Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ അദീല അബ്ദുല്ലയും; വയനാട് കലക്ടർ ഇടംപിടിച്ചത് ദക്ഷിണേന്ത്യയിൽ നിന്നുള്ള അഞ്ച് കലക്ടർമാർക്കൊപ്പം

മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ അദീല അബ്ദുല്ലയും; വയനാട് കലക്ടർ ഇടംപിടിച്ചത് ദക്ഷിണേന്ത്യയിൽ നിന്നുള്ള അഞ്ച് കലക്ടർമാർക്കൊപ്പം

സ്വന്തം ലേഖകൻ

കൽപറ്റ: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ വയനാട് കലക്ടർ അദീല അബ്ദുല്ലയും. 12 കലക്ടർമാർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവർ ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള അഞ്ച് കലക്ടർമാർ പട്ടികയിലുണ്ട്.

മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം സെപ്റ്റംബർ 11ന് നടക്കും. പ്രവർത്തന നേട്ടങ്ങളെ കുറിച്ച് കലക്ടർമാർ 15 മിനുട്ട് നീണ്ടുനിൽക്കുന്ന പവർ പോയിന്റ് അവതരണം ഈ ഘട്ടത്തിൽ നടത്തേണ്ടതുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വയനാട് ജില്ലയിലെ മുൻഗണനാ മേഖലകളിൽ വായ്പ ലഭ്യമാക്കുന്നതിന് നടപ്പാക്കിയ പ്രധാന പദ്ധതി കിസാൻ ക്രെഡിറ്റ് കാർഡ് ആണെന്ന് കലക്ടർ അദീല പറഞ്ഞു. 63,229 പുതിയ കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. 900.45 കോടിയുടെ വായ്പ ഇതുവഴി ലഭ്യമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും മറ്റ് വികസന ഏജൻസികളുടെയും പദ്ധതികൾ നടപ്പാക്കാനാണ് കൂടുതൽ ശ്രദ്ധ നൽകിയത്

രണ്ട് വർഷത്തിനിടെ ജില്ലയിൽ ആകെ 9510.64 കോടിയുടെ വായ്പയാണ് ലഭ്യമാക്കിയത്. ഇതിന്റെ 94.75 ശതമാനവും മുൻഗണനാ മേഖലകളായ കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയവക്കായാണ് മാറ്റിവെച്ചത് -അദീല അബ്ദുല്ല പറഞ്ഞു. 34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP