Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്തു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (''ഐസിആർഎഫ്'') നൂറ്റി അറുപതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്‌കറ്റും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ ഒൻപതാമത്തെ പ്രോഗ്രാം ആണ്. ഹമാലയിൽ ഉള്ള യു.എ.ഇ. അംബാസഡർ റെസിഡൻസ് പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ച് നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.

ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.

വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്റ്റംബർ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു.

ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്‌സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വളന്റീർ മുരളീകൃഷ്ണൻ, കൂടാതെ ബഹ്റൈൻ ബയാൻ സ്‌കൂളിലെ കുറച്ചു വിദ്യാർത്ഥികളും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP