Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുറാൻ വിശ്വാസികളുടെ ജീവിതത്തിന്റെ കവചം; മന്ത്രി ജലീൽ അതിനെ സ്വർണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ; ജലീലിന്റെ ഓഫീസിന് മുന്നിൽ ചട്ടം പഠിപ്പിക്കൽ സമരം നടത്തി യൂത്ത് കോൺഗ്രസ്സ്

ഖുറാൻ വിശ്വാസികളുടെ ജീവിതത്തിന്റെ കവചം; മന്ത്രി ജലീൽ അതിനെ സ്വർണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ; ജലീലിന്റെ ഓഫീസിന് മുന്നിൽ ചട്ടം പഠിപ്പിക്കൽ സമരം നടത്തി യൂത്ത് കോൺഗ്രസ്സ്

ജംഷാദ് മലപ്പുറം

എടപ്പാൾ : ഖുറാൻ വിശ്വാസികളുടെ ജീവിതത്തിന്റെ കവചമാണെന്നും മന്ത്രി ജലീൽ അതിനെ സ്വർണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ എ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മറ്റി നരിപ്പറമ്പിലെ മന്ത്രിയുടെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ചട്ടം പഠിപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം

ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷനായി.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.പി രാജീവ്,നൗഫൽ ബാബു,യു.കെ അഭിലാഷ്, ഒ.കെ ഫാറൂഖ്,സി.കെ ഹാരിസ്, സെക്രട്ടറിമാരായ അഡ്വ:എ.എം രോഹിത്, പി.നിധീഷ്, പി.ഇഫ്തികാറുദ്ധീൻ,സിദ്ധീഖ് പന്താവൂർ, ഷഫീക് കൈമലശേരി, ടി.പി മുഹമ്മദ്, പി.നസറുള്ള, സി.എം പുരുഷോത്തമൻ മാസ്റ്റർ, ഹാരിസ് മുതൂർ, റംഷാദ്, ടി.എം മനീഷ്,അഡ്വ രതീഷ് കൃഷ്ണ, റിയാസ് പഴഞ്ഞി ,മുഹമ്മദ് പാറയിൽ, യൂസഫ് പുളിക്കൽ, സഫീർ ജാൻ, ഉമറലി കരേക്കാട്, സുനിൽ പോരൂർ, അഷ്‌റഫ് കുഴിമണ്ണ, ജംഷീർ പാറയിൽ, സൈഫുദ്ധീൻ കണ്ണനാരി, ശബാബ് വക്കരത്ത്, ഹബീബ് ആദ്യശ്ശേരി, വിനു എരമംഗലം, എം ടി റിയാസ്, കെ.പി ശറഫുദ്ധീൻ,യാക്കൂബ് കുന്നംപള്ളി,ഹുസൈൻ കുട്ടി,പ്രകാശൻ കാലടി തുടങ്ങിയവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP