Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹിതയായ യുവതിയുമായി നിരന്തരം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; വിവാഹ മോചനം നേടിയെത്തിയ കാമുകിയെ കയ്യൊഴിഞ്ഞതോടെ ബലാത്സം​ഗക്കേസിൽ പ്രതിയും; ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് കോടതിയും

വിവാഹിതയായ യുവതിയുമായി നിരന്തരം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; വിവാഹ മോചനം നേടിയെത്തിയ കാമുകിയെ കയ്യൊഴിഞ്ഞതോടെ ബലാത്സം​ഗക്കേസിൽ പ്രതിയും; ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് കോടതിയും

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ:ബലാത്സംഗ കേസിലെ ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നിരന്തരം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടികയായിരുന്നു പ്രതി. പ്രതിയുടെ വാക്ക് വിശ്വസിച്ച് യുവതി വിവാഹ മോചനം നേടി എത്തിയെങ്കിലും സ്വീകരിക്കാൻ കാമുകൻ തയ്യാറാകാതിരുന്നതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 37-കാരിയുടെ പരാതിയിൽ കോട്വാലി സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇരുവരും പ്രണയത്തിലായിരിക്കുമ്പോൾ പലതവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനം വിശ്വസിച്ച യുവതി കഴിഞ്ഞ ജനുവരിയിൽ ഭർത്താവിൽനിന്ന് വിവാഹമോചനം നേടി. എന്നാൽ ഭർത്താവിനെ ഉപേക്ഷിച്ചെത്തിയിട്ടും യുവതിയെ വിവാഹം കഴിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

പ്രതിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പരാതിക്കാരിയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇരുകൂട്ടരുടെയും കുടുംബങ്ങൾ ചേർന്നാണ് വിവാഹം നടത്തുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം നൽകാനാവശ്യമായ കാരണങ്ങളില്ലെന്നായിരുന്നു ജാമ്യഹർജിയെ എതിർത്ത സർക്കാർ അഭിഭാഷകന്റെ വാദം. ജാമ്യഹർജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പ്രതിയും പരാതിക്കാരിയും പ്രായപൂർത്തിയായവരാണെന്നും വിവാഹം കഴിക്കാൻ ഇരുവർക്കും സമ്മതമാണെന്നും അറിയിച്ചതിനാൽ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.

കേസിൽ ജയിലിൽ കഴിയുന്നയാൾക്ക് രണ്ട് മാസത്തേക്കാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോർ ബെഞ്ച് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് ജസ്റ്റിസ് എസ്.കെ. അവാസ്തി ജാമ്യം നൽകിയത്. നവംബർ മൂന്നിന് പ്രതി വിചാരണ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP