Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട മോഷ്ടാവ് തീവട്ടി ബാബു പിടിയിൽ; തടവ് ചാടിയശേഷവും വ്യാപകമോഷണ പരമ്പര; പിടിയിലായത് മോഷ്ടിച്ച ഇരുചക്ര വാഹനവുമായി

ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട മോഷ്ടാവ് തീവട്ടി ബാബു പിടിയിൽ; തടവ് ചാടിയശേഷവും വ്യാപകമോഷണ പരമ്പര; പിടിയിലായത് മോഷ്ടിച്ച ഇരുചക്ര വാഹനവുമായി

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: മോഷണകേസ്സിൽ പിടിയിലായി വർക്കല അകത്തുമുറിയിലെ ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു(വയസ്സ് 61) എന്ന തീവട്ടി ബാബുവിനെ ആറ്റിങ്ങൽ DYSP എസ്സ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.

തീവട്ടിബാബുവിനെയും ഇയാളുടെ കൂട്ടാളിയായ കൊട്ടാരം ബാബുവിനെയും കഴിഞ്ഞമാസം കല്ലമ്പലത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തുന്നതിനിടയിൽ പൊലീസ് പിടികൂടിയിരുന്നു. ആ കേസ്സിലേക്ക് റിമാന്റിൽ കഴിയവേയാണ് കൊറോണ നിരീക്ഷണകേന്ദ്രത്തിൽ ഇയാളും ഫോർട്ട് പൊലീസ് പിടിച്ച മറ്റൊരു മോഷണകേസ്സ് പ്രതിയായ മാക്കാൻ വിഷ്ണുവും രക്ഷപ്പെട്ടത്. ഇയാളോടൊപ്പം തടവ് ചാടിയ വിഷ്ണുവിനെ ഇതുവരെ പിടികൂടാനായിട്ടില്ലാ. രക്ഷപ്പെട്ടശേഷം കോട്ടയം ജില്ലയിലും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ഇയാൾ വ്യപകമോഷണം നടത്തി. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ തലപ്പാറയിൽ നിന്നും ബാബുവിന്റെ മോഷ്ടിച്ച ഇരുചക്രവാഹനവുമായാണ് ഇയാൾ ഇപ്പോൾ പിടിയിലാകുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനവും ഇയാൾ മോഷ്ടിച്ചിരുന്നു. ആ വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു. പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കട കുത്തിതുറന്ന് മോഷണം നടത്തിയതും മറ്റൊരു വീട് കുത്തിതുറന്നതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തടവ് ചാടിയശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇയാളെ സംശയിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിലൂടെ നടന്ന മറ്റ് മോഷണങ്ങൾ കൂടി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംസ്ഥാനത്താകെ നിലവിൽ നൂറിലതികം മോഷണ കേസ്സുകളിലെ പ്രതിയാണ് തീവട്ടിബാബു.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്‌പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പൊലീസ് ഇൻസ്‌പെക്ടർ അജി.ജി.നാഥ് വർക്കല പൊലീസ് ഇൻസ്‌പെക്ടർ ജി.ഗോപകുമാർ പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്‌പെക്ടർ ഫിറോസ് ഖാൻ , എഎസ്ഐ മാരായ ബി.ദിലീപ് , ജി. ബാബു , ആർ. ബിജുകുമാർ സി.പി.ഒ ഷെമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP