് സുജിത്ത് കൃഷ്ണൻ മറുനാടനോട് പറഞ്ഞത്. ത്രില്ലർ സിനിമ പോലും തോറ്റുപോകുന്ന കഥയാണ് സുജിത്ത് കൃഷ്ണൻ പറയുന്നത്.

വാഹന തട്ടിപ്പ് നടത്തുന്ന ഹിലൂർ മുഹമ്മദിൽ നിന്നും ബെൻസ് കാർ വാങ്ങിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹിലൂർ നടത്തിയ തട്ടിപ്പ് പുറത്തായതോടെ വ്യാജ കേസ് നൽകി ഹിലൂർ തന്നെ അകത്താക്കി. ഹിലൂറിനെതിരെ പരാതി നൽകി. ഹിലൂറിനെ അറസ്റ്റ് ചെയ്യിപ്പിച്ചു. കഴക്കൂട്ടം എസ്‌ഐയാണ് വ്യാജ കേസിൽ തന്നെ അകത്തിട്ടത് എന്ന് മനസിലാക്കി ഇപ്പോഴത്തെ വിതുര സിഐയായ ശ്രീജിത്തിനു എതിരെ ഒരു കോടി രൂപ മാനനഷ്ടത്തിനു കേസ് നൽകി. ക്രിമിനൽ കേസുകൾ അടക്കം മൂന്നു കേസ് നൽകി. ലോകായുക്തയിൽ പരാതി നൽകിയപ്പോൾ ശ്രീജിത്തിനു ജോലി പോകേണ്ട അവസ്ഥയിലാണ്. ഇതിനു അനുബന്ധമായ മറ്റൊരു കേസിൽ ശ്രീജിത്തിനെ പിരിച്ചുവിടാൻ നൽകിയ ഉത്തരവിന്റെ പകർപ്പ് ആണ് ലോകായുക്ത സുജിത്ത് കൃഷ്ണന്റെ ഭാര്യ സിതാരയ്ക്ക് നൽകിയത്. ഇതോടെ ശ്രീജിത്ത് എതിരായി.

പൂജപ്പുരയിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇരയായപ്പോൾ ആ തട്ടിപ്പ് നടത്തിയ മുഹമ്മദ് ശരീഫിനെയും നീതുവിനെയും ജയിലിലാക്കി. ഇതിൽ നീതുവിന് ഉന്നത തല ബന്ധങ്ങൾ ഉള്ള സ്ത്രീയാണ്. അറസ്റ്റിലായതിനു ശേഷം മുഹമ്മദ് ഷെരീഫ് തന്നെ കൊല്ലാൻ പത്ത് ലക്ഷം രൂപ ഗുണ്ടയായ നിജയ്ക്ക് നൽകി. ഇത് നിജയിൽ നിന്നും മനസിലാക്കി മുഹമ്മദ് ഷെരീഫിനു അടുത്ത് പോയപ്പോൾ സൂത്രത്തിൽ ഷെരീഫും നീതുവും ഞങ്ങളോട് അടുത്തു. പിന്നെ ഞങ്ങൾ ഇവരെ തട്ടിക്കൊണ്ടുപോയി സ്വർണവും ലാപ് ടോപ്പുകളും കവർന്നു എന്ന പേരിൽ വ്യാജ പരാതി നൽകി. ഞങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തി. ഇതിനൊക്കെ ഒത്താശ ചെയ്തത് പേട്ട പൊലീസാണ്. ശ്രീജിത്തിന്റെ പങ്കു ഇതിലുണ്ട്. പേട്ട സിഐ ബിജുലാലും എസ്‌ഐ ഗോപകുമാറും സുഹൃത്തുക്കളാണ്. ഹിലൂർ നൽകിയ വ്യാജ കേസിൽ തനിക്കൊപ്പം അറസ്റ്റിലായ തന്റെ മുൻ ഡ്രൈവർ ശങ്കറാണ് ഇവർക്കൊപ്പം ചേർന്ന് തന്നെ വീട്ടിൽ കയറി വെട്ടിയത്. ശങ്കർ ഡ്രൈവർ അല്ല ഇപ്പോൾ. പൊലീസ് കാപ്പ ചുമത്തപ്പെട്ട ഗുണ്ടയാണ്. ഇയാളാണ് പേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് കഴിഞ്ഞ ഇരുപത്തി മൂന്നിനു എന്നെയും ഭാര്യ സിതാരയെയും ആക്രമിച്ചത്.

ഹിലൂർ മുഹമ്മദിൽ നിന്നും ബെൻസ് വാങ്ങി തട്ടിപ്പിന് ഇരയായതോടെ പ്രശ്‌നങ്ങളുടെ തുടക്കമായി:

ഹിലൂർ മുഹമ്മദിൽ നിന്നും ബെൻസ് വാങ്ങിയ പ്രശ്‌നമാണ് സംഭവങ്ങളുടെ തുടക്കം. ബെൻസ് വാങ്ങിയ കേസിലാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. 2015 ലാണ് സംഭവം. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. വാടകയ്ക്ക് വണ്ടി വാങ്ങി വ്യാജ ആർസി ബുക്ക് ഉണ്ടാക്കി തട്ടിപ്പ് നടത്തുകയാണ് ഇയാൾ ചെയ്തത്. ഇരുപത് ലക്ഷത്തോളം രൂപ മുടക്കിയാണ് ബെൻസ് വാങ്ങിയത്. ഇത് വേറെ ഒരാളുടെ വണ്ടിയായിരുന്നു. ഒറിജിനൽ ആർസി ബുക്കിനു സമാനമായ ആർസിയാണ് ഇയാൾ ചമച്ചത്. ഒറിജിനൽ ഉടമ വണ്ടി തിരികെ വിളിച്ചപ്പോൾ തട്ടിപ്പ് പുറത്ത് വന്നു. പൊലീസിൽ പരാതി നൽകുന്ന ഘട്ടം വന്നപ്പോൾ ഇയാൾ ഹിലൂർ മുഹമ്മദ് ഒത്തുതീർപ്പിലെത്തി. സ്വന്തം ജാഗ്വാർ ഹീലൂർ മുഹമ്മദ് പകരം നൽകി. പണം തിരികെ നൽകുന്നത് വരെ 20 ലക്ഷം രൂപയുടെ ഒരു ചെക്ക് എനിക്ക് നൽകി. ജാഗ്വാറിന്റെ ആർസി നോക്കുമ്പോഴാണ് ഇയാൾ ഹിലൂർ മുഹമ്മദ് ആണെന്ന് ഞാൻ മനസിലാക്കുന്നത്. പണം തിരികെ ലഭിക്കാൻ ഈ ചെക്ക് ഞാൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇരുപത് ലക്ഷം രൂപയുടെ ചെക്ക് ഇരുപത് ദിവസത്തെ കാലയളവിനാണ് നല്കിയതിരുന്നത്. ഇതിന്റെ ഒത്തുതീർപ്പ് സംസാരിക്കാൻ വിളിച്ചു വരുത്തിയിരുന്നു. കേശവദാസപുരത്ത് ഇത് സംസാരിക്കാൻ വിളിച്ചു വരുത്തിയപ്പോൾ അന്ന് കഴക്കൂട്ടം എസ്‌ഐയായിരുന്ന ശ്രീജിത്ത് എന്നെ അറസ്റ്റ് ചെയ്യുന്നത്.

ഹിലൂർ ശ്രീജിത്തിനു പരാതി നൽകിയിരുന്നു. തന്റെ വണ്ടി പിടിച്ചു വാങ്ങിച്ചതാണ് എന്ന പരാതിയാണ് നൽകിയത്. ശ്രീജിത്തും ഹിലൂർ മുഹമ്മദും തമ്മിൽ നല്ല അടുപ്പമായിരുന്നു എന്ന് പിന്നീടാണ് മനസിലാക്കാൻ കഴിഞ്ഞത്. പണത്തിനു പകരം വണ്ടി നൽകി വ്യാജ പരാതി നല്കിയപ്പോൾ എന്നെ അറസ്റ്റ് ചെയ്ത് ശ്രീജിത്ത് ജയിലിലിട്ടു. എന്നെ മാത്രമായിരുന്നില്ല അറസ്റ്റ് ചെയ്തത്. ഡ്രൈവർ ആയ ശങ്കറിനെയും അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ കുബേര കേസിലാണ് എന്നെ അറസ്റ്റിലാക്കുന്നത്. ഈ കേസിൽ ആറ്റിങ്ങൽ ജയിലിലായിരുന്നു ഞാൻ. ഇരുപത്തിമൂന്നോളം കേസുകൾ ഈ രീതിയിലുള്ള തട്ടിപ്പ് നടത്തിയതിനു ഹിലൂർ മുഹമ്മദിന്റെ പേരിലുണ്ടായിരുന്നു. ഞങ്ങൾ തന്നെ ഇയാൾക്ക് എതിരെ കേസ് എടുത്തിരുന്നു. ഉമ്മൻ ചാണ്ടിയും ഹിലൂറും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയുണ്ടായിരുന്നു. ഇത് കാട്ടി ഞാൻ ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ടു. ഉമ്മൻ ചാണ്ടി അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന സ്പർജൻ കുമാറിന് നിർദ്ദേശം നൽകി. ഇയാളെ അറസ്റ്റ് ചെയ്യാൻ. അങ്ങിനെയാണ് കൊച്ചിയിൽ നിന്നും ഇയാൾ അറസ്റ്റിലാകുന്നത്.

പേട്ട പൊലീസ് സ്റ്റെഷനിലും മ്യൂസിയം പൊലീസ് സ്റ്റെഷനിലും ഹിലൂർ മുഹമ്മദിന്റെ ഞാൻ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു എനിക്ക് എതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതോടെ ഹിലൂർ മുഹമ്മദിന്റെ തട്ടിപ്പുകൾക്കെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ എസ്‌ഐ ശ്രീജിത്തിനു എതിരെക്കൂടി ക്രൈംബ്രാഞ്ച് മൂന്നു കേസുകളും അന്വേഷിച്ചിരുന്നു. ഹിലൂർ മുഹമ്മദിന് എതിരെ എൻഐഎ അന്വേഷണം വന്നിരുന്നു. ഇതിന്റെ പേരിൽ എൻഐഎ പങ്കജ് ഹോട്ടലിൽ വെച്ച് എന്നെ മൊഴിയെടുത്തിരുന്നു. ഞാൻ കൊടുത്ത് പരാതിയിൽ കൂടുതൽ മുന്നോട്ടു പോകരുത് എന്ന് ക്രൈംബ്രാഞ്ച് എനിക്ക് ഉപദേശം നൽകിയിരുന്നു. ശ്രീജിത്തിന്റെ ജോലിയെ ബാധിക്കും എന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ശ്രീജിത്തിനെതിരെ ഒരു കോടി രൂപയ്ക്ക് നഷ്ടപരിഹാരക്കേസ് ഞാൻ ഫയൽ ചെയ്തിരുന്നു. വഞ്ചിയൂർ കോടതിയിൽ ഈ കേസ് ഇപ്പോഴും നടക്കുകയാണ്. ലോകായുക്തയിലും ശ്രീജിത്തിനു എതിരെ ഞാൻ പരാതി നൽകിയിട്ടുണ്ട്.

എന്നെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ചതിന് ശ്രീജിത്തിനു എതിരെ ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. മൂന്നു കേസുകളാണ് അന്ന് കഴക്കൂട്ടം എസ്‌ഐയായിരുന്ന ശ്രീജിത്തിനു എതിരെ നൽകിയത്. ശ്രീജിത്ത് ഈ കേസുകൾ നടക്കുമ്പോൾ ക്രൈംബ്രാഞ്ചിൽ എനിക്ക് പരിചയമുണ്ടായിരുന്ന എന്റെ സുഹൃത്തുമൊത്ത് വന്നിരുന്നു. കേസുകൾ പിൻവലിക്കാൻ വേണ്ടിയായിരുന്നു അത്. ഞാൻ ഡിജിപിക്ക് ഇതിന്റെ ഓഡിയോ സഹിതം പരാതി നൽകിയിരുന്നു. ഞാൻ ഒരു ആർമിക്കാരനാണ്. മുപ്പത്തിയൊൻപത് ദിവസം ഈ വ്യാജ കേസിന്റെ പേരിൽ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. ഇതാണ് കേസുകൾ പിൻവലിക്കാതിരിക്കാൻ കാരണം. എന്നെ വഞ്ചിച്ച ഹിലൂർ മുഹമ്മദിന്റെ പേരിൽ 23 കേസുകളാണ് പിന്നീട് വന്നത്. ലോകായുക്തയിൽ ഞാൻ ശ്രീജിത്തിനു എതിരെ പരാതി നൽകിയിരുന്നു.

പക്ഷെ മറ്റൊരു കേസിൽ ലോകായുക്ത ശ്രീജിത്തിനെ പിരിച്ചുവിടാൻ ഉത്തരവ് നൽകിയിരുന്നു. ഈ ഓർഡറിന്റെ കോപ്പി എന്റെ ഭാര്യ സിതാരയ്ക്ക് ലോകായുക്ത നൽകിയിരുന്നു. കാരണം ശ്രീജിത്തിനു എതിരെ ഭാര്യയാണ് ലോകായുക്തയിൽ പരാതി നല്കിയത്. പക്ഷെ ഈ ഓർഡറിൽ നടപടി വന്നില്ല. എന്തുകൊണ്ടാണ് ഈ ഓർഡർ നടപ്പിലാകാത്തത് എന്ന് എനിക്ക് അറിയില്ല. ശ്രീജിത്തിനു സിഐയായി പോസ്റ്റിങ് ലഭിക്കുകയും ചെയ്തു. ലോകായുക്തയുടെ പിരിച്ചുവിടൽ ഓർഡർ നിലനിൽക്കുമ്പോഴാണ് ശ്രീജിത്ത് വിതുര സിഐയായി മാറുന്നത്.

ഡ്രൈവർ ശങ്കർ ഗുണ്ടയായി; വെട്ടിയത് വീട്ടിൽ വന്ന്

ഹിലൂർ മുഹമ്മദിന്റെ വ്യാജ പരാതി പ്രകാരം ഞാൻ അറസ്റ്റിൽ ആകുമ്പോൾ എന്റെ ഡ്രൈവറും കൂടി ഒപ്പമുണ്ട്. ഈ കേസിൽ ജയിലിൽ കഴിഞ്ഞു പുറത്ത് ഇറങ്ങുന്നതോടെയാണ് ശങ്കർ ഗുണ്ടയായി മാറുന്നത്. വിവിധ ഗുണ്ടകളുമായി ശങ്കർ അടുപ്പത്തിലായി. ഗുണ്ടയായപ്പോൾ തന്നെ ശങ്കർ എന്നെ ഒരു ദിവസം കാണാൻ വന്നു. എനിക്ക് എതിരെ കേസുകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ അവർക്ക് ശത്രുതയാകും. എന്നെ സഹായിക്കാം എന്ന് ശ്രീജിത്ത് വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു കൊലപാതക കേസിൽ പ്രതിയായ ചന്ദ്രബോസ് ആണ് ശങ്കറിന് ഒപ്പമുണ്ടായിരുന്നത്. കേസ് പിൻവലിക്കാൻ ഞാൻ തയ്യാറാല്ലെന്ന് അറിയിച്ചതോടെ ശങ്കർ എന്റെ കഴുത്തിൽ പിടിച്ച് വെട്ടി. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് വെട്ടിയത്. തേങ്ങ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് തലയ്ക്കാണ് വെട്ടിയത്. 2016 ലാണ് ശങ്കർ എന്നെ വെട്ടുന്നത്. ഈ കേസും ചാർജ് ചെയ്തത് പേട്ട പൊലീസ് സ്റ്റേഷൻ തന്നെയാണ്. ഞാൻ പേട്ട പൊലീസ് സ്റ്റെഷനിലാണ് പോയത്. പൊലീസ് തന്നെ ആശുപത്രിയിൽ എത്തിക്കണം എന്ന് ഞാൻ വാശി പിടിച്ചു. ഇതിൽ എഫ്‌ഐആർ ഇട്ടിരുന്നു. പേട്ട പൊലീസ് സ്റ്റേഷൻ ഇത് ഒതുക്കും എന്നറിയാവുന്നതിനാൽ ഞാൻ കമ്മിഷണർ സ്പർജൻ കുമാറിനെ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ശങ്കറും ചന്ദ്രബോസും അറസ്റ്റിലാകുന്നത്.

ഗിരിലാലും ഗോപകുമാറും പേട്ട സ്റ്റേഷനിൽ വന്നപ്പോൾ പ്രശ്‌നങ്ങൾ:

2019-ൽ ശങ്കറിൽ നിന്നും വീണ്ടും ഭീഷണി വന്നു. വാൾ എടുത്ത് വാഹനത്തിനു മുന്നിൽ വന്നിട്ടാണ് ഭീഷണി മുഴക്കിയത്. ഇതിലും ശങ്കറിന് എതിരെ എഫ്‌ഐആർ ഇട്ടിരുന്നു. ഇതിന്റെ പേരിൽ ശങ്കറിന് കാപ്പ ചുമത്തിയിരുന്നു. ഇപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങുന്നത് സിഐ ഗിരിലാലും
എസ്‌ഐ ഗോപകുമാറും പേട്ട സ്റ്റേഷനിൽ ചാർജ് എടുത്തതോടെയാണ്. ഇവർ ഇരുവരും ശ്രീജിത്തിന്റെ സുഹൃത്തുക്കളാണ്. ഇതോടെ വീണ്ടും പ്രശ്‌നങ്ങൾ തുടങ്ങി. പൂജപ്പുരയിൽ വസ്തു വാങ്ങാൻ കരാർ എഴുതിയപ്പോൾ ജീവിതത്തിൽ വീണ്ടും പ്രശ്‌നങ്ങൾ തുടങ്ങി. 2018-ൽ പൂജപ്പുരയിൽ ഞങ്ങൾ വസ്തു വാങ്ങാൻ കരാർ എഴുതി. അതിന്റെ അഡ്വാൻസ് പത്ത് ലക്ഷം രൂപയാണ് മുഹമ്മദ് ഷെരീഫ് എന്നയാൾക്ക് നൽകിയാണ് കരാർ എഴുതിയത്. അതിന്റെ ആധാരം ചെക്ക് ചെയ്തപ്പോൾ അത് മൈനർ വസ്തുവാണ് എന്ന് മനസിലാക്കി. പക്ഷെ അപ്പോഴേക്കും കരാർ നൽകി പത്ത് ലക്ഷം രൂപ നൽകിയിരുന്നു.

വ്യാജ രേഖകളാണ് മുഹമ്മദ് ഷെരീഫ് എനിക്ക് കാണിച്ചത്. ഷെരീഫിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ സ്ഥിരം തട്ടിപ്പ്കാരൻ എന്ന് മനസിലായി. നീതു എന്ന് പറഞ്ഞ ഒരു സ്ത്രീയാണ് ഇയാളുടെ സെക്രട്ടറി. മൂന്ന് സെന്റിന് 24 ലക്ഷം രൂപയാണ് പറഞ്ഞത്. ഇതിനാണ് പത്ത് ലക്ഷം അഡ്വാൻസ് നൽകിയത്. തട്ടിപ്പിൽ പെട്ടതോടെ പൂജപ്പുരയിൽ പരാതി നൽകി. ഇയാളുടെ തട്ടിപ്പിന് എതിരെ നോട്ടീസുകളും പതിച്ചു. ഇതോടെ ഷെരീഫിന്റെ തട്ടിപ്പിന് ഇരയായവർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു എൻആർഐയുടെ വസ്തു അവകാശം എഴുതിവാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അതിനു പവർ ഓഫ് അറ്റോർണി ഷെരീഫ് എഴുതി വാങ്ങിയിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിൽ എഫ്‌ഐആർ വന്നു. നീതു ഉന്നത ബന്ധങ്ങൾ ഉള്ള സ്ത്രീയാണ്. ഈ കേസിൽ നീതുവിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ബി.സന്ധ്യയെ നേരിൽ കണ്ടു പരാതി പറഞ്ഞിട്ടാണ് ഈ കേസിൽ നീതു അറസ്റ്റിൽ ആകുന്നത്. മുഹമ്മദ് ശരീഫിനു എതിരെ വീണ്ടും കേസുകൾ വന്നു. വി എസ്എസ്സി ജീവനക്കാരെയും മുഹമ്മദ് ശരീഫ് വസ്തു തട്ടിപ്പിന്റെ പേരിൽ വഞ്ചിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ അവരും പരാതി നൽകിയിരുന്നു. മുഹമ്മദ് ഷെരീഫും നീതുവും ഇതേ കേസിൽ കോഴിക്കോട് വെച്ച് അറസ്റ്റിലായി. റിമാൻഡിലുമായി. ഞാൻ കാരണമാണ് ഇത്രയും പ്രശ്‌നങ്ങൾ വന്നത് എന്നതിനാൽ മുഹമ്മദ് ഷെരീഫ് എനിക്ക് എതിരെ നീങ്ങി.

എന്നെ വധിക്കാൻ പത്ത് ലക്ഷം നൽകിയെന്ന് ഗുണ്ട നിജ:

മുഹമ്മദ് ഷെരീഫ് കൊലക്കേസ് പ്രതിയായ നിജാ എന്ന് പറയുന്ന ഒരു ഗുണ്ടയെ എനിക്ക് എതിരെ തിരിച്ചു. കഴിഞ്ഞ മെയ്‌ രണ്ടിന് എന്നെ വിളിച്ചു. നിങ്ങളെ വധിക്കാൻ പത്ത് ലക്ഷം രൂപ ഓഫർ ചെയ്തതായി നിജ എന്നോടു പറഞ്ഞു. രണ്ടു കൊലക്കേസുകൾ പേരിലുണ്ട് എന്നാണ് നിജ പറഞ്ഞത്. ഞാൻ മുഹമ്മദ് ഷെരീഫിന്റെ വീട്ടിൽ പോയി. നിങ്ങൾക്ക് പത്ത് ലക്ഷം രൂപയാണ് നൽകാനുള്ളത്. അത് കോടതിയിൽ അറ്റാച്ച്‌മെന്റ് ആണ്. അതിൽ വിധിയാകും. നമുക്ക് കോടതി ചെലവ് അടക്കം പതിനഞ്ചു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാം എന്നാണ് പറഞ്ഞത്. പിന്നെ അടുത്ത ദിവസം മുഹമ്മദ് ഷെരീഫ് എന്റെ വീട്ടിൽ വരുകയാണ് ചെയ്തത്. മുഹമ്മദ് ഷെരീഫും നീതുവും വീട്ടുകാരുമായി അടുപ്പമായി. മകളുമായി ടിക് ടോക്ക് വരെ നീതു ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾ എല്ലാം നടക്കുമ്പോഴാണ് ഇവർ വീട്ടിൽ വന്നു രാജിയാകുന്നത്. അതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷെരീഫ് എന്റെ പേരിൽ പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്.

ഷെരീഫിനെയും നീതുവിനെയും തട്ടിക്കൊണ്ടു പോയി എന്ന പേരിൽ വ്യാജ കേസ്:

കഴിഞ്ഞ ജൂലൈയിൽ ഞാൻ ഭാര്യ സിതാരയും അവരെ അവരുടെ ഫ്‌ളാറ്റിൽ നിന്നും തട്ടിക്കൊണ്ടു പോയി സ്വർണവും ലാപ് ടോപ്പുകളും കവർന്നു എന്നാണ് പരാതി നൽകിയത്. വിതുര സിഐ ശ്രീജിത്തും സിഐ ഗിരിലാലും കൂടി ഉണ്ടാക്കിയെടുത്ത വ്യാജ കേസ് ആണിത്. എന്റെ വീട്ടിൽ ഈ കേസിന്റെ ഭാഗമായി റെയ്ഡ് നടക്കുകയും ചെയ്തു. ഒന്നും കിട്ടിയില്ല. പക്ഷെ ഞങ്ങൾ വീഡിയോസും ഫോട്ടോസും പൊലീസ് സ്റ്റേഷനിലും കമ്മിഷണർക്കും ഡിജിപിക്കും നൽകിയിട്ടുണ്ട്. ഇത് കഴിഞ്ഞാണ് ഗുണ്ട ശങ്കർ എന്നെ ഫോൺ വിളിക്കുന്നത്. അത് കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ്. എന്റെ മകൾ ഗൗരിയെ ബലാത്സംഗം ചെയ്യും എന്നൊക്കെയാണ് ശങ്കർ ഭീഷണി മുഴക്കിയത്. വീട്ടിൽ നിൽക്കുകയാണ് എന്നാണു ശങ്കർ പറഞ്ഞത്. ഞാൻ അപ്പോൾ അരുവിക്കരയിൽ നിൽക്കുകയാണ്. ഇതോടെയാണ് പേട്ട പൊലീസ് സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകിയത്. തിരികെ വരുമ്പോൾ വേറെ വണ്ടി ഫോളോ ചെയ്യുന്നതായി സംശയം. ഞങ്ങൾ പേട്ട സ്റ്റേഷനിലേക്ക് വണ്ടി തിരിച്ചു. സ്റ്റേഷന് മുന്നിൽ നിന്നും പത്ത് പതിനഞ്ചു ഗുണ്ടകൾ ഞങ്ങൾക്ക് നേരെ ഭീഷണി മുഴക്കി.

ഞാനും സിതാരയും സ്റ്റേഷന് അകത്ത് കയറിയപ്പോൾ ഗുണ്ട ശങ്കറും മറ്റൊരു ഗുണ്ട ശ്യാമും സ്റ്റേഷന് അകത്ത് കയറി. തിരുവനന്തപുരം ജില്ലയിൽ കയറാൻ പാടില്ലെന്ന് പറഞ്ഞു ഐജി വിലക്കിയ കാപ്പ ചുമത്തിയ ഗുണ്ടയാണ് പേട്ട പൊലീസ് സ്റ്റേഷന് ഉള്ളിൽ കയറിയത്. സ്റ്റേഷന്റെ ഉള്ളിൽവെച്ച് എന്റെ ഭാര്യ സിതാരയെ ശങ്കർ അടിച്ചു. ഭാര്യയെ അടിയിൽ നിന്നും രക്ഷിക്കാൻ ആഞ്ഞപ്പോൾ ശ്യാം എന്റെ ഷർട്ടിൽ കയറി പിടിച്ചു. സ്റ്റേഷന് അകത്ത് വെച്ച് ഉന്തും തള്ളുമായി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അതിനു തെളിവാണ്. അപ്പോഴേക്കും ഗോപകുമാർ എന്ന എസ്‌ഐ വന്നു ഇവരെ പിടിച്ച് അകത്തോട്ടു കയറ്റി. സഞ്ചു എന്ന ഗുണ്ട പുറത്ത് നിൽക്കുന്നു. അഞ്ച് ഗുണ്ടകളെയാണ് കഴിഞ്ഞ ഇരുപത്തി മൂന്നിന് പേട്ട എസ്‌ഐ ഗോപകുമാർ സ്റ്റേഷന് ഉള്ളിൽ നിന്നും പിടിച്ച് അകത്തേക്ക് കയറ്റി നിർത്തിയത്. ഇതേ ഗോപകുമാർ ആണ് ഞങ്ങളെ വീട്ടിൽ കൊണ്ട് വന്നു വിട്ടത്. രാത്രി തന്നെ ഞങ്ങൾ പരാതി നൽകി. അപ്പോൾ ഗുണ്ടകൾ ലോക്കപ്പിലാണ്. പക്ഷെ ഈ ഗുണ്ടകളെ ഇതേ ഗോപകുമാർ തന്നെ വിട്ടയച്ചു.

ഞങ്ങളുടെ പരാതിയിലുള്ള എഫ്‌ഐആറിന്റെ കോപ്പി ഞങ്ങൾ ആവശ്യപ്പെട്ടിട്ടും തന്നില്ല. പിന്നെ എഫ്‌ഐആർ വന്നപ്പോൾ അതിൽ കണ്ടത്. ഞങ്ങളെ മർദ്ദിച്ച കാര്യം ഒന്നും അതിലില്ല. എഫ്‌ഐആർ തന്നെ രജിസ്റ്റർ ചെയ്തിരിക്കുന്നത് പിറ്റേന്നുള്ള തീയതിയിൽ. 24 നു പേട്ട ജംഗ്ഷനിൽ ചിലരെ സംശയാസ്പദമായ നിലയിൽ കണ്ടു. അവർ കസ്റ്റഡിയിൽ എടുത്തു എന്നാണ് എഫ്‌ഐആറിൽ ഉള്ളത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടിയില്ല. പേട്ടയിലെ ദൃശ്യങ്ങൾ ലഭ്യമല്ല എന്നാണ് കൺട്രോൾ റൂമിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച മറുപടി. ഇപ്പോൾ പതിമൂന്നു വയസുള്ള മകൾ ഗൗരിക്കാണ് ഭീഷണിയുള്ളത്. ഗുണ്ട ശങ്കർ മകളെ അയാൾക്ക് വിവാഹം കഴിച്ചു നൽകണം എന്നാണ് ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെടുന്നത്. ഇപ്പോൾ രാത്രി ഈ സംഭവത്തിലാണ് മകൾ ഗൗരി നന്ദന പ്രധാനമന്ത്രിക്ക് അടക്കം പരാതി നൽകിയത്.

പതിമൂന്നുകാരിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്ന ശങ്കറിന്റെ ഞെട്ടിക്കുന്ന ഓഡിയോ ഇങ്ങനെ:

സുജിത്ത് അണ്ണാ: ഞാൻ ഇത്രയും കാലം നിങ്ങളുടെ കൂടെ ജീവിച്ചു. ഞാൻ ഒരേ ഒരു കാര്യം മാത്രമേ ചോദിക്കുന്നുള്ളൂ... എനിക്ക് ഗൗരിയെ കെട്ടിച്ച് തരണം. ഞാൻ പൊന്നുപോലെ നോക്കും. അണ്ണാ എനിക്ക് വലിയ പ്രായം ഒന്നും ആയിട്ടില്ല. അവളുടെ പ്രായം മാത്രമേയുള്ളൂ.ഞാൻ കെട്ടും...ഞാൻ പൊന്നുപോലെ നോക്കും...ഞാൻ സീരിയസ് ആയിട്ട് പറയുകയാണ്... അണ്ണാ നീ പിടിച്ച പൈസയും നീ ബ്ലേഡിൽ എടുത്ത് വെച്ച പൈസയും ഒന്നും ഒന്നും ആകില്ല. എനിക്ക് ആ പെങ്കൊച്ചിന്റെ കൂടെ ജീവിക്കണം..... ഉറപ്പുമുണ്ട്.... നിന്റെ കാലിൽ പിടിക്കാൻ ഒന്നും എനിക്ക് അറിഞ്ഞുകൂടാ... ഞാൻ നിന്റെ മുഖത്ത് നോക്കി ചോദിക്കുകയാണ്. ഗൗരിയെ കെട്ടിച്ച് തരണം എന്ന്...ഞാൻ പൊന്നുപോലെ നോക്കും എന്ന് പറഞ്ഞാൽ പോന്നു പോലെ നോക്കും.

നിന്നോടുള്ള വൈരാഗ്യം കൊണ്ട് ചോദിക്കുന്നതല്ല... ആണായിട്ട് ചോദിക്കുകയാണ്. നിന്റെ മകൾക്ക് വയസ് കുറവാണ്. അവൾക്കുള്ള പ്രായം എനിക്ക് അറിയാം...ഞാൻ ചോദിക്കുകയാണ്.., അണ്ണാ എനിക്ക് താ...നീ പറയുന്ന സ്‌നേഹം എന്റെ അടുത്ത് ഉണ്ടെങ്കിൽ നീ എനിക്ക് തരണം..എന്റെ ഉള്ളം കയ്യിൽ വെച്ച് ഞാൻ നോക്കും... സീരിയസായിട്ട് പറയുകയാണ്.. സുജിത്ത് അണ്ണാ പ്ലീസ്. ഇതോടെ നമ്മൾ തമ്മിലുള്ള പിണക്കം തീരും....ഞാൻ കട്ടയ്ക്ക് ആണുങ്ങളെപോലെയാണ് ചോദിക്കുന്നത്...എനിക്ക് ഗൗരിയെ തര്വോ തര്വോ തര്വോ... ഒരു വാക്കും ഞാൻ വെളിയിൽ പറയില്ല... ഇതെന്റെ വാക്കാണ്. സ്‌നേഹമുണ്ടെങ്കിൽ താ... ഇതെന്റെ വാക്കാണ്....

പേട്ട സ്റ്റേഷനിൽ എസ്‌ഐ ഗോപകുമാറിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും കോൺഫറൻസിലാണ് പിന്നെ വിളിക്കാനുള്ള മറുപടിയാണ് നൽകിയത്.

ഗൗരി നന്ദന പ്രധാനമന്ത്രിക്ക് നൽകിയ പരാതി ഇങ്ങനെ:

Petition to Hon prime minister of india from a 13 year old chid for life thread to my family and me from some antisocials and their supporting police officers

Gowri Nandana

Std 8B Holi angels school

Vachiyoor Thiruvananthapuram

Petition to Hon prime minister of india from a 13 year old kid for life thread to my family and me from some anti socials and their supporting police officers

Respected sir I am a 13 year old girl. I am living with my father, mother, sister, grandfather and grandmother. My father voluntarily participated in the kargil war and he was medically boarded out from kargil 2121 fld ambulance at the age of 23 after the war. My grandfather was also an ex serviceman who fought for Indian army in two wars against Pakistan and one war against china. Now he is a paralytic patient .My amion is to become an IPS officer and I am the topper of my school and also state taekwondo champion. My father is giving me the inspiration and support for this all training's Now parent's are running a construction company and as a strict army man with true living style my father had some problems with a circle inspector Sreejith s, vidura Circle inspector in Thiruvananthapuram.

My parents field civil and criminal cases against this police officer.. when he was a Sub Inspector, with my father's friend sub inspector biju and he approached my parents for settlement and my father disagreed..Then two notorious criminals shankarmohan @ theettam shankar and chandrabose included in murder cases came to our house and asked my father to settlement of this police officers case and attacked my father in 2016 and field an fir 180/2016 in pettah station. But we had not got any support from the police station because of the involvement of the above said police officers and we complained to the commissioner of police and he arrested them .After that also we were not safe. We had fixed CCTV cameras around our house.In 2020 one of the police officers named inspector Girilal and sub inspector Gopakumar took charge in our nearby pettah police station who were the batch mates of circle inspector Sreejith. S. I Gopakumar is still a Sub inspector because of his bad remarks in service .They found frouds who had more than 21 cases all over kerala and filed an fir against my father and mother and charged non bailable offences on 27/7/2020 as fir number 1468/2020. All the newspapers in kerala reported against this action and we gave all the evidence to prove my parents innocence..Then on 23rd of this month these two above said police officers made a raid in our house without any warrant and threatened us..

They won't get any evidence from my house because of cctv cameras was installed all around..At the same day evening abouve said theettam shankar threated my mothers phone that he and his goonds will attack today and he will rape me in frond of my parents.. Along with the call my parents reported the police station and circle inspector was not responding. Then they came back home and these goondas followed them and then my mother called the assistant commissioner Aiswarya Dongre and told her the details. She said to go to petta station and file a complaint .On the way to station at petta jn my parents was attacked by some fifteen goonas including theettam shankar, lalu narendran, sujith shajahan, sanju, shyam m s,arjun,renjith and other ten peoples. My parents escaped from there and reported to the police station. Inside the police station also theettam shankar attacked My mother and shyam m s attacked my father. S. I gopakumar took custody of them and sanju arjun renjith excluding lalu narendran who was the leader.Then SI gopakumar gave protection to my parents vehicle and he came with his police vehicle with my parents to our house.Then he tell us to write a complaint against them and give it him. He will do all necessary actions But on the next day they refuse my parents to enter their station.

After that ,the circle inspector filed an FIR number 1564 on 24/8/2020 that this criminals was arrested by him on 24/08/2020 7 pm under sec 511. He gave station bail to this criminals.But the murder attempt was happend inside the police station on 23/08/2020 10.30 pm. So its clear that circle inspector sreejith is behaind this murder attempt. And the circle inspector girilal is helping him to kill my parents.My parents had asked for police station cctv footage and pettah jn cctv footage on the day of 23 and 24 through right to information act under sec 7 /2. But still no documents are given. We all know that cctv footage will automatically be deleted after 15 days. But we had all the proof and CCTV footage to prove that Si gopakumar gave an escort to my parents and took a petition from my house on 23/8/2020.As a girl who is preparing for IPS from my 8th of age I know that my parents will be murdered and i also get attacked by this notorious criminals with the support of this police officers .So my request is that Hon prime minister have to interfere in our problems as my father and grandfather was fought war for India and also for my amion to serve my country as an Ips officer

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP